തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിജെപി നയം അംഗീകരിക്കില്ല: അനു ചാക്കോ
കൊച്ചി: ഒന്നാം യു.പി.എ സർക്കാരിൽ ആർ.ജെ.ഡിയുടെ ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്ന രഘുവംശ പ്രസാദ് യാദവ് അവതരിപ്പിച്ച തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ നരേന്ദ്രമോദി സർക്കാർ പരിശ്രമിക്കുന്നത് അംഗീകരിക്കില്ലെന്ന് രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ പറഞ്ഞു. ജനതാ ലേബർ യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തെരുവിന്റെ ക്രിസ്മസ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. തൊഴിലുറപ്പ് വെറുമൊരു പദ്ധതിയല്ല. ഗ്രാമങ്ങളിൽ വലിയമാറ്റം സൃഷ്ടിച്ച പദ്ധതിയാണ്. തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന ബി.ജെ.പിയുടെ നയം ജനജീവിതത്തിന്റെ അടിത്തറ ഇളക്കുന്നതാണ്. തൊഴിലില്ലായ്മയും ദാരിദ്രവും വർദ്ധിക്കുന്ന കാലത്ത് സാധാരണക്കാരുടെ ആശ്രയമായ തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്തി തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ അസാധാരണക്കാരനാണ് രഘുവംശ പ്രസാദ് യാദവ്. കേന്ദ്രമന്ത്രിയായിരിക്കുമ്പോഴും തന്റെ ഗ്രാമത്തിലെ മൺചുവരുള്ള വീട്ടിൽ സാധാരണക്കരനായി ചാരുകസേരയിൽ ഇരുന്നാണ് അദ്ദേഹം ഗ്രാമീണരോട് […]
Continue Reading