ആലിൻ ഷെറിൻ കാലാകാലങ്ങളായി ഇന്ത്യൻ ജനതയുടെ മനസ്സിൽ നിറഞ്ഞു നിൽക്കും : നരേന്ദ്ര മോദി

All New

ന്യൂഡൽഹി: “ഏറെക്കാലം നമ്മോടൊപ്പം ഈ ലോകത്ത് ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നു ആലിൻ. നിരവധി സ്വപ്നങ്ങൾ ബാക്കി വച്ചാണ് ആ കുഞ്ഞ് പോയത് . എല്ലാമായ കുഞ്ഞിനെ നഷ്‌ടപ്പെടുന്നത് രക്ഷിതാക്കൾക്ക് തീരാവേദനയാണ്. ആ വേദനക്കിടയിലും കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ അവർ തീരുമാനിച്ചു.

ആലിൻ ഷെറിൻ കാലാകാലങ്ങളായി ഇന്ത്യൻ ജനതയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു.
എത്രയോ വലിയ തീരുമാനമാണ് അത്.ഓരോ പൗരനും ആ രക്ഷിതാക്കളെ ആദരവോടെ നമിക്കണം. മഹനീയമായ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിൻ്റെയും പ്രതീകമാണ് അവരുടെ തീരുമാനത്തിൽ പ്രതിഫലിച്ചത്. സ്വന്തം കുഞ്ഞ് നഷ്‌ടപ്പെട്ടപ്പോഴും മറ്റുള്ളവരെ സഹായിക്കാനാണ് ആ രക്ഷിതാക്കൾ മുന്നോട്ട് വന്നത്. ആലിൻ ഷെറിൻ്റെ പേര് എന്നെന്നും ഓർമ്മിക്കപ്പെടും“ പ്രധാനമന്ത്രി
നരേന്ദ്ര മോദി ലോകത്തിനു മുമ്പിൽ അനുസ്മരിച്ചു.

അവയവദാനത്തിലൂടെ നാലു പേർക്ക് ജീവൻ പകുത്തു നൽകിയ കുഞ്ഞുമാലാഖ ആലിൻ ഷെറിനെ മൻകി ബാത്തിൽ അനുസ്മരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ..

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *