മനുഷ്യസേവനത്തിനുള്ള ആത്മാർഥമായ പ്രതിജ്ഞയാണ് നഴ്സിംഗ്: ഗോകുലം ഗോപാലൻ

India News

തിരുവനന്തപുരം:നഴ്സിംഗ് ഒരു തൊഴിൽ മാത്രമല്ല,അത് കരുണയുടെയും ക്ഷമയുടെയും ഉത്തരവാദിത്തത്തിന്റെയും മനുഷ്യരൂപമാണെന്ന് ഗോകുലംഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻഗോകുലം ഗോപാലൻ പറഞ്ഞു.ശ്രീ ഗോകുലം നേഴ്സിംഗ് കോളേജിൽ സംഘടിപ്പിച്ച 17-ാമത് ലാംമ്പ് ലൈറ്റിംഗ് സെർമണി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ദീപം ഇന്ന് തെളിയുമ്പോൾ, അത് ഒരു ഹാളിൽ മാത്രം പരിമിതപ്പെടുന്ന വെളിച്ചമല്ലെന്നും
അനവധി ജീവിതങ്ങളിലേക്കാണ്
ഈ പ്രകാശം എത്തുന്നതെന്നും
ഗോകുലം ഗോപാലൻ പറഞ്ഞു.
മനുഷ്യസേവനത്തിനുള്ള
ആത്മാർഥമായ പ്രതിജ്ഞയാണ്
നഴ്സിംഗ് ജീവിതത്തിലേക്കുള്ള ഈ പ്രവേശനമെന്നും ഗോകുലം ഗോപാലൻ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ ഭാവിയെ കുറിച്ച് ആശങ്കയോടെയും പ്രതീക്ഷയോടെയും ചിന്തിക്കുന്ന മാതാപിതാക്കളാണ് ഇന്ന് ഇവിടെ സാക്ഷികളായി നിൽക്കുന്നതെന്നും, നഴ്സിംഗ് എന്ന മഹത്തായ സേവനമേഖല തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മാതാപിതാക്കളെയും സഹോദരങ്ങളെയും പോലെ രോഗികളെ പരിചരിക്കുന്നവരാണ് നഴ്സിംഗ് മേഖലയിലെ പ്രവർത്തകരെന്ന് അദ്ദേഹം പറഞ്ഞു. രോഗികൾ പലപ്പോഴും നഴ്സുമാരെ ദൈവത്തെ പോലെ കാണുന്നുവെന്നും, നിങ്ങൾ എന്ത് ചിന്തിച്ചാലും അതെല്ലാം ദൈവം കാണുന്നുണ്ടെന്ന ബോധത്തോടെ സേവനമാകണം നിങ്ങളുടെ ലക്ഷ്യമെന്നും ചെയർമാൻ ഗോകുലം ഗോപാലൻ കുട്ടികളെ ഓർമ്മിപ്പിച്ചു.

ഒരു ഡോക്ടറെക്കാളും കൂടുതൽ അടുത്ത് ഒരു രോഗിയുമായി ഇടപെടാൻ കഴിയുന്നത് നഴ്സിനാണെന്നും, അതുകൊണ്ടുതന്നെ നഴ്സിംഗ് ജോലിയുടെ മഹത്വം മനസ്സിലാക്കി പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങൾ ഭൂമിയിൽ അവതരിച്ച ദൈവത്തിന്റെ അവതാരങ്ങളായി മാറണമെന്നും അദ്ദേഹം
വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.

ശാസ്ത്രീയ അറിവിനൊപ്പംമാനുഷിക മൂല്യങ്ങളുംനിങ്ങളുടെ കരിയറിന്റെഅടിത്തറയാകണം.സാങ്കേതികവിദ്യകൾ മാറിയേക്കാം,ആശുപത്രികൾ വികസിച്ചേക്കാം,ചികിത്സാരീതികൾ നവീകരിക്കപ്പെടാം—പക്ഷേരോഗിയോടുള്ള കരുണയുംമാന്യതയോടുള്ള ആദരവുംനഴ്സിംഗിന്റെഅടിസ്ഥാനമൂല്യമായിഎപ്പോഴും നിലനിൽക്കണമെന്ന് ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻഡോ: കെ.കെ. മനോജൻ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു

ഡീൻ Dr.P ചന്ദ്രമോഹൻ, ചീഫ് നഴ്സിംഗ് ഓഫീസർ  കേണൽ  T.Pബേബി, Dr.ലിജാ.ആർ നാഥ്, പ്രൊഫ: സുലജ.വി., ചിഞ്ചു പി.നായർ, പ്രോഫ:പ്രീതാകരോളിൻ, അഞ്ചു ദേവ് എസ്.എസ്. എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു പ്രിൻസിപ്പൽ ലെഫ്റ്റനന്റ് കേണൽമീരാ K പിള്ള സ്വാഗതം ആശംസിച്ചു.

ഇൻഡോർ മൽവാഞ്ചൽ യൂണിവേഴ്സിറ്റിയിൽ നിന്നുംഡോക്ട്രേറ്റ് നേടിയ പ്രൊഫസർ അർച്ചന കെ. രാജ്,പ്രൊഫസർ ജിജി പി. ജോൺ എന്നിവരെ ചെയർമാൻ പൊന്നാട അണിയിച്ച് ആദരിച്ചുചൈൽഡ് ഹെൽത്ത് നേഴ്സിങ്ങ്‌, മെഡിക്കൽ സർജിക്കൽ നേഴ്സിങ്ങ് എന്നിവിഷയാധിഷ്ടിതമായ ഗവേഷണത്തിലാണ് ഇരുവർക്കും ഡോക്ടറേറ്റ് ലഭിച്ചത്

ചടങ്ങിൽ കോളേജ് മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *