ശ്രീ ഗോകുലം നേഴ്സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനം ആചരിച്ചു

Health

വെഞ്ഞാറമൂട് : ശ്രീ ഗോകുലം നേഴ്സിംഗ് കോളേജിലെ കമ്മ്യൂണിറ്റി ഹെൽത്ത് നേഴ്സിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ലോകാരോഗ്യ ദിനാചരണം ശ്രീ ഗോകുലം അർബൻ ഹെൽത്ത് സെന്റർ ആറ്റിങ്ങലിലും, വാമനപുരം ഫാമിലി വെൽഫെയർ സെന്ററിലും നടത്തി.

രണ്ടാം വർഷ പോസ്റ്റ് ബേസിക് ബിഎസ് ഇ വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ജീവിതശൈലി രോഗ നിയന്ത്രണം, വ്യായാമത്തിന്റെ ആവശ്യകത, ആഹാര ക്രമീകരണം, യോഗയുടെ പ്രാധാന്യം, പ്രതിരോധ കുത്തിവെപ്പുകളുടെ പ്രാധാന്യം എന്നീ വിഷയങ്ങളാണ് ബോധവൽക്കരണത്തിൽ ഉൾപ്പെടുത്തിയത്.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *