നേഴ്സുമാരുടെ യൂണിഫോമിൽ മോശമായ പരാമർശനം നടത്തിയത് അപലിനീയം: അനു ചാക്കോ

All New

ന്യൂഡൽഹി :നേഴ്സുമാരുട യൂണിഫോമിൽ മോശമായ പരാമർശനം നടത്തിയത്അപലിനീയമാണെന്ന് രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ പ്രസ്താവനയിൽ അപലപിച്ചു.

ഇന്ന് രാജ്യം നേരിടുന്ന യഥാർത്ഥ വെല്ലുവിളികൾ തൊഴിലില്ലായ്മയും, വിലക്കയറ്റവും, കർഷകരുടെ ദുരിതവും, ആരോഗ്യ രംഗത്തെ പ്രതിസന്ധിയും, അതിർത്തിയിലെ സുരക്ഷയും ആകുമ്പോൾ… രാജ്യത്തെ ചില സെലിബ്രിറ്റികൾക്കും മറ്റു ചിലർക്ക് ഏറ്റവും വലിയ ചർച്ച നേഴ്സുമാരുടെ യൂണിഫോമാണ് രാഷ്ട്രീയ ജനതാദൾ ജനറൽ സെക്രട്ടറി അനു ചാക്കോ കുറ്റപ്പെടുത്തി.

ആശുപത്രികളിൽ സ്റ്റാഫ് കുറവ്, നേഴ്സുമാർ നേരിടുന്ന അമിത ജോലിഭാരം, കുറഞ്ഞ ശമ്പളം, വിദേശരാജ്യങ്ങ ളിലേക്ക് കുടിയേറേണ്ടി വരുന്നവരുടെ അവസ്ഥ ….. ഇവയെക്കുറിച്ച് മൗനം പാലിക്കുന്നവർ… യൂണിഫോമിന്റെ നിറത്തിലും രൂപത്തിലും, വസ്ത്രധാരണത്തിലും നോക്കി നടക്കുന്നത് മനസ്സിലാകുന്നില്ല എന്ന് അനു ചാക്കോ പറഞ്ഞു. രാജ്യത്തെ ആരോഗ്യരംഗം ശക്തിപ്പെടുത്താനുള്ള പദ്ധതികളെക്കാൾ വസ്ത്രധാരണത്തെ കുറിച്ചുള്ള വിവിധ വിവാദം നിങ്ങൾ സൃഷ്ടിക്കുന്നത് ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമായി ജനങ്ങൾ കാണുന്നു. ഒരു നഴ്സിന്റെ മഹത്വം അവരുടെ യൂണിഫോമിൽ അല്ല.. രോഗിയുടെ ജീവൻ രക്ഷിക്കാൻ അവൾ കാണിക്കുന്ന സമർപ്പണത്തിലാണ്. * സമൂഹം ആവശ്യപ്പെടുന്നത് വസ്ത്രധാരണത്തിന് മാറ്റമല്ല മെച്ചപ്പെട്ട ആരോഗ്യ സംരക്ഷിതമായ ജോലി സാഹചര്യം തൊഴിലാളികളുടെ അവകാശങ്ങൾ എന്നിവയാണ്. ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ കത്തിക്കൊണ്ടിരിക്കുമ്പോൾ യൂണിഫോമിനെ രാഷ്ട്രീയ അജന്ത ആക്കുന്നവർ ചരിത്രത്തിന്റെ മുമ്പിൽ മറുപടി പറയേണ്ടിവരും. കാരണം ഒരു രാജ്യത്തിന് പുരോഗതി വസ്ത്രങ്ങളുടെ രൂപത്തിൽ അല്ല ജനങ്ങളുടെ ജീവിത നിലവാരത്തിലാണ് അളക്കപ്പെടുന്നത്. സിനിമയിൽ അഭിനയിച് പ്രശസ്തി നേടിയതുകൊണ്ട് സമൂഹത്തിന്റെ മൂല്യങ്ങളെയും, തൊഴിലാളികളുടെ അഭിമാനത്തിന്റെയും അന്തിമ വിധി കർത്താവാകാൻ കൺകണയെ പോലുള്ള ഒരാൾ അധികാരം നേടിയിട്ടില്ല. ജനങ്ങളുടെ കണ്ണിൽ പ്രധാന വിഷയം യൂണിഫോം അല്ല ജീവിതമാണ് എന്നും അനു ചാക്കോ ഓർമിപ്പിച്ചു.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *