കോഴിക്കോട് : ലോകം കണ്ട ഏറ്റവും വലിയ ഭീകരാവസ്ഥയുടെ വേറിട്ട മുഖമായിരുന്നു ഇന്ത്യയിലെ അടിയന്തരാവസ്ഥയെന്നു ആർ ജെ ഡി നേതാവും, അടിയന്തരാവസ്ഥ പീഡന അനുഭവസ്ഥനുമായ എബ്രഹാം മാനുവൽ
പ്രസ്താവിച്ചു. അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിൻ്റെ 50 ആം വാർഷികവും സോഷ്യിലിസ്റ്റ് സംഗമവും കോഴിക്കോട്, വില്ല്യാപ്പള്ളി ഷോപ്പിംഗ് കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്യുത് സംസാരിക്കുകയായിരുന്നു അടിയന്തരാവസ്ഥാ പോരാളികുടിയായ സഖാവ് അബ്രഹാം മാനുവൽ
ചടങ്ങിൽ കെ. എം. ബാബു അധ്യക്ഷത വഹിച്ചു .എടലോട്ട് കുമാരൻ ,കോമള്ളി ഹരിദാസൻ മാസ്റ്റർ ,മുണ്ടോളി രവി ,വത്സനാരായണൻ മാസ്റ്റർ ,സുരേഷ് ശാന്തി വിഹാർ .കെ . കെ സിമി.റീന ചാലു പറമ്പത്ത് എന്നിവർ സംസാരിച്ചു ,തുടർന്ന് ചടങ്ങിൽ സോഷ്യിലിസ്റ്റ് പോരാളികളെ ആദരിച്ചു ,.SSLC ,+2 .LS S ,USS . എന്നീ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു
