ഇന്ത്യൻ ഹെപ്പാറ്റോ-പാൻക്രിയാറ്റോ-ബിലിയറി അസോസിയേഷൻ എച്ച്പിബി റേഡിയോളജി കോഴ്സ് സംഘടിപ്പിക്കുന്നു. ഗോകുലം ഗോപാലൻ മുഖ്യ അതിഥിയാകും ഡോ കെ കെ മനോജൻ, ഡോക്ടർ ഷീജ ജി മനോജൻ പങ്കെടുക്കും

India News

തിരുവനന്തപുരം: ഇന്ത്യൻ ഹെപ്പാറ്റോ-പാൻക്രിയാറ്റോ-ബിലിയറി അസോസിയേഷന്റെ (IHPBA Indian Chapter) സഹകരണത്തോടെ ശ്രീ ഗോകുലം മെഡിക്കൽ കോളേജും ജിജി ഹോസ്പിറ്റലും ചേർന്ന് ഈ മാസം 24, 25 തീയതികളിൽ പൂവാർ ഐലന്റ് റിസോർട്ടിൽ ‘റേഡിയോളജി കോഴ്സ് ഇൻ എച്ച്.പി.ബി. സർജറി’ സംഘടിപ്പിക്കുന്നു.

ഗാസ്ട്രോ സർജറി, ജനറൽ സർജറി, റേഡിയോളജി എന്നിവയുമായി ബന്ധപ്പെട്ട പി.ജി വിദ്യാർത്ഥികളും യുവ കൺസൾട്ടന്റുമാരുമാണ് ഈ കോഴ്‌സിന്റെ പ്രധാന ഗുണഭോക്താക്കൾ. നവീന ശാസ്ത്രവിദ്യകളും പ്രായോഗിക പരിശീലനവും നൽകി പുതിയ തലമുറയെ ശസ്ത്രക്രിയാ രംഗത്ത് കൂടുതൽ സജ്ജമാക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.

ഹെപ്പാറ്റോ-പാൻക്രിയാറ്റോ-ബിലിയറി (HPB) ശസ്ത്രക്രിയയിൽ റേഡിയോളജിയുടെ പ്രാധാന്യം, പ്രത്യേകിച്ച് ഡയഗ്നോസ്റ്റിക് റേഡിയോളജിയുടെയും ഇന്റർവെൻഷണൽ റേഡിയോളജിയുടെയും പങ്ക് കോഴ്സിൽ വിശദമായി ചർച്ച ചെയ്യും. ഈ മേഖലയിലെ ദേശീയ അന്തർദേശീയ വിദഗ്ധർ വിവിധ ക്ലിനിക്കൽ അനുഭവങ്ങൾ പങ്കുവെക്കുന്നത് കോഴ്സിൽ പങ്കെടുക്കുന്നവർക്ക് വിജ്ഞാനപ്രദമാകും.

ഈ കോഴ്സിലെ പ്രധാന ആകർഷണം ഇൻട്ര ഓപ്പറേറ്റീവ് അൾട്രാസൗണ്ടിന്റെ ഹാൻഡ്‌സ്-ഓൺ പരിശീലനമാണ്. ശസ്ത്രക്രിയയ്ക്കിടയിലെ സുപ്രധാന തീരുമാനങ്ങൾ കൂടുതൽ കൃത്യതയോടെ എടുക്കാൻ ഇത് സഹായകമാകും.

ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, വൈസ് ചെയർമാൻ ഡോ. കെ.കെ. മനോജൻ, മാനേജിംഗ് ഡയറക്ടർ ഡോ. ഷീജ മനോജൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നൂതനമായ രീതികളും മികച്ച നിലവാരവും കൊണ്ടുവരുന്നതിൽ ഗോകുലം ഗ്രൂപ്പിനുള്ള കാഴ്ചപ്പാടിന്റെ ഉദാഹരണമാണ് ഈ പരിപാടിയെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. റേഡിയോളജി, സർജറി വിഭാഗങ്ങളുടെ ഇത്തരത്തിലുള്ള സംയുക്ത സംരംഭങ്ങൾ ഭാവിയിലെ പരിശീലന പരിപാടികൾക്ക് മാതൃകയാകുമെന്നും അവർ കൂട്ടിച്ചേർത്തു.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *