തിരുവനന്തപുരം :വൈദ്യശാസ്ത്ര രംഗത്തെ പുത്തൻ അറിവുകളും കൗതുകങ്ങളും ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ശ്രീ ഗോകുലം മെഡിക്കൽ കോളേജ് സ്റ്റുഡൻസ് യൂണിയന്റെ നേതൃത്വത്തിലുള്ള ഗാലത്തിയൊൺ 2025 മെഗാ എക്സിബിഷന് ഒക്ടോബർ ഇരുപത്തിമൂന്നാം തീയതി തിരി തെളിഞ്ഞു. ഒക്ടോബർ 29 ആം തീയതി വരെ നീണ്ടുനിൽക്കുന്ന മെഗാ എക്സിബിഷൻ ഫ്ലവേഴ്സ് മാനേജിംഗ് ഡയറക്ടറും, 24 ന്യൂസ് ചാനൽ ചീഫ് എഡിറ്ററുമായ ആർ ശ്രീകണ്ഠൻ നായർ ഭദ്രദീപം കൊടുത്ത്ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റ്യൂഷൻ വൈസ് ചെയർമാൻ ഡോകെ കെ മനോജൻ ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്, റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർ ആന്റോ അഗസ്റ്റിൻ, കൈരളി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികളായി. ശ്രീ ഗോകുലം മെഡിക്കൽ കോളജ് ഡീൻ ഡോ പി ചന്ദ്രമോഹൻ, കോളേജ് പ്രിൻസിപ്പൽ ഡോനന്ദിനി, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ കൃഷ്ണ,ഡോ ലളിത കൈലാസ്, പ്രൊഫസർ ഡോബെന്നി തുടങ്ങിയവർ ചടങ്ങിൽ സാന്നിധ്യം വഹിച്ചു. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ ശ്രീഹരി ചടങ്ങിന് സ്വാഗതവും കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ വൈദേഹി കെ ആർ കൃതജ്ഞതയും രേഖപ്പെടുത്തി.
