തിരുവനന്തപുരം: ലോക ഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനമായ കന്നി 5 ലോകമെമ്പാടും പന്തിഭോജനത്തിന് ഓർമ്മപ്പെടുത്തൽ ആയിരിക്കുമെന്ന് ശ്രീനാരായണഗുരു പ്രഭാഷകനും, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡീനുമായ ഡോ ചന്ദ്രമോഹൻ പറഞ്ഞു.
ഗുരുദേവന്റെ സമാധിയോട് അനുബന്ധിച്ച് ഗുരുദേവ ശിഷ്യനായ സഹോദരൻ അയ്യപ്പൻ മിശ്ര വിവാഹവും, പന്തി ഭോജനം നടത്തുന്നതിന് വേണ്ടി നേതൃത്വം നൽകിയത്. ഡോക്ടർ ചന്ദ്രമോഹൻ പറഞ്ഞു.
ഭ്രാന്താലയമായിരുന്നു കേരളത്തെ സ്നേഹാലയമായി മാറ്റിയത് ശ്രീനാരായണ ഗുരുദേവനും, ശിഷ്യ ഗണങ്ങളും ഇതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് എവിടെയും ജാതീയ വ്യവസ്ഥയ്ക്കെതിരെ ശക്തമായ വിപ്ലവകരമായ മാറ്റമാണ് ശ്രീനാരായണ ഗുരുദേവനും ശിഷ്യരും നടത്തിയിട്ടുള്ളത് ഡോക്ടർ ഡോ ചന്ദ്രമോഹൻ എടുത്തുപറഞ്ഞു.
ഇന്നും ജാതീയ വ്യവസ്ഥയിലിലും മറ്റും കാതലായ മാറ്റങ്ങൾ വരുത്തുവാൻ ഉള്ള കാലഘട്ടത്തിന്റെ അനിവാര്യതയായി ഇരിക്കുകയാണെന്നും ഡോചന്ദ്രമോഹൻ പറഞ്ഞു
ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ ഗുരു മണ്ഡപത്തിൽp നടന്ന ഗുരുദേവ പ്രാർത്ഥന യജ്ഞവും പന്തിഭോജനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ ചന്ദ്രമോഹൻ
ജിതോഷ് കുമാരൻ, ഡോ ഷീലാ വാസുദേവൻ, എൻ കെ വാസു, രമണി പീതാംബരൻ, മാന്നാനം സുരേഷ്,റ്റി പി അരുൺ,
ബിനുരാജ് വി എൻ, എ എൻ എസ് ദീപ മുതലായവർ ചടങ്ങിൽ പങ്കെടുക്കുന്നു.