വെഞ്ഞാറമൂട്: നേഴ്സുമാരുടെ സേവനം ആരോഗ്യമേഖലയിൽ അഭിവാജ്യ ഘടകമാണെന്ന് ഗോകുലം ഗ്രൂപ്പ് പ്രസ്ഥാനങ്ങളുടെ ചെയർമാൻ ഗോകുലം ഗോപാലൻ നേഴ്സുമാർക്ക് നൽകിയ സന്ദേശത്തിൽ പ്രസ്താവിച്ചു.
ഫ്ളോറൻസ് നൈറ്റിംഗലിന്റെ ജന്മദിനമായ മെയ് പന്ത്രണ്ടാം തീയതി ലോകമാകമാനം നേഴ്സുമാർ നേഴ്സസ് ഡേ ആദരിക്കുന്നതിന്റെ ഭാഗമായി ശ്രീ ഗോകുലം നഴ്സിംഗ് ഡിപ്പാർട്ട്മെന്റും, ശ്രീ ഗോകുലം ഹോസ്പിറ്റലും, ശ്രീ ഗോകുലം നേഴ്സിങ് കോളേജും സംയുക്തമായി നഴ്സിംഗ് ഡേ ആചരണം നടത്തിയ ചടങ്ങിലാണ് ചെയർമാൻ ഗോകുലം ഗോപാലൻ സന്ദേശം നൽകിയത്.
നേഴ്സസ് അനുബന്ധിച്ച് സ്പോർട്സ്, കൾച്ചറൽ പ്രോഗ്രാമുകൾ ഉണ്ടായിരുന്നു. വിവിധ തലങ്ങളിൽ നേഴ്സിങ് മേഖലയിൽ പ്രവർത്തിച്ച കഴിവുള്ളവരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു
ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ലക്ചർ തിയേറ്ററിൽ നടന്ന നഴ്സസ് ഡേ ആചരണ പരിപാടി ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോക്ടർ കെ കെ മനോജൻ ഉദ്ഘാടനം ചെയ്തു ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ മാനേജിങ് ഡയറക്ടർ ഡോ ഷീജ ജി മനോജൻ മുഖ അതിഥി യയിരുന്നു. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡീൻ ഡോ പി ചന്ദ്രമോഹൻ, കോളേജ് പ്രിൻസിപ്പൽ ഡോ നന്ദിനി, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ലെഫ്റ്റനന്റ് കേണൽ പ്രൊഫസർ മീര കെ പിള്ള, ആശുപത്രി സൂപ്രണ്ട് ഡോ കൃഷ്ണ, ചീഫ് നഴ്സിംഗ് ഓഫീസർ കേണൽ ടി പി ബേബി, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ പ്രൊഫസർ സുലജ എന്നിവർ പ്രസംഗിച്ചു.