ന്യൂഡൽഹി : എട്ടുമാസ പ്രായത്തിൽ മരണം സംഭവിക്കുകയും അഞ്ചുപേർക്ക് പുതുജീവൻ നൽകുകയും ചെയ്ത ആലൻ ഷെറിന്‍റെ പേരിൽ ദേശീയതലത്തിൽ കുട്ടികൾക്കുള്ള പുരസ്കാരം ഏർപ്പെടുത്തണമെന്ന് ലോഹ്യ കർമ്മ സമിതി, സോഷ്യലിസ്റ്റ് അലയൻസ് ഫോറം, ഗാന്ധി ദർശന വേദി ദേശീയ പ്രസിഡണ്ടും, ആർ ജെ ഡി നേതാവുമായ മാന്നാനം സുരേഷ് ആവശ്യപ്പെട്ടു.
ആലൻ ഷെറിനെ കുറിച്ചുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ മാൻ കി ബാത്തിലെ പരാമർശനം ആ കുട്ടിക്കും കുട്ടിയുടെ കുടുംബക്കാർക്കും ഇന്ത്യയിലെ തന്നെ പ്രധാന പരിഗണനയാണ് പ്രധാനമന്ത്രി നൽകിയിട്ടുള്ളത്.
ആലൻ ഷെറിന്റെ മാതാപിതാക്കൾ മറ്റുള്ള മാതാപിതാക്കൾക്ക് എന്നും ഒരു മാതൃകയായിരിക്കുമെന്നും മാന്നാനം സുരേഷ് ചൂണ്ടിക്കാട്ടി.
