കൊച്ചി :ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന ജനത ലേബർ യൂണിയൻ (JLU) പ്രവർത്തനം പ്രശംസനീയമാണെന്ന് രാഷ്ട്രീയ ജനതാ ദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറി അനു ചാക്കോ പ്രസ്താവിച്ചു.
ജനത ലേബർ യൂണിയൻ (JLU)
എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യമെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അനു ചാക്കോ.
നിരവധി തൊഴിലാളികൾക്കും പൊതു ജനങ്ങൾക്കും മെഡിക്കൽ ക്യാമ്പ് കൊണ്ട് വളരെയധികം പ്രയോജനം കിട്ടി
ജില്ലാ പ്രസിഡന്റ് ശ്രീ. ബിജു തേറാട്ടിൽ അധ്യക്ഷത വഹിച്ചു. എൽസി കുമ്പളങ്ങി, ജോസ് പുത്തൻവീട്ടിൽ, സുധീർ തമ്മനം, റസാക്ക് പെരുമ്പാവൂർ, വിനോദ് കുമാർ, റോഷൻ ആലുങ്കൽ, തമ്പി വർഗീസ്, അരുൾ ദാസ്, അഭിലാഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. ജോസി പി ജെ സ്വാഗതവും, ദേവി അരുൺ നന്ദിയും പറഞ്ഞു