തിരുവനന്തപുരം: ഗുരുദേവ സർവീസ് സൊസൈറ്റി ദേശീയ വർക്കിംഗ് പ്രസിഡണ്ടായി മാന്നാനം സുരേഷിനെ തെരഞ്ഞെടുത്തതായി ദേശീയ പ്രസിഡണ്ട് ആർ സി രാജീവ് ദാസ് അറിയിച്ചു.
രാഷ്ട്രീയ ജനതാദൾ നേതാവും, പത്രപ്രവർത്തകനും, ലോഹ്യ കർമ്മ സമിതി, സോഷ്യലിസ്റ്റ് അലയൻസ് ഫോറം, ഗാന്ധി ദർശന വേദി എന്നീപ്രസ്ഥാനങ്ങളുടെ അഖിലേന്ത്യ പ്രസിഡണ്ടുമാണ് മാന്നാനം സുരേഷ്, ഫിലിം കോ ഡയറക്ടറർ, ശ്രീ ഗോകുലം മെഡിക്കൽ കോളജ് പേഷ്യന്റ് റിലേഷൻ ഓഫീസറയും പ്രവർത്തിക്കുന്നു. പ്രഭാതഭാരതം പത്രം, പ്രഭാതഭാരതം ഓൺലൈൻ ന്യൂസ്, സമന്വയ ഭാരതം മാസിക, ഹസ്തിനപുരം സായാഹ്ന പത്രം എന്നീ പ്രസ്ഥാനങ്ങളുടെ ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമാണ്.
യുവജന – വിദ്യാർത്ഥി ജനതാദൾ ഏറ്റുമാനൂർ മണ്ഡലം പ്രസിഡണ്ട്, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡണ്ട്, രാഷ്ട്രീയ ജനതാ ദൾ കോട്ടയം ജില്ലാ പ്രസിഡണ്ട്, ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി, രാഷ്ട്രീയ ജനതാദൾ സംസ്ഥാന സംസ്ഥാന കമ്മിറ്റിയംഗം, സംസ്ഥാന ജനറൽ സെക്രട്ടറി, നാഷണൽ കൗൺസിൽ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കോട്ടയം, മാന്നാനം കൊക്കപ്പള്ളിൽ വീട്ടിൽ കെ എം പവിത്രന്റെയും സാവിത്രി പവിത്രന്റെയും പുത്രനാണ് സുരേഷ്
ഭാര്യ ഷീജ സുരേഷ്(പ്രൊഫസർ ശ്രീ ഗോകുലം നഴ്സിംഗ് കോളേജ് വെഞ്ഞാറമൂട്, തിരുവനന്തപുരം) വിദ്യാർത്ഥികളായ സവിധൻ സുരേഷ്, സരിധൻ സുരേഷ് മക്കളാണ്.