പ്രൊഡ്യൂസർ മണി സർ കണ്ടിട്ട് പറഞ്ഞു ഈ പടം എനിക്ക് തീരെ ഇഷ്ടമായില്ല. ഇതൊരു ഒരാഴ്ചയിൽ കൂടുതൽ പോവില്ല…..
അരോമയുടെ ആയതുകൊണ്ട് ചെലപ്പോ ഇതൊരു രണ്ടാഴ്ച പോവും. നേരെ മമ്മൂക്കയെ വിളിച്ചും പുള്ളി പറഞ്ഞു എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല പടം…
കോട്ടയം കുഞ്ഞച്ചൻ എന്ന ഒറ്റ ചിത്രം കൊണ്ട് സംവിധായകൻ ടി എസ് സുരേഷ് ബാബുവിന്റെ തലവര മാറ്റിയ സിനിമ
അന്ന് രാത്രി മമ്മൂക്ക എന്നെ വിളിച്ചു പറഞ്ഞു. വിഷമിക്കേണ്ട എന്തെങ്കിലും പറ്റി കഴിഞ്ഞാൽ നമുക്ക് വേറൊരു പടം ചെയ്യാം.
ഡെന്നീസ് എന്നോട് പറഞ്ഞു നാളെ ഹരിഹരൻ സർ, തമ്പി കണ്ണന്താനം, രതീഷ് ഏട്ടൻ അവർ മൂന്ന് പേരും സിനിമ കാണാൻ വരും. ഞാൻ പറഞ്ഞു എന്റെ പൊന്നു ഡെന്നീസേ മണി സർ കൊള്ളൂല്ല തല്ലിപ്പൊളി എന്ന് പറഞ്ഞതാണ്..
അന്നത്തെ ഹിറ്റ് മേക്കർ തമ്പി കണ്ണന്താനം, ഏറ്റവും വലിയ ഡയറക്ടർ ഹരിഹരൻ സർ പിന്നെ രതീഷ് ഇവരൊക്കെ വന്നു കണ്ടിട്ട് എന്ത് പറയും ഈ പടത്തിനെ പറ്റി.
മൂന്നേകാൽ മണിക്കൂർ കഴിഞ്ഞപ്പോ എന്റെ ഹോട്ടലിന്റെ റൂമിന്റെ വാതിലിൽ ആരോ തട്ടുന്നു.. ഞാൻ തുറന്നു നോക്കിയപ്പോ ആ മൂന്നുപേരുമുണ്ട്.. എന്നെ കെട്ടിപിടിച്ചു… എന്നിട്ട് ഉമ്മ തന്നിട്ട് പറഞ്ഞു ഈ പടം സൂപ്പർ ഹിറ്റ് ആണെന്ന്…..
തമ്പി കണ്ണന്താനം പറഞ്ഞു ഇത് ഇവിടെ തന്നെ ട്രെൻഡ് സെക്ടർ ആയിരിക്കുമെന്ന് രതീഷ് ആദ്യമേ ഇത് മമ്മൂക്കയെ വിളിച്ച് പറഞ്ഞു…. ഈ സിനിമയുടെ ഹിറ്റായതോടെ പത്ത് മലയാള സിനിമയുടെ അഡ്വാൻസ് ആണ് സുരേഷ് ബാബുവിനെ തേടിയത്
മോഹൻലാലിനെ നായകനാക്കിയ ബിഗ് ബജറ്റ് സിനിമയും, മമ്മൂട്ടിയെ നായകനാക്കി ഉള്ള ബിഗ് ബജറ്റ് സിനിമയും, സുരേഷ് ഗോപിയെ നായകനാക്കിയുള്ള സിനിമയ്ക്കു മായുള്ള തിരക്കഥ രചനയുടെ തിരക്കിലാണ് TS സുരേഷ് ബാബു (ഡയറക്ടർ )
