തിരുവനന്തപുരം: ആരോഗ്യരംഗത്ത് ദൂരദർശിതയുള്ള നേതൃത്വവും സമർപ്പിത സേവനത്തിലൂടെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയതിന് ശ്രീ ഗോകുലം ഹെൽത്ത് ഹെയർ ഇൻസ്റ്റിറ്റ്യൂഷന്റെയുംജി.ജി. ആശുപത്രിയുടെയും മാനേജിംഗ് ഡയറക്ടർ ആയ ഡോ. ഷീജ ജി. മനോജിന് കേരള കൗമുദി ഏർപ്പെടുത്തിയ പ്രത്യേക ആദരവ് . കേരള കൗമുദിയുടെ 114-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി 2026 ജനുവരി 9-ന് തിരുവനന്തപുരം ഹോട്ടൽ ഡിമോറയിൽ നടന്ന ചടങ്ങിൽ ബഹുമാന്യനായ കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഡോ. ഷീജ ജി. മനോജിന് അവാർഡ് സമ്മാനിച്ചു.ആധുനിക ചികിത്സാ സൗകര്യങ്ങളും രോഗികേന്ദ്രിതമായ ആരോഗ്യസേവനങ്ങളും ഒരുമിപ്പിച്ചുകൊണ്ട് ജി.ജി. ആശുപത്രിയെ തിരുവനന്തപുരത്തെ മുൻനിര ആരോഗ്യസ്ഥാപനങ്ങളിലൊന്നാക്കി ഉയർത്തുന്നതിൽ ഡോ. ഷീജ ജി. മനോജ് വഹിച്ച നിർണായക പങ്കാണ് ഈ അംഗീകാരത്തിന് അടിസ്ഥാനം.നവീന ചികിത്സാ സമീപനങ്ങൾ, മാനവികതയോടെയുള്ള ആരോഗ്യപരിചരണം,. സമൂഹാരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ആരോഗ്യരംഗത്ത് വ്യക്തമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ അവർക്ക് സാധിച്ചു.വൈദ്യശാസ്ത്ര രംഗത്തെ പ്രൊഫഷണൽ മികവും ഭരണനൈപുണ്യവും ഒരുപോലെ സമന്വയിപ്പിച്ച നേതൃത്വമാണ് ഡോ. ഷീജ ജി. മനോജിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.ചടങ്ങിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ശ്രീ. വി.വി. രാജേഷ് സന്നിഹിതനായിരുന്നു. കേരള കൗമുദി ചീഫ് എഡിറ്റർ ശ്രീ. ദീപു രവി അടക്കം രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ മേഖലകളിലെ നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.കേരളത്തിന്റെ ആരോഗ്യരംഗത്തിന് പുതുഭാവനകളും ദിശാബോധവും നൽകുന്ന ഡോ. ഷീജ ജി. മനോജിന്റെ സേവനങ്ങൾക്ക് ലഭിച്ച ഈ അംഗീകാരം ആരോഗ്യസമൂഹത്തിന് മുഴുവൻ പ്രചോദനമാകുന്നതാണ്.
