മതപരിവർത്തനം നടത്തുന്നവർ ആരായാലും ശിക്ഷിക്കപ്പെടണം: ആർ.പി.ഐ സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് ആർ.സി.രാജീവ്ദാസ്

  നമ്മുടെ രാജ്യത്ത് എല്ലാ മതസ്ഥർക്കും സമാധാനമായി ജീവിക്കാനുളള സാഹചര്യം നിലനിൽക്കേ മതപരിവർത്തനം നടത്തുന്ന രീതി പ്രാചീനമാനമാണ്. ഹിന്ദുവും കൃസ്ത്യനും മുസ്ലീമും അവരുടെ മതവിശ്വാസം കളങ്കപ്പെടുത്താതെവേണം മുന്നോട്ട് പോകേണ്ടത് മറിച്ച് മതപരിവർത്തനം നടത്താൻ ആരെങ്കിലും ശ്രമിച്ചാൽ അവരെ കൽ തുറങ്കിലടയ്ക്കുക തന്നെ വേണം. മത പരിവർത്തനം നടത്തുന്നത് ഗുരുതരമായ കുറ്റകരമായി കണക്കാക്കാൻ നമ്മുടെ നീതിന്യായ പീഠത്തിന് കഴിയണം.. മാധവനും, ജോർജ്ജിനും, അബ്ദുള്ളയ്ക്കും അവരായി തന്നെ ജീവിക്കാൻ കഴിയണം അല്ലാതെ പരസ്പരം മതം മാറ്റി സ്വർഗ്ഗരാജ്യം സൃഷ്ടിക്കാൻ വേണ്ടി […]

Continue Reading

ശ്രീ ഗോകുലം മെഡിക്കൽ കോളജിൽ എം ബി ബി എസ് പഠനം പൂർത്തിയാക്കിയവക്ക് ബിരുദദാനം നൽകി

തിരുവനന്തപുരം:ശ്രീ ഗോകുലം മെഡിക്കൽ കോളജിൽ എം ബി ബി എസ് പഠനം പൂർത്തിയാക്കിയവക്ക് ബിരുദദാനം നൽകി. ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങുകളുടെ ഉദ്ഘാടനം ശ്രീ ഗോകുലം ഗ്രൂപ്പ് ഹെൽത്ത് ആൻഡ് കെയർ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഗോകുലം ഗോപാലൻ നിർവഹിച്ചു. കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ മോഹൻ കുന്നിമ്മൽ മുഖ്യ അതിഥിയയിരുന്നു. ശ്രീ ഗോകുലം ഗ്രൂപ്പ് ഹെൽത്ത് ആൻഡ് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ മുഖ്യപ്രഭാഷണം നടത്തി. ഡോ […]

Continue Reading

ചാരുപാറ രവി സോഷ്യലിസ്റ്റ് ജനതാ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നായകൻ: അനു ചാക്കോ

ന്യൂഡൽഹി:  ജനതപാർട്ടി, ജനതാദൾ പ്രസ്ഥാനങ്ങളുടെ കരുത്തുറ്റ നായകനായിരുന്നു രാഷ്ട്രീയ ജനതാദൾ  സംസ്ഥാന വൈസ് പ്രസിഡൻ്റുമായ അന്തരിച്ചു ചാരുപാറ രവി യെന്നു രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറി അനു ചാക്കോ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. അനേക സമര പോരാട്ടങ്ങൾക്ക്  നേതൃത്വം നൽകിയ സഖാവായിരുന്നു ചാരു പാറ രവി എന്ന അനു ചാക്കോ അനുസ്മരിച്ചു. നിര്യാണത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അനു ചാക്കോ അറിയിച്ചു.

Continue Reading

അടിയന്തരാവസ്ഥ ലോകം കണ്ട വലിയ ഭീകരാവസ്ഥയുടെ വേറിട്ട മുഖം : എബ്രഹാം മാനുവൽ

കോഴിക്കോട് : ലോകം കണ്ട ഏറ്റവും വലിയ ഭീകരാവസ്ഥയുടെ വേറിട്ട മുഖമായിരുന്നു ഇന്ത്യയിലെ അടിയന്തരാവസ്ഥയെന്നു ആർ ജെ ഡി നേതാവും, അടിയന്തരാവസ്ഥ പീഡന അനുഭവസ്ഥനുമായ എബ്രഹാം മാനുവൽ പ്രസ്താവിച്ചു. അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിൻ്റെ 50 ആം വാർ‌ഷികവും സോഷ്യിലിസ്റ്റ് സംഗമവും കോഴിക്കോട്, വില്ല്യാപ്പള്ളി ഷോപ്പിംഗ് കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്യുത് സംസാരിക്കുകയായിരുന്നു അടിയന്തരാവസ്ഥാ പോരാളികുടിയായ സഖാവ് അബ്രഹാം മാനുവൽ ചടങ്ങിൽ കെ. എം. ബാബു അധ്യക്ഷത വഹിച്ചു .എടലോട്ട് കുമാരൻ ,കോമള്ളി ഹരിദാസൻ മാസ്റ്റർ ,മുണ്ടോളി രവി ,വത്സനാരായണൻ […]

Continue Reading

മാന്നാനം സുരേഷ് ഗുരുദേവസർവീസ് സൊസൈറ്റി ദേശീയ വർക്കിംഗ് പ്രസിഡണ്ട്

തിരുവനന്തപുരം: ഗുരുദേവ സർവീസ് സൊസൈറ്റി ദേശീയ വർക്കിംഗ് പ്രസിഡണ്ടായി മാന്നാനം സുരേഷിനെ തെരഞ്ഞെടുത്തതായി ദേശീയ പ്രസിഡണ്ട് ആർ സി രാജീവ് ദാസ് അറിയിച്ചു.

രാഷ്ട്രീയ ജനതാദൾ നേതാവും, പത്രപ്രവർത്തകനും, ലോഹ്യ കർമ്മ സമിതി, സോഷ്യലിസ്റ്റ് അലയൻസ് ഫോറം, ഗാന്ധി ദർശന വേദി എന്നീപ്രസ്ഥാനങ്ങളുടെ അഖിലേന്ത്യ പ്രസിഡണ്ടുമാണ് മാന്നാനം സുരേഷ്, ഫിലിം കോ ഡയറക്ടറർ, ശ്രീ ഗോകുലം മെഡിക്കൽ കോളജ് പേഷ്യന്റ് റിലേഷൻ ഓഫീസറയും പ്രവർത്തിക്കുന്നു. പ്രഭാതഭാരതം പത്രം, പ്രഭാതഭാരതം ഓൺലൈൻ ന്യൂസ്, സമന്വയ ഭാരതം മാസിക, ഹസ്തിനപുരം സായാഹ്ന പത്രം എന്നീ പ്രസ്ഥാനങ്ങളുടെ ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമാണ്.

യുവജന – വിദ്യാർത്ഥി ജനതാദൾ ഏറ്റുമാനൂർ മണ്ഡലം പ്രസിഡണ്ട്, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡണ്ട്, രാഷ്ട്രീയ ജനതാ ദൾ കോട്ടയം ജില്ലാ പ്രസിഡണ്ട്, ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി, രാഷ്ട്രീയ ജനതാദൾ സംസ്ഥാന സംസ്ഥാന കമ്മിറ്റിയംഗം, സംസ്ഥാന ജനറൽ സെക്രട്ടറി, നാഷണൽ കൗൺസിൽ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കോട്ടയം, മാന്നാനം കൊക്കപ്പള്ളിൽ വീട്ടിൽ കെ എം പവിത്രന്റെയും സാവിത്രി പവിത്രന്റെയും പുത്രനാണ് സുരേഷ്

ഭാര്യ ഷീജ സുരേഷ്(പ്രൊഫസർ ശ്രീ ഗോകുലം നഴ്സിംഗ് കോളേജ് വെഞ്ഞാറമൂട്, തിരുവനന്തപുരം) വിദ്യാർത്ഥികളായ സവിധൻ സുരേഷ്, സരിധൻ സുരേഷ് മക്കളാണ്.

Continue Reading

ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ ഉടൻ പരിഹരിക്കണം: മാന്നാനം സുരേഷ്

കോട്ടയം :ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ ഉടൻ പരിഹരിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗവും, ലോഹ്യ കർമ്മ സമിതി, സോഷ്യലിസ്റ്റ് അലയൻസ് ഫോറം ദേശീയ പ്രസിഡണ്ടുമായ മാന്നാനം സുരേഷ് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ഗതാഗത സംവിധാനമാണ് 66 ദേശീയപാത ദേശീയപാത നിർമ്മാണത്തിൽ വികസനം മാത്രം കണ്ട് രാഷ്ട്രീയം കലർത്താതെ നിർമ്മാണ പ്രവർത്തനത്തിൽ യാതൊരു അപാകതയും ഇല്ലാതെ മണ്ണിടിച്ചിൽ പോലുള്ള പ്രശ്നങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കി ഉടൻ പണിപൂർത്തിയാക്കാൻ കേന്ദ്ര […]

Continue Reading

ഇന്ത്യൻ ഹെപ്പാറ്റോ-പാൻക്രിയാറ്റോ-ബിലിയറി അസോസിയേഷൻ എച്ച്പിബി റേഡിയോളജി കോഴ്സ് സംഘടിപ്പിക്കുന്നു. ഗോകുലം ഗോപാലൻ മുഖ്യ അതിഥിയാകും ഡോ കെ കെ മനോജൻ, ഡോക്ടർ ഷീജ ജി മനോജൻ പങ്കെടുക്കും

തിരുവനന്തപുരം: ഇന്ത്യൻ ഹെപ്പാറ്റോ-പാൻക്രിയാറ്റോ-ബിലിയറി അസോസിയേഷന്റെ (IHPBA Indian Chapter) സഹകരണത്തോടെ ശ്രീ ഗോകുലം മെഡിക്കൽ കോളേജും ജിജി ഹോസ്പിറ്റലും ചേർന്ന് ഈ മാസം 24, 25 തീയതികളിൽ പൂവാർ ഐലന്റ് റിസോർട്ടിൽ ‘റേഡിയോളജി കോഴ്സ് ഇൻ എച്ച്.പി.ബി. സർജറി’ സംഘടിപ്പിക്കുന്നു.

ഗാസ്ട്രോ സർജറി, ജനറൽ സർജറി, റേഡിയോളജി എന്നിവയുമായി ബന്ധപ്പെട്ട പി.ജി വിദ്യാർത്ഥികളും യുവ കൺസൾട്ടന്റുമാരുമാണ് ഈ കോഴ്‌സിന്റെ പ്രധാന ഗുണഭോക്താക്കൾ. നവീന ശാസ്ത്രവിദ്യകളും പ്രായോഗിക പരിശീലനവും നൽകി പുതിയ തലമുറയെ ശസ്ത്രക്രിയാ രംഗത്ത് കൂടുതൽ സജ്ജമാക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.

ഹെപ്പാറ്റോ-പാൻക്രിയാറ്റോ-ബിലിയറി (HPB) ശസ്ത്രക്രിയയിൽ റേഡിയോളജിയുടെ പ്രാധാന്യം, പ്രത്യേകിച്ച് ഡയഗ്നോസ്റ്റിക് റേഡിയോളജിയുടെയും ഇന്റർവെൻഷണൽ റേഡിയോളജിയുടെയും പങ്ക് കോഴ്സിൽ വിശദമായി ചർച്ച ചെയ്യും. ഈ മേഖലയിലെ ദേശീയ അന്തർദേശീയ വിദഗ്ധർ വിവിധ ക്ലിനിക്കൽ അനുഭവങ്ങൾ പങ്കുവെക്കുന്നത് കോഴ്സിൽ പങ്കെടുക്കുന്നവർക്ക് വിജ്ഞാനപ്രദമാകും.

ഈ കോഴ്സിലെ പ്രധാന ആകർഷണം ഇൻട്ര ഓപ്പറേറ്റീവ് അൾട്രാസൗണ്ടിന്റെ ഹാൻഡ്‌സ്-ഓൺ പരിശീലനമാണ്. ശസ്ത്രക്രിയയ്ക്കിടയിലെ സുപ്രധാന തീരുമാനങ്ങൾ കൂടുതൽ കൃത്യതയോടെ എടുക്കാൻ ഇത് സഹായകമാകും.

ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, വൈസ് ചെയർമാൻ ഡോ. കെ.കെ. മനോജൻ, മാനേജിംഗ് ഡയറക്ടർ ഡോ. ഷീജ മനോജൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നൂതനമായ രീതികളും മികച്ച നിലവാരവും കൊണ്ടുവരുന്നതിൽ ഗോകുലം ഗ്രൂപ്പിനുള്ള കാഴ്ചപ്പാടിന്റെ ഉദാഹരണമാണ് ഈ പരിപാടിയെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. റേഡിയോളജി, സർജറി വിഭാഗങ്ങളുടെ ഇത്തരത്തിലുള്ള സംയുക്ത സംരംഭങ്ങൾ ഭാവിയിലെ പരിശീലന പരിപാടികൾക്ക് മാതൃകയാകുമെന്നും അവർ കൂട്ടിച്ചേർത്തു.

Continue Reading

പേരൂർക്കടയിലെ പോലീസ് പീഡനം ന്യായീകരിക്കാൻ ആകാത്തത് : മാന്നാനം സുരേഷ്

തിരുവനന്തപുരം: വ്യാജ മോഷണ പരാതിയിൽ ബിന്ദുവിനെതിരെ പേരൂർക്കട പോലീസ് സ്റ്റേഷനിൽ നടന്ന മാനസിക പീഡനവും വ്യക്തിഹത്യയും കേരള സമൂഹത്തെ നാണിപ്പിക്കുന്നതാണെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗവും, ലോഹ്യ കർമ്മ സമിതി അഖിലേന്ത്യ പ്രസിഡന്റുമായ മാന്നാനം സുരേഷ് പ്രസ്താവിച്ചു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കളങ്കം ചാർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥരെ കർശനമായി നിയന്ത്രിക്കണമെന്നും, ഇവർക്കെതിരെ കടുത്ത അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും മാന്നാനം സുരേഷ് ആവശ്യപ്പെട്ടു.

സാമൂഹ്യ രംഗത്ത് ഇന്ന് യുവാക്കളുടെയും വിവാഹികളുടെയും ഹരമായി മാറിയ വേടനെതിരെയുള്ള ഗൂഢാലോചനയും, വേടന്റെ സംഗീത നിശകളിൽ കൂടുതൽ യുവതി യുവാക്കാളും ബഹുജനങ്ങളും പങ്കെടുക്കുന്നു ഇതിലൂടെ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങളും മറ്റും പരിപാടിയുടെ ക്രമീകരണങ്ങളും മറ്റും ഇന്റലിജൻസിന്റെ പ്രത്യേക ശ്രദ്ധ ചെലുപ്പിക്കണമെന്നും പ്രസിഡണ്ട് മാന്നാനം സുരേഷ് ആവശ്യപ്പെട്ടു

Continue Reading

പി എൻ പീതാംബരൻ നന്മയുടെ പൂമരം മാഞ്ഞിട്ട് പതിനഞ്ചാം വർഷം

കോട്ടയം : കോട്ടയത്തെ സാമൂഹിക സാംസ്കാരിക കർമ്മ മണ്ഡലങ്ങളിൽ ഏവർക്കും നന്മയുടെ പൂമരമായി നിറഞ്ഞുനിന്നിരുന്ന ശ്രീനാരായണ സാംസ്കാരിക സമിതി ജനറൽ സെക്രട്ടറി പി എൻ പീതാംബരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 15 വർഷമാകുന്നു.

ബഹുമാന്യനായ ഉമ്മൻചാണ്ടി സാറിന്റെ പ്രിയ സഹയാത്രികൻ, ഇന്ത്യയിലെയും, കേരളത്തിലെയും സമസ്ത മേഖലയിലുള്ള ആൾക്കാരുമായുള്ള സഹവർത്തിത്വം, ഏതൊരു മനുഷ്യനെയും സ്നേഹം കൊണ്ടും കരുതൽകൊണ്ടും കീഴ്പ്പെടുത്തുന്ന സ്വഭാവ സവിശേഷത ഒരു കാലഘട്ടം കോട്ടയത്തും കേരളത്തിലും നിറഞ്ഞടിയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നായകത്വം പരിചയപ്പെടുന്നവർക്ക് നന്മ മാത്രം കൊടുക്കുന്ന ഒരു നർമ്മ നന്മയുടെ പൂമരം മാഞ്ഞിട്ട് 15 വർഷം ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിച്ചുകൊള്ളുന്നു.

Continue Reading

നേഴ്സുമാരുടെ സേവനം ആരോഗ്യമേഖലയിൽ അഭിവാജ്യ ഘടകം : ഗോകുലം ഗോപാലൻ

വെഞ്ഞാറമൂട്: നേഴ്സുമാരുടെ സേവനം ആരോഗ്യമേഖലയിൽ അഭിവാജ്യ ഘടകമാണെന്ന് ഗോകുലം ഗ്രൂപ്പ് പ്രസ്ഥാനങ്ങളുടെ ചെയർമാൻ ഗോകുലം ഗോപാലൻ നേഴ്സുമാർക്ക് നൽകിയ സന്ദേശത്തിൽ പ്രസ്താവിച്ചു.

ഫ്ളോറൻസ് നൈറ്റിംഗലിന്റെ ജന്മദിനമായ മെയ് പന്ത്രണ്ടാം തീയതി ലോകമാകമാനം നേഴ്സുമാർ നേഴ്സസ് ഡേ ആദരിക്കുന്നതിന്റെ ഭാഗമായി ശ്രീ ഗോകുലം നഴ്സിംഗ് ഡിപ്പാർട്ട്മെന്റും, ശ്രീ ഗോകുലം ഹോസ്പിറ്റലും, ശ്രീ ഗോകുലം നേഴ്സിങ് കോളേജും സംയുക്തമായി നഴ്സിംഗ് ഡേ ആചരണം നടത്തിയ ചടങ്ങിലാണ് ചെയർമാൻ ഗോകുലം ഗോപാലൻ സന്ദേശം നൽകിയത്.

നേഴ്സസ് അനുബന്ധിച്ച് സ്പോർട്സ്, കൾച്ചറൽ പ്രോഗ്രാമുകൾ ഉണ്ടായിരുന്നു. വിവിധ തലങ്ങളിൽ നേഴ്സിങ് മേഖലയിൽ പ്രവർത്തിച്ച കഴിവുള്ളവരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു

ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ലക്ചർ തിയേറ്ററിൽ നടന്ന നഴ്സസ് ഡേ ആചരണ പരിപാടി ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോക്ടർ കെ കെ മനോജൻ ഉദ്ഘാടനം ചെയ്തു ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ മാനേജിങ് ഡയറക്ടർ ഡോ ഷീജ ജി മനോജൻ മുഖ അതിഥി യയിരുന്നു. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡീൻ ഡോ പി ചന്ദ്രമോഹൻ, കോളേജ് പ്രിൻസിപ്പൽ ഡോ നന്ദിനി, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ലെഫ്റ്റനന്റ് കേണൽ പ്രൊഫസർ മീര കെ പിള്ള, ആശുപത്രി സൂപ്രണ്ട് ഡോ കൃഷ്ണ, ചീഫ് നഴ്സിംഗ് ഓഫീസർ കേണൽ ടി പി ബേബി, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ പ്രൊഫസർ സുലജ എന്നിവർ പ്രസംഗിച്ചു.

Continue Reading