കോട്ടയം :ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ ഉടൻ പരിഹരിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗവും, ലോഹ്യ കർമ്മ സമിതി, സോഷ്യലിസ്റ്റ് അലയൻസ് ഫോറം ദേശീയ പ്രസിഡണ്ടുമായ മാന്നാനം സുരേഷ് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ഗതാഗത സംവിധാനമാണ് 66 ദേശീയപാത ദേശീയപാത നിർമ്മാണത്തിൽ വികസനം മാത്രം കണ്ട് രാഷ്ട്രീയം കലർത്താതെ നിർമ്മാണ പ്രവർത്തനത്തിൽ യാതൊരു അപാകതയും ഇല്ലാതെ മണ്ണിടിച്ചിൽ പോലുള്ള പ്രശ്നങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കി ഉടൻ പണിപൂർത്തിയാക്കാൻ കേന്ദ്ര സംസ്ഥാനസർക്കാർ അടിയന്തര ചർച്ച നടത്തണമെന്ന് മാന്നാനം സുരേഷ് ആവശ്യപ്പെട്ടു.
ദേശീയപാത നിർമ്മാണ കരാർ ഏർപ്പെട്ടവർ സത്യസന്ധവും ഗുണനിലവാരമുള്ള രീതിയിൽ പണി പൂർത്തീകരിക്കാൻ വേണ്ട വിദഗ്ധ സാങ്കേതിക സഹായത്തോടുകൂടിയുള്ള പണി നടക്കുന്ന ഭാഗത്ത് പരിശോധനകൾ അടിയന്തരമായി നടത്തണമെന്നും
മാന്നാനം സുരേഷ് പറഞ്ഞു.
കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും പരസ്പരം കുറ്റപ്പെടുത്താതെ രാഷ്ട്രീയ നിറം കലർത്താതെ കേരളത്തിന്റെ ഒരു മുഖമായി കണ്ടു 66 ദേശീയപാത നിർമ്മാണം യുദ്ധകാര്യ യുദ്ധകാല അടിസ്ഥാനത്തിൽ കൂടുതൽ മികവോടുകൂടിയും സുരക്ഷിത ഉള്ള രീതിയിലും പൂർത്തീകരിക്കണമെന്നും മാന്നാനം സുരേഷ് ആവശ്യപ്പെട്ടു.