മതപരിവർത്തനം നടത്തുന്നവർ ആരായാലും ശിക്ഷിക്കപ്പെടണം: ആർ.പി.ഐ സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് ആർ.സി.രാജീവ്ദാസ്

All New India News

 

നമ്മുടെ രാജ്യത്ത് എല്ലാ മതസ്ഥർക്കും സമാധാനമായി ജീവിക്കാനുളള സാഹചര്യം നിലനിൽക്കേ മതപരിവർത്തനം നടത്തുന്ന രീതി പ്രാചീനമാനമാണ്. ഹിന്ദുവും കൃസ്ത്യനും മുസ്ലീമും അവരുടെ മതവിശ്വാസം കളങ്കപ്പെടുത്താതെവേണം മുന്നോട്ട് പോകേണ്ടത് മറിച്ച് മതപരിവർത്തനം നടത്താൻ ആരെങ്കിലും ശ്രമിച്ചാൽ അവരെ കൽ തുറങ്കിലടയ്ക്കുക തന്നെ വേണം. മത പരിവർത്തനം നടത്തുന്നത് ഗുരുതരമായ കുറ്റകരമായി കണക്കാക്കാൻ നമ്മുടെ നീതിന്യായ പീഠത്തിന് കഴിയണം..
മാധവനും, ജോർജ്ജിനും, അബ്ദുള്ളയ്ക്കും അവരായി തന്നെ ജീവിക്കാൻ കഴിയണം അല്ലാതെ പരസ്പരം മതം മാറ്റി സ്വർഗ്ഗരാജ്യം സൃഷ്ടിക്കാൻ വേണ്ടി ആരെങ്കിലും ശ്രമിച്ചാൽ അതിനെ ശക്തമായി നേരിടും.
ക്രൈസ്തവ സഭകൾ മതം മാറ്റൽ പ്രക്രിയയിക്ക് ശ്രമിക്കുന്നവരെ അതാത് സഭകളിൽ നിന്നും പുറത്താക്കാനുള്ള ആർജ്ജവം കാണിക്കണം . കന്യാസ്ത്രീകൾ തെറ്റ് ചെയ്തിട്ടില്ലങ്കിൽ എന്തിന് ഭയക്കണം. കന്യാസ്ത്രീകളുടെ പേരിൽ രാജ്യത്ത് വർഗ്ഗിയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടോന്ന് അന്വേഷിക്കണം. തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കേരളത്തിൽ ബി.ജെ.പിയെയും എൻ.ഡി.യെ മുന്നണിയെയും തകർക്കാൻ വേണ്ടി ക്വട്ടേഷൻ എടുത്തവർ ഏത് അരമനയക്കകത്ത് ഒളിച്ചാലും അവരെ പുറത്ത് കൊണ്ടുവരും. അഭയമാർ നിരന്തരം പള്ളികളിൽ വീണ്ടും വീണ്ടും ഉണ്ടാകുന്നുണ്ടന്ന കാര്യം ആരും ചർച്ച ചെയ്യുന്നില്ല. കന്യാസ്ത്രീകൾക്ക് നേരെ നടക്കുന്ന പീഡനങ്ങൾ അന്വേഷിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് കത്തയക്കും

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *