ഗുരുസേവയിൽ അര നൂറ്റാണ്ട്: ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾക്ക് ആദരവ്
ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ശിവഗിരി മഠത്തിൽ ചേർന്നിട്ട് ജൂലൈ 18-ന് 50 വർഷം തികയും. ബ്രഹ്മവിദ്യാലയത്തിൽ വിദ്യാർത്ഥിയായി ചേർന്ന സ്വാമി ഏഴ് വർഷത്തെ പഠനം പൂർത്തിയാക്കിയ ശേഷം ശിവഗിരി മഠത്തിലും ധർമ്മസംഘം ട്രസ്റ്റിന്റെ വിവിധ ശാഖാസ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ശിവഗിരി തീർത്ഥാടന പ്ലാറ്റിനം ജൂബിലി ആഘോഷം, ശാരദാപ്രതിഷ്ഠ ശതാബ്ദി ആഘോഷം എന്നിവയുൾപ്പെടെ വിവിധ വർഷങ്ങളിലെ ശിവഗിരി തീർത്ഥാടന ആഘോഷ കമ്മിറ്റികളുടെ സെക്രട്ടറിയായി സ്തുത്യർഹമായ സേവനം സ്വാമി […]
