ശാസ്ത്രീയ അറിവിനൊപ്പം മാനുഷിക മൂല്യങ്ങളും നിങ്ങളുടെ കരിയറിന്റെ അടിത്തറയാകണം: ഡോ കെ കെ മനോജൻ

All New

തിരുവനന്തപുരം:ശാസ്ത്രീയ അറിവിനൊപ്പംമാനുഷിക മൂല്യങ്ങളുംനിങ്ങളുടെ കരിയറിന്റെഅടിത്തറയാകണം.സാ ങ്കേതികവിദ്യകൾ മാറിയേക്കാം,ആശുപത്രികൾ വികസിച്ചേക്കാം,ചികിത്സാരീതികൾ നവീകരിക്കപ്പെടാം—പക്ഷേ രോഗിയോടുള്ള കരുണയും മാന്യതയോടുള്ള ആദരവും നഴ്സിംഗിന്റെ അടിസ്ഥാനമൂല്യമായി

എപ്പോഴും നിലനിൽക്കണമെന്ന് ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ
ഡോ: കെ.കെ. മനോജൻ പ്രസ്താവിച്ചു.

ശ്രീ ഗോകുലം നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ പതിനേഴാമത് നഴ്സിംഗ് ലാംപ് ലൈറ്റിംഗ് സെർമണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു ഡോ കെ കെ മനോജൻ

നഴ്സിംഗ് ലാംപ് ലൈറ്റിംഗ് സെർമണി ഗോകുലം ഗ്രൂപ്പ് പ്രസ്ഥാനങ്ങളുടെ ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു.
ഡീൻ Dr.
P ചന്ദ്രമോഹൻ,
ചീഫ് നഴ്സിംഗ് ഓഫീസർ കേണൽ T.P ബേബി,Dr.ലിജാ.ആർ നാഥ്, പ്രൊഫ: സുലജ.വി., ചിഞ്ചു പി.നായർ, പ്രോഫ:പ്രീതാകരോളിൻ,
അഞ്ചു ദേവ് എസ്.എസ്. എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു
പ്രിൻസിപ്പൽ ലെഫ്റ്റനന്റ് കേണൽ
മീരാ K പിള്ള സ്വാഗതം ആശംസിച്ചു.

ഇൻഡോർ മൽവാഞ്ചൽ യൂണിവേഴ്സിറ്റിയിൽ നിന്നും
ഡോക്ട്രേറ്റ് നേടിയ പ്രൊഫസർ അർച്ചന കെ. രാജ്,പ്രൊഫസർ ജിജി പി. ജോൺ എന്നിവരെ ചെയർമാൻ പൊന്നാട അണിയിച്ച് ആദരിച്ചു
ചൈൽഡ് ഹെൽത്ത് നേഴ്സിങ്ങ്‌, മെഡിക്കൽ സർജിക്കൽ നേഴ്സിങ്ങ് എന്നിവിഷയാധിഷ്ടിതമായ ഗവേഷണത്തിലാണ് ഇരുവർക്കും ഡോക്ടറേറ്റ് ലഭിച്ചത്

ചടങ്ങിൽ കോളേജ് മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *