സിങ്കപ്പൂർ പ്രവാസി എക്സ്പ്രസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്

India News

സിങ്കപ്പൂർ: സിങ്കപ്പൂർ പ്രവാസി എക്സ്പ്രസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ശ്രീ ഗോകുലം ഗ്രൂപ്പ് പ്രസ്ഥാനങ്ങളുടെ ചെയർമാൻ ഗോകുലം ഗോപാലന്. സിംഗപ്പൂരിൽ നടന്ന ഭംഗിയാർന്ന ചടങ്ങിൽ ഈ വർഷത്തെ സിങ്കപ്പൂർ പ്രവാസി എക്സ്പ്രസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പ്രമുഖ വ്യവസായിയും ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ഗോകുലം ഗോപാലൻ ഏറ്റുവാങ്ങി. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിങ്കപ്പൂർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സിംഗപ്പൂർ സാംസ്‌കാരിക-യുവജന വകുപ്പുമന്ത്രി ദിനേശ് വാസു ദാഷയുടെ കൈകളിൽ നിന്നാണ് ഗോകുലം ഗോപാലൻ പുരസ്‌കാരം സ്വീകരിച്ചത്.

വ്യവസായ രംഗത്തെ മികവിനൊപ്പം സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ ഇടപെടലുകൾക്കും നൽകിയ വിലമതിക്കലാണ് ഈ ബഹുമതി. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ നെടുംതൂണായി പ്രവർത്തിച്ചുവരുന്ന ഗോകുലം ഗോപാലന്റെ സമഗ്ര സംഭാവനകളെ അംഗീകരിച്ചുകൊണ്ടാണ് 2026ലെ അവാർഡ് അദ്ദേഹത്തെ തേടിയെത്തിയത്.
മുൻ വർഷങ്ങളിൽ ഈ പുരസ്‌കാരം നേടിയ പ്രമുഖരിൽ മുൻ മുഖ്യമന്ത്രി വി . എസ് . അച്യുതാനന്ദൻ , കവയിത്രി സുഗതകുമാരി , ഗായകൻ പി . ജയചന്ദ്രൻ , ഗായിക വാണി ജയറാം , സാമൂഹിക പ്രവർത്തക ദയാബായി എന്നിവർ ഉൾപ്പെടുന്നു. വ്യവസായ വിജയവും ആത്മീയ മൂല്യങ്ങളും കൈകോർത്ത് മുന്നേറുന്ന വ്യക്തിത്വത്തിനുള്ള അന്താരാഷ്ട്ര അംഗീകാരമായി ഈ പുരസ്‌കാരം വിലയിരുത്തപ്പെടുന്നു.
ഇന്ത്യയിലും വിദേശത്തുമായി അനവധി നിരവധി പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും 300ലധികം പുരസ്കാരങ്ങൾ ശ്രീ ഗോകുലം ഗോപാലൻ ഏറ്റുവാങ്ങിയിട്ടുണ്ട്.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *