പാട്ന :ബീഹാർ രാഷ്ട്രീയത്തിൽ പതിവ് പോലെ പുതിയൊരു തലമുറ മാറ്റത്തിന് വഴിയൊരുങ്ങുന്നു. മുഖ്യമന്ത്രിയും ജെഡി(യു) അധ്യക്ഷനുമായ നിതീഷ് കുമാറിന്റെ ഏക മകൻ നിഷാന്ത് കുമാർ സജീവ രാഷ്ട്രീയത്തിലേക്കും, ബീഹാർ ഉപ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും. മാസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് നിതീഷ് കുമാറിന്റെ വിശ്വസ്തനും സംസ്ഥാന മന്ത്രിയുമായ ശ്രാവൺ കുമാർ ആണ് ഈ വിവരം ഔദ്യോഗികമായി പുറത്തു വിട്ടത്. പ്രഖ്യാപനം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പാർട്ടി നടത്തും എന്നാണ് വിവരം. പാർട്ടിയിൽ നിഷാന്തിന് വലിയൊരു ഉത്തരവാദിത്തം നൽകാനാണ് തീരുമാനം. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖ്യമന്ത്രിപദം രാജിവച്ച് കേന്ദ്ര മന്ത്രിസഭയിൽ അംഗമാകും.
