മാതൃകാപരമായ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചയാളാണ് ഡോ. സിദ്ദീഖ് അഹമ്മദ് : ഗോകുലം ഗോപാലൻ

All New

കൊച്ചി: നിരവധി മേഖലകളിൽ മാതൃകാപരമായ സംരംഭങ്ങൾക്ക്

മണപ്പുറം യുണീക് ടൈംസ് ഏർപ്പെടുത്തിയ മൾട്ടിബില്ലിയനെയർ ബിസിനസ് അച്ചീവർ (MBA) അവാർഡിന്റെ 20-ാമത് പതിപ്പ് എറാം ഹോൾഡിംഗ്സിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദിന് ഗോകുലം ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ചെയർമാൻ ശ്രീ. ഗോകുലം ഗോപാലൻ സമ്മാനിച്ചു.

നൂതനതയെ സാമൂഹിക സ്വാധീനമാക്കി മാറ്റിയ ദൂരദർശിയായ നേതാവാണ് ഡോ. സിദ്ദീഖ് അഹമ്മദ്. ലളിതമായ തുടക്കത്തിൽ നിന്ന് 16 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ആഗോള കോൺഗ്ലോമറേറ്റിന്റെ നേതൃത്വത്തിലേക്ക് ഉയർന്ന അദ്ദേഹം സാങ്കേതികവിദ്യ, സുസ്ഥിരത, നൈപുണ്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നിരവധി മാതൃകാപരമായ സംരംഭങ്ങൾക്ക് നേതൃത്വം നൽകി വരുന്ന വ്യക്തിത്വം കൂടിയാണന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. സമൂഹത്തെ ശക്തിപ്പെടുത്തുകയും ഭാവി തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന പുരോഗതിയാണ് യഥാർത്ഥ മുന്നേറ്റമെന്ന ദർശനമാണ് അദ്ദേഹത്തെ നയിക്കുന്നത്.
സാമൂഹിക ഇടപെടലുകളിൽ ശക്തമായ പങ്കാളിത്തം പുലർത്തുന്ന അതുല്യ ബിസിനസ് നേതാക്കളെ ആദരിക്കുന്നതിനായി സ്ഥാപിതമായ MBA അവാർഡ് സമ്മാനിക്കാനും ചടങ്ങിൽ പങ്കെടുക്കാനും കഴിഞ്ഞതിൽ ഏറെ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ചടങ്ങിൽ മെഡിമിക്സ് എം.ഡി. എ.വി അനൂപും പങ്കെടുത്തു.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *