ദക്ഷിണേന്ത്യയിലെ ബിസിനസ് സംരംഭകരുടെ ഇതിഹാസമണ് ഗോകുലം ഗോപാലൻ

All New

ചെന്നൈ: വ്യവസായത്തിലും സിനിമയിലും, ആരോഗ്യ മേഖലയിലും, വിദ്യാഭ്യാസ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ഒരു ഇതിഹാസമണ്
അമ്പലത്തിൽ മീത്തൽ ഗോപാലൻ എന്ന ഗോകുലം ഗോപാലൻ വെറുമൊരു പേരല്ല; ദക്ഷിണേന്ത്യൻ വ്യവസായ ലോകത്തും സിനിമയുടെ വെള്ളിവെളിച്ചത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു ഇതിഹാസമാണ് ഈ എൺപതുകാരൻ. 1944 ജൂലൈ 23ന് വടകരയിൽ ജനിച്ച അദ്ദേഹം ഇന്ന് ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ അമരക്കാരനാണ്. ധനകാര്യം, വിദ്യാഭ്യാസം, ആരോഗ്യം, ഹോസ്പിറ്റാലിറ്റി, മാധ്യമം, റിയൽ എസ്റ്റേറ്റ്, ഗതാഗതം, കായികം എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യാപിച്ചു കിടക്കുന്ന അദ്ദേഹത്തിൻ്റെ സാമ്രാജ്യം ഒരു വിസ്മയമാണ്. പ്രത്യേകിച്ച് ശ്രീ ഗോകുലം ചിറ്റ് & ഫിനാൻസ് കോ. പ്രൈവറ്റ് ലിമിറ്റഡിൻ്റെ വളർച്ചയിൽ അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണവും നേതൃത്വവും നിർണ്ണായകമായിരുന്നു. അതുപോലെതന്നെ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കൽ കോളേജിൽ ഒന്നായ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഗോകുലം ഗോപാലൻ സാറിന്റെ എടുത്തു പറയേണ്ട സംരംഭങ്ങളിൽ ഒന്നാണ്.
ഗോകുലം ഗോപാലൻ്റെ വിജയരഹസ്യം ലളിതമാണ്: കാലത്തിനനുസരിച്ചുള്ള കച്ചവട തന്ത്രങ്ങളും, സൂക്ഷ്മമായ സാമ്പത്തിക ആസൂത്രണവും, ലാളിത്യം നിറഞ്ഞ ജീവിതശൈലിയും. വലിയ പ്രശസ്തി ആഗ്രഹിക്കാത്ത അദ്ദേഹത്തിൻ്റെ ആത്മീയ ചിന്തകളും ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.
നൂറുകണക്കിന് ധനകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഒരു രാജ്യത്ത് ഗോകുലം ഗ്രൂപ്പ് എങ്ങനെ വ്യത്യസ്തമാകുന്നു എന്ന് പലരും ചിന്തിക്കുന്നുണ്ടാകാം. ഏതൊരു ബിസിനസ്സും ലാഭം ലക്ഷ്യമിട്ടുള്ളതാണ്. ആവശ്യക്കാരുടെ താൽപ്പര്യങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുകയും, അതിനനുസരിച്ച് സേവനങ്ങൾ നൽകുകയും ചെയ്യുമ്പോളാണ് ഒരു സംരംഭം വിജയിക്കുന്നത്. ഗോകുലം ഗോപാലൻ ഈ യാഥാർത്ഥ്യം മനസ്സിലാക്കി പ്രവർത്തിക്കുന്നു. ആദ്യകാലങ്ങളിൽ പണം തിരികെ ലഭിക്കാൻ ചില കഠിന തീരുമാനങ്ങൾ എടുക്കേണ്ടി വന്നിട്ടുണ്ടാകാം. എന്നാൽ അതൊന്നും പണം തിരിച്ചടയ്ക്കാത്തവരെയോ, ഉറങ്ങുന്നവരെയോ ലക്ഷ്യമിട്ടുള്ളതായിരുന്നില്ല എന്ന് ഓർക്കണം.
അന്തസ്സോടെ ബിസിനസ്സ് ചെയ്യുന്ന, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഗോകുലേട്ടന് നല്ല ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *