ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ശ്രീ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ സന്ദർശിച്ചു.

തിരുവനന്തപുരം:കേരളത്തിന്റെ പുതിയ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ പ്രിയ നേതാവ് രമേശ്‌ ചെന്നിത്തലയെ ശ്രീ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ സന്ദർശിച്ച് പിറന്നാൾ ആശംസകളും ആദരവും അർപ്പിച്ചു. ജനങ്ങളുടെ വിശ്വാസവും സംസ്ഥാനത്തിന്റെ സുരക്ഷയും ഒരുപോലെ കാത്തുസൂക്ഷിക്കേണ്ട വലിയ ഉത്തരവാദിത്വമാണ് ഈ പദവിയോട് ചേർന്നിരിക്കുന്നത് അത് കൂടുതൽ കരുത്തോടും ഭംഗിയോടും കൂടി ചെയ്യാൻ രമേശ് ചെന്നിത്തലക്ക് കഴിയട്ടെ എന്ന് ഗോകുലം ഗോപാലൻ ആശംസകൾ നേർന്നു പറഞ്ഞു. ദീർഘകാല രാഷ്ട്രീയ അനുഭവവും ജനങ്ങളോടുള്ള ആത്മാർത്ഥ പ്രതിബദ്ധതയും കൊണ്ട് അദ്ദേഹം ഈ […]

Continue Reading

*മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സെക്രട്ടേറിയറ്റിന് സമീപത്തെ സെൻട്രൽ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. മുഖ്യമന്ത്രി വി. ഡി. സതീശനൊപ്പം പി. കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി. പി. ജോൺ, എ. പി. അനിൽകുമാർ, എൻ. […]

Continue Reading

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കുറ്റവാളികളെ അറസ്റ്റ് ചെയ്യണം : മാന്നാനം സുരേഷ്

ന്യൂഡൽഹി : രാജ്യത്തെ 30 ലക്ഷത്തിലതികം മെഡിക്കൽ വിദ്യാർഥികളുടെ ഭാവിയെ ബാധിച്ച മെഡിക്കൽ ചോദ്യപേപ്പർ ചോർച്ച കുറ്റവാളികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും, അതി ഗുരുതരമായ വകുപ്പുകൾ പ്രകാരം ജാമ്യം കിട്ടാത്ത തരത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്നും ലോഹ്യ കർമ്മ സമിതി ദേശീയ അധ്യക്ഷനും രാഷ്ട്രീയ ജനതാദൾ ദേശീയ നേതാവുമായ മാന്നാനം സുരേഷ് ആവശ്യപ്പെട്ടു. നീറ്റ് മെഡിക്കൽ പരീക്ഷയിൽ രാജ്യത്തെ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളെയും അവരുടെ ഭാവി പകർത്തുന്ന തരത്തിലുള്ള രീതിയിലാണ് ചോദ്യപേപ്പർ ചോർത്തി സാമ്പത്തിക ലാഭം […]

Continue Reading

സിനിമ താരം സന്തോഷ് കെ നായർ അപകടത്തിൽ അന്തരിച്ചു

പത്തനംതിട്ട: സിനിമ സീരിയൽ താരം സന്തോഷ് കെ നായർ അപകടത്തിൽ അന്തരിച്ചു. എംസി റോഡിൽ രാവിലെ ആറരയോടെ അടൂർ ഏനാത്ത് ആയിരുന്നു അപകടമുണ്ടായത്. സന്തോഷ് യാത്ര ചെയ്ത കാർ നിയന്ത്രണം തെറ്റി പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചികിത്സയിലിരിക്കവയാണ് മരണം സംഭവിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മി, പേസ്സ്ണൽ ഡ്രൈവർ സുധീഷ് എന്നിവർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. 150- ലേറെ സിനിമകളിൽ അഭിനയിച്ചു. ഹിറ്റ് ആയി പ്രദർശിപ്പിക്കുന്ന മോഹിനിയാട്ടമാണ് അവസാന ചിത്രം.

Continue Reading

മന്ത്രിസഭാ രൂപീകരണം ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉണ്ടാകണം: ഗുരുധർമ്മ പ്രചാരണ സഭ

ശിവഗിരി : സംസ്ഥാനത്ത് പുതുതായി രൂപീകരിക്കുന്ന മന്ത്രിസഭയിൽ ജനസംഖ്യാനുപാതികമായി സമുദായ പ്രാതിനിധ്യം ഉണ്ടാകണമെന്ന് ഗുരുധർമ്മ പ്രചരണസഭ വാർഷികപൊതുയോഗം ആവശ്യപ്പെട്ടു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ നിയമനങ്ങളിലും ഈ അനുപാതം പ്രാവർത്തികമാക്കണം. ഇതുവഴി സാമൂഹ്യനീതി ഉറപ്പുവരുത്തുവാൻ കഴിയും. ഏതെങ്കിലും ഒരു സമുദായത്തിന് അമിതപ്രാധാന്യം നൽകുന്നത് ഇതര സമുദായങ്ങളോടുള്ള വിവേചനമാണ്. സാമൂഹ്യസമത്യം ഉറപ്പുവരുത്തുവാൻ മന്ത്രിസഭ രൂപീകരിക്കുന്ന മുന്നണിയ്ക്ക് കഴിയണമെന്ന് യോഗം ആവശ്യപ്പെട്ടു ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് ഡോ. സച്ചിദാനന്ദ സ്വാമികൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ […]

Continue Reading

ശ്രീ ഗോകുലം ഭഗവതി ക്ഷേത്രത്തിൽ ഉത്രം മഹോത്സവത്തോടനുബന്ധിച്ച് അന്നദാനം നടത്തി.

തിരുവനന്തപുരം:ശ്രീ ഗോകുലം ഭഗവതി ക്ഷേത്രത്തിൽ ഉത്രം മഹോത്സവത്തോട നുബന്ധിച്ച് അന്നദാനം നടത്തി അന്നദാന വിതരണം ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ കെ കെ മനോജൻനും, മാനേജിംഗ് ഡയറക്ടർ ഡോ ഷീജാ ജി മനോജനും, വിദ്യുത് മനോജും ചേർന്ന് നിർവഹിച്ചു. അന്നദാന കർമ്മത്തിൽ ആയിരത്തിലധികം ആൾക്കാർ പങ്കെടുത്തു.ഏപ്രിൽ 26,27,28 തീയതികളിൽ ആണ് ഉത്സവം നടക്കുന്നത്.  ഉത്സവത്തോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും, മറ്റും നടക്കുകയുണ്ടായി 28 ചൊവ്വാഴ്ച ദേശ പൊങ്കാലയും, മഹാ അന്നദാനവും നടക്കും […]

Continue Reading

ഫയർ ആൻഡ് സേഫ്റ്റി മോക്ക്ഡ്രിൽ നടത്തി

വെഞ്ഞാറമൂട്: ശ്രീ ഗോകുലം നേഴ്സിംഗ് കോളേജ് കമ്മ്യൂണിറ്റി ഹെൽത്ത് നേഴ്സിംഗ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഫയർ ആൻഡ് സേഫ്റ്റി മോക്ക്ഡ്രിൽ സംഘടിപ്പിച്ചു. ഏഴാം സെമസ്റ്റർ ബി എസ് സ്സി നേഴ്സിംഗ് വിദ്യാർത്ഥി കൾക്കും രണ്ടാം വർഷ പോസ്റ്റ് ബേസിക് ബിഎസ്‌സ്സി നേഴ്സിംഗ് വിദ്യാർത്ഥികൾക്കും വേണ്ടിയാണ് ഇത് സംഘടിപ്പിച്ചത്. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ചീഫ് സെക്യൂരിറ്റി ഓഫീസർ മിസ്റ്റർ സലീം, ഫയർ ആൻഡ് സേഫ്റ്റി ഓഫീസർമാരായ ഹരീഷ് എസ്, ഷെഫീഖ് എന്നിവർ ഫയർ ആൻഡ് സേഫ്റ്റിയെ കുറിച്ചുള്ള ക്ലാസുകളും, […]

Continue Reading

അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന് ഉയർത്തെഴുന്നേൽപ്പിന്റെ ജ്വാല പകർന്നു നൽകിയ മഹാത്മാവ് കുമാരനാശാൻ: ഗോകുലം ഗോപാലൻ

അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന് ഉയർത്തെഴുന്നേൽപ്പിന്റെ ജ്വാല പകർന്നു നൽകിയ മഹാത്മാവ് കുമാരനാശാനെന്നു ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ചെയർമാനും, ശ്രീ ഗോകുലം ഗ്രൂപ്പ് പ്രസ്ഥാനങ്ങളുടെ ചെയർമാനുമായ ഗോകുലം ഗോപാലൻ പ്രസ്താവിച്ചു 1873 ഏപ്രിൽ 12-ന് ജനിച്ച ആ “കുമാരു”, മലയാളത്തിന്റെ ആകാശത്ത് തെളിഞ്ഞ ഒരു വെള്ളിനക്ഷത്രമായിരുന്നു. കാലം കടന്നുപോയെങ്കിലും, മഹാകവി കുമാരനാശാൻ ഇന്നും ജീവിക്കുന്ന സാന്നിധ്യമാണ് ഗോകുലം ഗോപാലൻ എടുത്തുപറഞ്ഞു 153-ാം ജന്മവാർഷികത്തിൽ, അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കവിതകളെയും ഓർക്കാതെ മുന്നോട്ട് പോകാൻ മലയാള സമൂഹത്തിന് കഴിയില്ല — കാരണം അവ വെറും […]

Continue Reading

ആർ സി രാജീവിന്റെ മാതാവ് രാജമ്മ സി നിര്യാതയായി

ഹരിപ്പാട്: ആലപ്പുഴ,ഹരിപ്പാട്,കുമാരപുരം, പൊത്തപ്പള്ളി,രാജീവ് ഭവനത്തിൽ പരേതനായ ചന്ദ്രദാസന്റെ ഭാര്യയും, പ്രമുഖ മാധ്യമപ്രവർത്തകൻ മാധ്യമപ്രവർത്തനും, ആർ ഐ പി (അത്താവല ) പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടുമായ ആർ സി രാജീവിന്റെ മാതാവുമായ രാജമ്മ സി(76വയസ്സ് ) നിര്യാതയായി വാർദ്ധക്യസഹജമായ അസുഖവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ കഴിഞ്ഞ ഒന്നര വർഷത്തിലധികമായി ചികിത്സയിലിരിക്കെയാണ് അന്ത്യം. (2/4/2026 വ്യാഴാഴ്ച).സംസ്കാരം 3/4/2026 വെള്ളിയാഴ്ച 4 മണിക്ക് ഹരിപ്പാട്, കൊത്ത പൊത്തപ്പള്ളിയിലുള്ള സ്വവസതിയിൽ മക്കൾ ആർസി രാജീവ്, രാജിക […]

Continue Reading

ശ്രീ ഗോകുലം നഴ്സിംഗ് കോളേജിൽ ക്വാളിറ്റേറ്റിവ്‌ റിസർച്ച് മെഥോളജി ആൻഡ് ഇന്റലിജൻസ് ഇൻ ക്ലിനിക്കൽ റിസർച്ച് വർഷോപ്പ് നടന്നു.

തിരുവനന്തപുരം:ശ്രീ ഗോകുലം നഴ്സിംഗ് കോളേജിൽ ക്വാളിറ്റേറ്റിവ്‌ റിസർച്ച് മെഥോളജി ആൻഡ് ഇന്റലിജൻസ് ഇൻ ക്ലിനിക്കൽ റിസർച്ച് വർഷോപ്പ് നടന്നു. ശ്രീ ഗോകുലം നഴ്സിംഗ് കോളേജ്, റിസർച്ച് സെല്ലും, കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗ് ഡിപ്പാർട്ട്മെന്റും, മെന്റൽ ഹെൽത്ത് നഴ്സിംഗ് ഡിപ്പാർട്ട്മെന്റും സംയുക്തമായാണ് വർഷോപ്പ് സംഘടിപ്പിച്ചത്.  ശ്രീ  ഗോകുലം നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ലിജ ആർ നാഥ് അധ്യക്ഷത വഹിച്ചു. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡീൻ ഡോ പി ചന്ദ്രമോഹൻ വർഷോപ്പ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം […]

Continue Reading