ചെന്നൈ: ഗോകുലം ഗ്രൂപ്പ് പ്രസ്ഥാനങ്ങളുടെ ചെയർമാൻ ശ്രീ ഗോകുലം ഗോപാലന് ചെന്നൈയിലെ വേൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ടെക്നോളജി ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് കോൺവക്കേഷൻ ചടങ്ങിൽ വേൽസ് യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു
വേൽസ് ഇൻസ്റ്റിറ്റ്യൂട്ട് ചാൻസലർ ഐസരി ഗണേഷ് അധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ കേന്ദ്ര നിയമ, നീതി സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ മുഖ്യാതിഥിയായി പങ്കെടുത്തു.
തമിഴ് സിനിമ സംവിധായകനും, നിർമാതാവുമായ വെട്രിമാരൻ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ എന്നിവർക്കും ചടങ്ങിൽ വച്ച് ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കുകയുണ്ടായി.