ആലിൻ ഷെറിൻ കാലാകാലങ്ങളായി ഇന്ത്യൻ ജനതയുടെ മനസ്സിൽ നിറഞ്ഞു നിൽക്കും : നരേന്ദ്ര മോദി

ന്യൂഡൽഹി: “ഏറെക്കാലം നമ്മോടൊപ്പം ഈ ലോകത്ത് ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നു ആലിൻ. നിരവധി സ്വപ്നങ്ങൾ ബാക്കി വച്ചാണ് ആ കുഞ്ഞ് പോയത് . എല്ലാമായ കുഞ്ഞിനെ നഷ്‌ടപ്പെടുന്നത് രക്ഷിതാക്കൾക്ക് തീരാവേദനയാണ്. ആ വേദനക്കിടയിലും കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ അവർ തീരുമാനിച്ചു. ആലിൻ ഷെറിൻ കാലാകാലങ്ങളായി ഇന്ത്യൻ ജനതയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. എത്രയോ വലിയ തീരുമാനമാണ് അത്.ഓരോ പൗരനും ആ രക്ഷിതാക്കളെ ആദരവോടെ നമിക്കണം. മഹനീയമായ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിൻ്റെയും […]

Continue Reading

സർവ്വമത പാർലമെന്റ് റഷ്യയിൽ തുടക്കമായി

മോസ്കോ :ശിവഗിരി ധർമ്മസംഘം ട്രസ്റ്റിന്റെയും റഷ്യ എംബസിയുടെയും റഷ്യയിലെ വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ശ്രീനാരായണഗുരുദേവൻ നേതൃത്വം നൽകിയ സർവ്വമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ലോക മതപാർലമെൻറ് റഷ്യയിൽ മോസ്കോയിൽ റഷ്യൻ പാർലമെൻറ് അംഗം ആഞ്ജലിക എഗോവ്ന ഗ്ലാസ്കോവ ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ സ്വാമി വീരേശ്വരാനന്ദജി അധ്യക്ഷത വഹിച്ചു. റഷ്യയിലെ ഇന്ത്യൻ അംബാസിഡർ HE വിനയകുമാർ മുഖ്യ അതിഥിയായിരുന്നു. അഡ്വ അനിൽ ബോസ് തുടങ്ങി പ്രമുഖർ സർവ്വമത പാർലമെന്റിൽ പങ്കെടുക്കും.

Continue Reading

ജനശക്തി പാർട്ടിയെ എൻഡിഎ മുന്നണിയിൽ അസോസിയേറ്റ് അംഗമാക്കി

തിരുവനന്തപുരം: മുണ്ടേല പ്രസാദ് പ്രസിഡണ്ടായ ജനശക്തി പാർട്ടിയെ എൻഡിഎ മുന്നണിയിൽ ഉൾപ്പെടുത്തിക്കൊണ്ട് പാർട്ടി അധ്യക്ഷൻ ശ്രീ. രാജീവ് ചന്ദ്രശേഖർജി യുടെയും BJP ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സുരേഷിന്റെയും സാന്നിദ്ധ്യത്തിൽ BJP ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ NDA നേതാവ് ശ്രീ. AN രാധാകൃഷ്ണൻ അറിയിച്ചു. നിയസഭാ തെരഞ്ഞെടുപ്പിൽ NDA യുടെ വിജയത്തിനായി ശക്തമായ പ്രവർത്തനം നടത്തുമെന്ന്. ജനശക്തി പാർട്ടി നേതാക്കളായ ശ്രീ. മുണ്ടേല പ്രസാദും, ശ്രീ. ഷിബു പാറക്കടവും അറിയിച്ചു.

Continue Reading

കോട്ടയം കുഞ്ഞച്ചൻ എന്ന ഒറ്റ ചിത്രം കൊണ്ട് സംവിധായകൻ ടി എസ് സുരേഷ് ബാബുവിന്റെ തലവര മാറ്റിയ സിനിമ

പ്രൊഡ്യൂസർ മണി സർ കണ്ടിട്ട് പറഞ്ഞു ഈ പടം എനിക്ക് തീരെ ഇഷ്ടമായില്ല. ഇതൊരു ഒരാഴ്ചയിൽ കൂടുതൽ പോവില്ല….. അരോമയുടെ ആയതുകൊണ്ട് ചെലപ്പോ ഇതൊരു രണ്ടാഴ്ച പോവും. നേരെ മമ്മൂക്കയെ വിളിച്ചും പുള്ളി പറഞ്ഞു എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല പടം… കോട്ടയം കുഞ്ഞച്ചൻ എന്ന ഒറ്റ ചിത്രം കൊണ്ട് സംവിധായകൻ ടി എസ് സുരേഷ് ബാബുവിന്റെ തലവര മാറ്റിയ സിനിമ അന്ന് രാത്രി മമ്മൂക്ക എന്നെ വിളിച്ചു പറഞ്ഞു. വിഷമിക്കേണ്ട എന്തെങ്കിലും പറ്റി കഴിഞ്ഞാൽ നമുക്ക് വേറൊരു […]

Continue Reading

കരുണയ്ക്ക് സാങ്കേതിക മികവിന്റെ അധികാരം: ആരോഗ്യരംഗത്ത് പുതിയ നേതൃഭാഷ എഴുതുന്ന ഡോ. ഷീജ ജി. മനോജൻ, ആർസി രാജീവ് ദാസ് ( സ്പെഷ്യൽ കറസ്പോണ്ടന്റ് )

ആരോഗ്യസംരക്ഷണം ലാഭത്തിന്റെ അളവുകോലിൽ മാത്രമല്ല, മനുഷ്യസ്നേഹത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും മാനദണ്ഡത്തിൽ വിലയിരുത്തപ്പെടണം എന്നതാണ് ജി ജി ഹോസ്പിറ്റൽ ചെയർമാൻ ഗോകുലം ഗോപാലന്റെ ദർശനം. സാധാരണക്കാരന് പ്രാപ്യമാകുന്ന, ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജി ജി ഹോസ്പിറ്റൽ ഇന്ന് ആധുനിക സാങ്കേതികവിദ്യയും മാനുഷിക പരിചരണവും കൈകോർക്കുന്ന വിശ്വാസത്തിന്റെ കേന്ദ്രമായി മാറിയിട്ടുണ്ട്. “ഒരു ആശുപത്രിയെന്നതിലുപരി, മനുഷ്യവേദനയെ കരുണയോടെ സമീപിക്കുന്ന സേവനകേന്ദ്രമാണ് ജി ജി ഹോസ്പിറ്റൽ” എന്നാണ് വൈസ് ചെയർമാൻ ഡോ. കെ. കെ. മനോജന്റെ വാക്കുകൾ.ഈ വളർച്ചയ്ക്ക് […]

Continue Reading

ശാസ്ത്രീയ അറിവിനൊപ്പം മാനുഷിക മൂല്യങ്ങളും നിങ്ങളുടെ കരിയറിന്റെ അടിത്തറയാകണം: ഡോ കെ കെ മനോജൻ

തിരുവനന്തപുരം:ശാസ്ത്രീയ അറിവിനൊപ്പംമാനുഷിക മൂല്യങ്ങളുംനിങ്ങളുടെ കരിയറിന്റെഅടിത്തറയാകണം.സാ ങ്കേതികവിദ്യകൾ മാറിയേക്കാം,ആശുപത്രികൾ വികസിച്ചേക്കാം,ചികിത്സാരീതികൾ നവീകരിക്കപ്പെടാം—പക്ഷേ രോഗിയോടുള്ള കരുണയും മാന്യതയോടുള്ള ആദരവും നഴ്സിംഗിന്റെ അടിസ്ഥാനമൂല്യമായി എപ്പോഴും നിലനിൽക്കണമെന്ന് ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ: കെ.കെ. മനോജൻ പ്രസ്താവിച്ചു. ശ്രീ ഗോകുലം നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ പതിനേഴാമത് നഴ്സിംഗ് ലാംപ് ലൈറ്റിംഗ് സെർമണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു ഡോ കെ കെ മനോജൻ നഴ്സിംഗ് ലാംപ് ലൈറ്റിംഗ് സെർമണി ഗോകുലം ഗ്രൂപ്പ് പ്രസ്ഥാനങ്ങളുടെ ചെയർമാൻ ഗോകുലം ഗോപാലൻ […]

Continue Reading

ഭരണഘടന വെറുമൊരു രേഖയല്ല മറിച്ച് ജനാധിപത്യ മനസ്സാക്ഷിയുടെ അടിത്തറയാണ് :ഡോ കെ കെ മനോജൻ

തിരുവനന്തപുരം: ഭരണഘടന വെറുമൊരു രേഖയല്ല മറിച്ച് ജനാധിപത്യ മനസ്സാക്ഷിയുടെ അടി ത്തറയാണുയെന്ന് ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ പ്രസ്താവിച്ചു. രാജ്യം ആഘോഷിക്കുന്ന 77 മത് റിപ്പബ്ലിക് ദിനം ഓരോ ആരോഗ്യ പ്രവർത്തകർക്കും അവരവരുടെ കടമകൾ പല രീതിയിൽ നിർവഹിക്കുവാൻ ഉണ്ട് . ഇന്ത്യയിലെ ഉദ്യോഗാർത്ഥികൾക്ക് വലിയ അംഗീകാരങ്ങളാണ് വിദേശ രാജ്യങ്ങളിൽ ഉള്ളത് ഉള്ളത് 77 മത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ക്യാമ്പസിൽ […]

Continue Reading

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ ലോകമത പാർലമെന്റ് 20ന് റഷ്യയിൽ

ശിവഗിരി:ആലുവ സർവ്വമത സമ്മേളന ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 20ന് റഷ്യയിൽ ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ ലോകമത പാർലമെന്റ് സംഘടിപ്പിക്കും. മോസ്കോയിലെ എംബസി ഒഫ് ഇന്ത്യ, ജെ.എൻ.സി.സി മോസ്‌കോ, ആൾ മോസ്‌കോ മലയാളി അസോസിയേഷൻ, ഇസ്കോൺ തുടങ്ങിയവയുടെയും റഷ്യയിലെ നിരവധി സംഘടനകളുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെയാണ് ലോകമത പാർലമെന്റ് സംഘടിപ്പിക്കുന്നത്. മോസ്കോ കൺസെർട്ട് ഹാളിൽ നടക്കുന്ന സമ്മേളനങ്ങളിൽ 16 മതങ്ങളുടെ പ്രതിനിധികളായ മഹാപണ്ഡിതർ പങ്കെടുക്കും . നാനാജാതി മതസ്ഥരായ ജനസമൂഹത്തെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ […]

Continue Reading

മതേതരത്വത്തിന്റെ സൗമ്യഭാവമാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ: ഗോകുലം ഗോപാലൻ

Continue Reading

ആരോഗ്യ രംഗത്തെ മികച്ച പ്രവർത്തനത്തിന് കേരള കൗമുദി ഏർപ്പെടുത്തിയ അവാർഡ് ഡോ. ഷീജ ജി. മനോജന്.

തിരുവനന്തപുരം: ആരോഗ്യരംഗത്ത് ദൂരദർശിതയുള്ള നേതൃത്വവും സമർപ്പിത സേവനത്തിലൂടെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയതിന് ശ്രീ ഗോകുലം ഹെൽത്ത് ഹെയർ ഇൻസ്റ്റിറ്റ്യൂഷന്റെയുംജി.ജി. ആശുപത്രിയുടെയും മാനേജിംഗ് ഡയറക്ടർ ആയ ഡോ. ഷീജ ജി. മനോജിന് കേരള കൗമുദി ഏർപ്പെടുത്തിയ പ്രത്യേക ആദരവ് . കേരള കൗമുദിയുടെ 114-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി 2026 ജനുവരി 9-ന് തിരുവനന്തപുരം ഹോട്ടൽ ഡിമോറയിൽ നടന്ന ചടങ്ങിൽ ബഹുമാന്യനായ കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഡോ. ഷീജ ജി. മനോജിന് അവാർഡ് സമ്മാനിച്ചു.ആധുനിക ചികിത്സാ […]

Continue Reading