മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും ചികിത്സാ രംഗത്തിന്റെയും ഭൂപടത്തിൽ ശക്തമായ അടയാളം പതിപ്പിച്ച പേരാണ് ഡോ. കെ. കെ. മനോജൻ

India News

                    ആർസി രാജീവ്

(സ്പെഷ്യൽ കറസ്പോണ്ടൻസ്)

ഏതാണ്ട് നൂറോളം ഏക്കറിൽ വിശാലമായി വിരിഞ്ഞു നിൽക്കുന്ന മെഡിക്കൽ കോളേജും അതോടൊപ്പം അഭിമാനമായി ഉയർന്നു നിൽക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും — ഈ മഹത്തായ ആരോഗ്യ സാമ്രാജ്യത്തിന്റെ ചുക്കാൻ ഡോ. കെ. കെ. മനോജന്റെ ഉറച്ച കരങ്ങളിലാണ്. വൈസ് ചെയർമാനും ഡയറക്ടറുമായ അദ്ദേഹം നയിക്കുന്ന ശ്രീ ഗോകുലം മെഡിക്കൽ കോളേജ് & റിസർച്ച് ഫൗണ്ടേഷന്റെയും , ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷന്റെയും  , ഇന്ന് കേരളത്തിലെ എണ്ണിപ്പറയാവുന്ന മുൻനിര മെഡിക്കൽ കോളേജുകളിൽ ഒന്നായി ഉയർന്നുനിൽക്കുന്നു.

ഏകദേശം 4000-ത്തിലധികം ജീവനക്കാരുടെ സജീവ സാന്നിധ്യത്തിൽ പ്രഭാതം മുതൽ പ്രദോഷം വരെ ഒരിക്കലും ക്ഷീണമറിയാത്ത പുഞ്ചിരിയോടെ സ്ഥാപനത്തിന്റെ ഓരോ നാഡിയിലും സാന്നിധ്യം രേഖപ്പെടുത്തുന്ന കെ. കെ. മനോജൻ എന്ന വ്യക്തിത്വം നിസ്തുലവും അപൂർവ്വവുമാണ് എന്ന് നിസ്സംശയം പറയേണ്ടിവരും. ക്ലീനിംഗ് തൊഴിലാളി മുതൽ അതി വിദഗ്ധരായ ഡോക്ടർമാരുവരെ — എല്ലാവരോടും ഒരേ മാനവും ഒരേ മാനവിക സമീപനവും കൈക്കൊള്ളുന്ന അദ്ദേഹം ജീവനക്കാർക്ക് ഒരു “ബോസ്” അല്ല; മറിച്ച് ഒരു ടീം ലീഡർ, ഒരു മാർഗദർശി, പലർക്കും സഹോദര തുല്യൻ. നേതൃപാടവം അധികാരത്തിൽ അല്ല, ആത്മബന്ധത്തിൽ ആണെന്ന് ജീവിതത്തിലൂടെ തെളിയിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഗോകുലം മെഡിക്കൽ കോളേജിന്റെ ചെയർമാനായ ഡോ. ഗോകുലം ഗോപാലന്റെ കുടുംബാംഗമാണ് ഡോ. കെ. കെ. മനോജൻ. ചെയർമാന്റെ ദൂരദർശിത്വവും സാമൂഹിക പ്രതിബദ്ധതയും പാതയായി സ്വീകരിച്ച അദ്ദേഹം, അതേ മൂല്യങ്ങളും പ്രവർത്തനശൈലിയും ആത്മാർത്ഥതയുമാണ് തന്റെ നേതൃത്വത്തിൽ തെളിയിക്കുന്നത്.

അതോടൊപ്പം, ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങളെ ഹൃദയത്തിൽ ധാരാളമായി സൂക്ഷിക്കുന്ന തികഞ്ഞ ഭക്തനാണ് ഡോ. മനോജൻ. “ഒന്നുചേർന്ന് ഉയരുക” എന്ന ഗുരുദേവ സന്ദേശം അദ്ദേഹത്തിന്റെ ഭരണ ശൈലിയിലും സ്ഥാപന വികസന തത്വങ്ങളിലും വ്യക്തമായി പ്രതിഫലിക്കുന്നു. വിസ്തൃതമായ ക്യാമ്പസ്, ആയിരക്കണക്കിന് ജീവനക്കാർ, അനവധി വിദ്യാർത്ഥികൾ, ആയിരങ്ങളായ രോഗികൾ — ഇവയെല്ലാം ഒരൊറ്റ ദർശനത്തിൽ കൂട്ടിച്ചേർത്ത് മുന്നോട്ട് നയിക്കുന്ന കരുത്തുറ്റ നേതൃത്വമാണ് ഡോ. കെ. കെ. മനോജൻ.

അദ്ദേഹം ഒരു അഡ്മിനിസ്ട്രേറ്റർ മാത്രമല്ല, ഒരു സ്ഥാപനത്തിന്റെ ഹൃദയമിടിപ്പ്, ഒരു സംഘത്തിന്റെ ആത്മവിശ്വാസം, ഒരു ആരോഗ്യ സാമ്രാജ്യത്തിന്റെ ദിശാബോധം. ഗോകുലത്തിന്റെ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്ന ദൂരദർശിയായ ഭരണകർത്താവാണ് ഡോ. കെ. കെ. മനോജൻ.

ആധുനികവത്കരണത്തിന്റെ ആകാംക്ഷ മികവിന്റെ യാത്ര മെഡിക്കൽ കോളേജിനെ ആധുനികവത്കരിച്ച് ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കാനുള്ള തീവ്ര പരിശ്രമമാണ് ഡോ.കെ. കെ. മനോജൻ നടത്തി കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ നിലവാരം, ക്ലിനിക്കൽ പരിശീലനം, സാങ്കേതിക സൗകര്യങ്ങൾ, ഗവേഷണ അന്തരീക്ഷം എല്ലാം അന്താരാഷ്ട്ര മാനദണ്ഡങ്ങളിലേക്ക് ഉയർത്താനുള്ള ദൗത്യമാണ് അദ്ദേഹത്തിന്റേത്.

ഇന്ന് ഗോകുലം മെഡിക്കൽ കോളേജ് കേരളത്തിലെ പ്രമുഖ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രധാന സ്ഥാനത്ത് നിൽക്കുന്നു. പ്രതിവർഷം ഏകദേശം 150-ഓളം യുവ ഡോക്ടർമാരാണ് ഇവിടെ നിന്ന് പഠിച്ച് പുറത്തിറങ്ങുന്നത്. മെഡിസിൻ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ പി.ജി പഠനവും മികച്ച രീതിയിൽ നടന്നു വരുന്നു. കരുണയും കാര്യക്ഷമതയും കൈകോർക്കുന്ന ഭരണകർത്താവ് ഡോ. കെ. കെ. മനോജൻ പ്രമുഖ ഡോക്ടറും ആരോഗ്യ ഭരണ വിദഗ്ധനുമാണ്. അദ്ദേഹത്തിന്റെ നേതൃത്ത്വം കേരളത്തിലെ ആരോഗ്യരംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

ഡോ. മനോജൻ ഒരു മികച്ച അധ്യാപകനാണ്. പാഠ്യപദ്ധതി വികസനം, പഠന-അധ്യാപന രീതികൾ, മൂല്യനിർണ്ണയ സംവിധാനങ്ങൾ എന്നിവയിൽ നവീന ആശയങ്ങൾ നടപ്പിലാക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. സ്ഥാപനത്തിലെ മെഡിക്കൽ എഡ്യൂക്കേഷൻ യൂണിറ്റിന്റെ വികസനത്തിൽ അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമാണ്. വിദ്യാർത്ഥികൾക്കും ഇന്റേണുകൾക്കും പി.ജി വിദ്യാർത്ഥികൾക്കും 360 ഡിഗ്രി തുടർച്ചയായ മൂല്യനിർണ്ണയം നടപ്പിലാക്കുന്നതിൽ അദ്ദേഹത്തിന്റെ ദൂരദർശിത്വം വലിയ മാറ്റമുണ്ടാക്കി.

അധ്യാപകരെ പുതിയ പാഠ്യരീതികളും ആധുനിക വിലയിരുത്തൽ സംവിധാനങ്ങളും സ്വീകരിക്കാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. വൈദ്യരംഗത്തെ മാനവിക മുഖം രണ്ടു പതിറ്റാണ്ടോളം ക്ലിനിക്കൽ രംഗത്ത് മുൻനിരയിൽ നിന്ന ഡോക്ടറാണ് കെ. കെ. മനോജൻ. രോഗികളോടുള്ള സൗമ്യവും കരുണാപൂർണവുമായ സമീപനമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ അടിസ്ഥാനം.

ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ജീഡിയാട്രിക് & പാലിയേറ്റീവ് കെയർ വിഭാഗം ആരംഭിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട രോഗികൾക്കും വയോജനങ്ങൾക്കും സൗജന്യമായി വൈദ്യസഹായം ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആരംഭിച്ച ഈ സേവനം ആരോഗ്യരംഗത്ത് ഒരു മാനവിക മാതൃകയാണ്.

പൊതുജനാരോഗ്യ വെല്ലുവിളികളെ കുറിച്ച് ബോധവത്കരണം സൃഷ്ടിക്കാൻ ‘Arogyasree’ എന്ന ആരോഗ്യ മാസിക ആരംഭിക്കുകയും അതിന്റെ എഡിറ്റർ-ഇൻ-ചീഫ് ആയി പ്രവർത്തിക്കുകയും ചെയ്യുന്നു.

ജിജി ഹോസ്പിറ്റൽ — വിശ്വാസത്തിന്റെ പുതിയ വിലാസം ശ്രീ ഗോകുലം ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് ആശുപത്രിയായ ജിജി ഹോസ്പിറ്റൽ ഇന്ന് ദക്ഷിണ കേരളത്തിലെ അതിവേഗം വളരുന്ന മൾട്ടി-സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ ഒന്നായി മാറിയിരിക്കുന്നു. ദേശീയവും അന്തർദേശീയവുമായ രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഉയർന്ന നിലവാരമുള്ള സാങ്കേതിക സംവിധാനങ്ങൾ, ആത്മാർത്ഥമായ സേവന മനോഭാവം, നൈതിക മൂല്യങ്ങളിൽ അധിഷ്ഠിതമായ ചികിത്സാരീതി — ഇവയാണ് ജിജി ഹോസ്പിറ്റലിന്റെ വിജയത്തിന്റെ കരുത്ത്. ഈ സ്ഥാപനത്തെയും മെഡിക്കൽ കോളേജിനെയും ഉയർന്ന നിലവാരത്തിലേക്ക് നയിച്ചതിൽ ഡോ. മനോജന്റെ മാർഗ്ഗനിർദ്ദേശം നിർണായകമാണ്.ദർശനത്തിന്റെ വേരുകൾ കരുണയുടെ പാരമ്പര്യം

ഗോകുലം ഗ്രൂപ്പിന്റെ ചെയർമാനായ ഡോ. ഗോകുലം ഗോപാലന്റെ കരുണ നിറഞ്ഞ സാമൂഹിക പ്രവർത്തനങ്ങളും സേവന മനോഭാവവും തന്നെയാണ് ഈ മഹത്തായ ആരോഗ്യ സാമ്രാജ്യത്തിന്റെ അടിത്തറ. അദ്ദേഹത്തിന്റെ ദാനധർമ്മ പ്രവർത്തനങ്ങളും മനുഷ്യസ്നേഹപരമായ ഇടപെടലുകളും സ്ഥാപനത്തിന്റെ ആത്മാവായി മാറിയിരിക്കുന്നു. ആ പാത പിന്തുടർന്ന്, അതേ മൂല്യങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച് മുന്നേറുന്ന വ്യക്തിത്വമാണ് ഡോ. കെ. കെ. മനോജൻ. കരുണ, കർശനത, കാര്യക്ഷമത, ദൂരദർശിത്വം ഈ നാല് തൂണുകളിലാണ് അദ്ദേഹം ആരോഗ്യ രംഗത്തെ ഒരു ഉയർന്ന നിലവാരത്തിലേക്ക് ഉയർത്തി നിർത്തുന്നത്.

ഡോ. കെ. കെ. മനോജൻ ഒരു അഡ്മിനിസ്ട്രേറ്റർ മാത്രമല്ല, ഒരു വിദ്യാഭ്യാസ നവോത്ഥാനനായകൻ, ഒരു മാനവിക വൈദ്യൻ, ഒരു ദൂരദർശിയായ ആരോഗ്യ ശിൽപി. ഗോകുലത്തിന്റെ ഉയർച്ചയുടെ ഹൃദയമിടിപ്പ് അതാണ് ഡോ. കെ. കെ. മനോജൻ.

ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷന്റെയും,
ഗോകുലം മെഡിക്കൽ കോളേജിന്റെയും,
ജി ജി ഹോസ്പിറ്റലിന്റെയും മാനേജിങ്ങ് ഡയറക്ടർ ഡോ: ഷീജാ ജി മനോജനാണ് ഭാര്യ വിദ്യാർത്ഥിയായ വിദ്യുദ് മകനും അടങ്ങുന്നതാണ് കുടുംബം.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *