കോട്ടയം: രാഷ്ട്രീയ ജനതാദൾ ഏറ്റുമാനൂർ മണ്ഡലം പ്രസിഡണ്ടായി തോമസ് റ്റി ഈപ്പൻ( ആർപ്പുക്കര)യെ തിരഞ്ഞെടുത്തു. ഒരു പ്രമുഖ പത്രപ്രവർത്തകനും, കേരളത്തിലെ അറിയപ്പെടുന്ന സോഷ്യലിസ്റ്റുമണ് തോമസ്
രാഷ്ട്രീയ ജനതാദൾ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രവർത്തക യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ജില്ലാ പ്രസിഡണ്ട് സണ്ണി തോമസ്,
അഡ്വ ബെന്നി കുര്യൻ, മാന്നാനം സുരേഷ്, കെ ഈ ഷെരീഫ്, തോമസ് റ്റി ഈപ്പൻ, വി കെ സജികുമാർ, ബാബു കുര്യൻ, കെ എസ് ബെന്നി, എം വി അനിൽകുമാർ, കെ പി ഗോപി എന്നിവർ പ്രസംഗിച്ചു
മറ്റു ഭാരവാഹികളായി തങ്കച്ചൻ ജോസഫ്, എം വി അനിൽകുമാർ, വിനോദ് കുമാർ( വൈസ് പ്രസിഡണ്ട്മാർ), കെ എസ് ബെന്നി, ബാബു കുര്യൻ, ജിഷോ പോത്താസിസ്( ജനറൽ സെക്രട്ടറിമാർ) അനിൽ ദേവ് ( ട്രഷറർ ) എന്നിവരെയും തിരഞ്ഞെടുത്തു.