എം പി വീരേന്ദ്രകുമാർ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് പ്രാധാന്യം നൽകിയ കർമ്മയോഗി: മാന്നാനം സുരേഷ്

India News

തിരുവനന്തപുരം: എം പി വീരേന്ദ്രകുമാർ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് പ്രാധാന്യം നൽകിയ കർമ്മയോഗിയായിരുന്ന്‌യെന്നു രാഷ്ട്രീയ ജനതാദൾ ദേശീയ നേതാവും, ലോഹ്യ കർമ്മ സമിതി ദേശീയ അധ്യക്ഷനുമായ മാന്നാനം സുരേഷ് പ്രസ്താവിച്ചു.  കേരളത്തിൽ സോഷ്യലിസ്റ്റ്- ജനത- ജനതാദൾ പ്രസ്ഥാനങ്ങൾ എന്നും കരുത്തായിരുന്നു എം പി വീരേന്ദ്രകുമാറിന്റെ പ്രവർത്തനങ്ങളിൽ പ്രതിഫലിച്ചിരുന്നതെ ന്നും മാന്നാനം സുരേഷ് കൂട്ടിച്ചേർത്തു.

ലോഹ്യ കർമ്മ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് എംപി വീരേന്ദ്രകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മാന്നാനം സുരേഷ്.

സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ജോബി എ പുളിക്കൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശരത് ലാൽ കോഴിക്കോട്, ബെന്നി തോമസ് വയനാട്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജിജി ഇടാട്ടിറ, തോമസ് പൊടിമറ്റം തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി റിലാക്സ് പാറശാല സ്വാഗതവും തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സൂര്യ കൃഷ്ണ നന്ദിയും പറഞ്ഞു.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *