ആരോഗ്യ മേഖലയിൽ ഇനിയും കൂടുതൽ ആധുനികവൽക്കരണം അനിവാര്യമണ്: മന്ത്രി മുഹമ്മദ് റിയാസ്

India News

തിരുവനന്തപുരം:കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഏറ്റവും മികച്ച മെഡിക്കൽ കോളേജിൽ ഒന്നാണ് ഗോകുലം മെഡിക്കൽ
കോളേജിന്ന് സംസ്ഥാന പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രസ്താവിച്ചു.
ശ്രീ ഗോകുലം മെഡിക്കൽ കോളേജ് സംഘടിപ്പിച്ച ഗാലത്തിയോൺ ഗ്രാന്റ് ഫിനാലെ 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി
പൊതു സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം യുവ ഡോക്ടർമാരുടെ കയ്യികളിലാണ്.പുതുതായി പുറത്തിറങ്ങുന്ന ഡോക്ടർമാർ സാമൂഹ്യ പ്രതിബദ്ധത മുറുകെ പിടിക്കണമെന്നും കരുണയുളളവരായി ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കണമെന്നും മന്ത്രി പറയുകയുണ്ടായി
കോവിഡിന് ശേഷം പ്രായം കുറഞ്ഞവരുടെ മരണം കൂടുന്നുവെന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്
ഡിപ്രഷന് മരുന്നു കഴിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു എന്നും
മെഡിക്കൽ വിദ്യാർത്ഥികളിലും
ഡിപ്രഷൻ കൂടുന്നു എന്നും മന്ത്രി ചൂണ്ടികാട്ടി
സ്പർശം പദ്ധതി കനിവിന്റെകൈത്താങ്ങാണ്
മാതൃകാപരമായ പ്രവർത്തനമാണ്
വയോജനങ്ങൾക്ക് വേണ്ടി ഗോകുലം ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു
വയോജനങ്ങളുടെ അറിവും കഴിവും പ്രയോജനപ്പെടുത്തണം
സർക്കാർ സർവ്വീസിൽ നിന്നും റിട്ടയർ ചെയ്തവർക്കൊപ്പം
കാർഷികമേഖയിലെയും മറ്റ് തൊഴിൽ മേഖലയിലും ആകമാനം പണിയെടുക്കുന്നവരുടെ ഉൾപ്പെടുത്തി അവരുടെ അറിവുകൾ കൂടി പ്രയോജനപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം

മെഡിക്കൽ സയൻസിന്റെ അനന്ത സാധ്യതകൾ പുതു തലമുറയെ പഠിപ്പിക്കാനും പൊതു സമൂഹത്തിനിടയിൽ അരോഗ്യ സംരക്ഷണത്തെ കുറിച്ചും ആധുനിക സയൻസിന്റെ കണ്ടുപിടുത്തത്തെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഗാലത്തിയോണും ഗ്യാലക്കോണും സംഘടിപ്പിച്ചതെന്ന് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനിസ് ചെയർമാൻ
ഗോകുലം ഗോപാലൻ വ്യക്തമാക്കി

ഗോകുലം മെഡിക്കൽ കോളേജ് ഗവേഷണ രംഗത്ത് ശക്തമാകുന്നതിന്റെ ഭാഗമാണ് ഗാലത്തിയോൺ സംഘടിപ്പിച്ചതെന്നും
പൊതു സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് മികച്ച ഡോക്ടർമാരെ വാർത്തെടുക്കുകയാണ് ഗോകുലം മെഡിക്കൽ കോളേജിന്റെ അത്യന്തിക ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു
ഗ്രാന്റ് ഫിനാലയിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ചെയർമാൻ ഗോകുലം ഗോപാലൻ

പഠനത്തോടെപ്പം യുവ ഡോക്ടർമാർ സ്വന്തം ആരോഗ്യ സംരക്ഷണത്തിന് കൂടി സമയം കണ്ടെത്തണമെന്ന് ശ്രീ ഗോകുലം ഹെൽത്ത് ഹെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ Dr. KK മനോജൻ പറഞ്ഞു വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും ആഘോഷത്തിന്റെയും സംഗമമായിരുന്നു ഗാലത്തിയോൺ.
കേരളത്തിലെ ആരോഗ്യ മേഖല ലോകത്തിന് തന്നെ മാതൃകയാണന്നും
Dr KK മനോജൻ അഭിപ്രായപ്പെട്ടു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആരോഗ്യ മേഖലയ്ക്ക് വേണ്ടി മികച്ച ഇടപെടലുകളാണ് നടത്തുന്നത്.
കേരളത്തിലെ മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്നും വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് മെഡിക്കൽ വിദ്യാർത്ഥികൾക്ക് വേണ്ടി ഗോകുലം മെഡിക്കൽ കോളേജ് സംഘടിപ്പിക്കുന്നത് വിവിധങ്ങളായ സെമിനാറുകളും ആരോഗ്യ ഫെസ്റ്റുകളും അത് സംഘടിപ്പിക്കുന്ന രീതിയും ഗോകുലം മെഡിക്കൽ കോളേജിന്റെ മാത്രം പ്രത്യേകതയാണന്നും ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ: കെ.കെ. മനോജൻ പറഞ്ഞു യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
ആരോഗ്യമേഖലയിലും, മെഡിസിൻ നിർമ്മാണം ഉൾപ്പെടെയുള്ള മേഖലയിലേക്ക് ഗോകുലം ഹെൽത്ത് ആൻഡ് കെയർ ഇൻസ്റ്റ്യൂഷൻ കടക്കുമെന്ന് ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ മാനേജിംഗ് ഡയറക്ടർ ഡോ
ഷീജാ ജി.മനോജൻ യോഗത്തിൽ പ്രസതാവിച്ചു.

DK മുരളി എം.എൽ.എ ഡോ.എസ് എസ് ലാൽ,ശാന്തിഗിരി ആശ്രമം റിസർച്ച് ഓർഗനൈസേഷൻ മേധാവി സ്വാമി ഗുരു സവിധു ജ്ഞാന തപസ്വി, തുടങ്ങിയവരും പങ്കെടുത്തു.

മെഡിക്കൽ കോളേജ് ഡീൻ ഡോ പി ചന്ദ്രമോഹൻ, കോളേജ് പ്രിൻസിപ്പൽ ഡോ.നന്ദിനി വി ആർ, അസോസിയേറ്റ് ഡീൻ ഡോ.ലളിത കൈലാസ്, പ്രൊഫസർമാരായ ഡോ.ബെന്നി പി വി, ഡോ.പി ആർ പ്രമീദ,ഡോ.സിമി എസ് എം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ശ്രീഹരി സ്വാഗതവും ജനറൽസെക്രട്ടറി അഷ്‌ഫി നൗഷാദ് കൃതജ്ഞതയും രേഖപ്പെടുത്തി.

ആർട്ട് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സിനിമ താരങ്ങളായ ബൈജു സന്തോഷ്‌, സുചിത്ര നായർ, സെന്തിൽ കൃഷ്ണ, ജോമോൻ ജ്യോതിർ എന്നവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും പ്രശസ്ത ഗായിക സിത്താരയുടെ മ്യൂസിക് ബാന്റും വേദിയിൽ അരങ്ങേറി.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *