പി ജി വിശ്വംഭരൻ എന്ന ഡയറക്ടറിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടാണ് ടി എസ് സുരേഷ് ബാബു തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്
1984 ലാണ് ശങ്കർ, മമ്മൂട്ടി, മോഹൻലാൽ,
മണിയൻപിള്ള രാജു,റാണി പത്മിനി മുതലായവർ അഭിനയിച്ച ഇതാ ഇന്നുമുതൽ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ഒരു സ്വതന്ത്ര സംവിധായകനായിട്ട് മാറുന്നത്
റെജി എന്ന പേരിലാണ് അദ്ദേഹം സിനിമ ഡയറക്റ്റ് ചെയ്തത്.
ആദ്യ സിനിമയിൽ തന്നെ ചുനക്കര രാമൻകുട്ടിയും ശ്യം മും ചേർന്ന് ചെയ്ത മനോഹരമായ ഗാനങ്ങൾ സിനിമയിലുൾപ്പെടുത്തി
അതിനുശേഷം 1985 ൽ ഒരുനാൾ ഇന്നൊരു നാൾ എന്ന പ്രേംനസീർ,ശങ്കർ, രതീഷ് മുതലായവർ അഭിനയിച്ച സിനിമ വന്നു
അതിനുശേഷം വീണ്ടും ശങ്കർ, മേനക, മുകേഷ് എന്നിവർ അഭിനയിച്ച പൊന്നുംകുടത്തിന് പൊട്ട്
പിന്നീടാണ് 1990 ല് മമ്മൂക്കയുടെ മികച്ച ഒരു കോമഡി ത്രില്ലർ കഥാപാത്രമായി വന്ന കോട്ടയം കുഞ്ഞച്ചൻ എന്ന ചരിത്ര സിനിമയുടെ പിറവി
മമ്മൂക്ക ഹിറ്റടിച്ച ആദ്യ അഞ്ച് ചിത്രങ്ങൾ എടുത്തു നോക്കിയാൽ ഒരുപക്ഷേ അതിലെ അഞ്ച് സ്ഥാനത്തിനുള്ളിൽ തന്നെ ഒരു വരുന്ന ഒരു കഥാപാത്രമാണ് കോട്ടയം കുഞ്ഞച്ചൻ സിനിമയിലെ കുഞ്ഞച്ചൻ എന്ന ഡ്രൈവിംഗ് സ്കൂളിലെ മാഷ്
ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രം
വളരെ ഒരു മികച്ച ഡയറക്ഷൻ സിനിമ തന്നെയായിരുന്നു അത്
ആ സിനിമയിലെയും ഗാനങ്ങൾ ചെയ്തത് ചുനക്കര രാമൻകുട്ടിയും ശ്യം മും ചേർന്നാണ്.. അതിമനോഹര ഗാനങ്ങൾ തന്നെയാണ് ഈ സിനിമയുടെയും പ്രത്യേകത ഇന്നും അവ നിത്യഹരിതങ്ങളാണ്
യേശുദാസ് ആലപിച്ച ഈ നീലരാവിൽ സ്നേഹാർദ്ദനായി ഞാൻ എന്ന് തുടങ്ങുന്ന ഒരു മനോഹര മെലഡി
മറ്റൊന്ന് ഹൃദയവനിയിലെ ഗായികയോ എന്ന് തുടങ്ങുന്ന ഗാനം യേശുദാസും സിന്ധു ദേവിയും ചേർന്ന് ആലപിച്ച മനോഹരമായ ഗാനം
… മഞ്ഞണിഞ്ഞ മാമലകൾ തെന്നിവരും തേൻ പുഴകൾ പാടുന്നു ദാസേട്ടന്റെ തന്നെ മറ്റൊരു മനോഹര ആലാപനം
ഇന്നും കോട്ടയം കുഞ്ഞച്ചൻ എന്ന കഥാപാത്രത്തിന് കാലികപ്രസക്തിയുള്ളതാണ്, ആ സിനിമയുടെ തന്നെ രണ്ടാം ഭാഗം വരുമെന്നുള്ള രീതിയിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ് വന്നാൽ മറ്റൊരു രാജമാണിക്യം സ്റ്റൈലിൽ മമ്മൂക്കയ്ക്ക് കത്തി കയറാനുള്ള ഒരു സിനിമ കൂടി ആയി മാറും അത്
മുട്ടത്തുവർക്കിയുടെ നോവലിനെ ആസ്പദമാക്കി ഡെന്നിസ് ജോസഫിന്റെ തിരക്കഥയിലാണ് ഈ മനോഹര ചിത്രം പിറവികൊള്ളുന്നത്
കോമഡി വഴങ്ങുകയില്ല എന്ന് പറഞ്ഞുകൊണ്ട് സിനി ഫീൽഡ് പിന്തള്ളിയിരുന്ന മമ്മൂക്ക കോമഡിയിലൂടെ അതിശക്തമായി തിരിച്ചു വരുന്ന കാഴ്ചയാണ് ഈ സിനിമയിലൂടെ മലയാള സിനിമ പ്രേക്ഷകലോകം സാക്ഷ്യം വഹിച്ചത്
1992 ൽ മമ്മൂട്ടിയെ തന്നെ നായകനാക്കി കിഴക്കൻ പത്രോസ് എന്ന സിനിമ അദ്ദേഹം ചെയ്തു അതിലും അതിമനോരഗാനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്
പതിവിൽ നിന്നും മാറി ആ സിനിമയുടെ ഗാനങ്ങൾ ചെയ്തിരിക്കുന്നത് ഒ എൻ വി കുറുപ്പും എസ്പി വെങ്കിടേഷുമാണ്
അതിലെ പാതിരാക്കിളി വരൂ പാൽക്കടൽ കിളി ഓണമായി താ തിരുവോണമായി ത എന്ന ഗാനം ഇന്നും ഓണക്കാലങ്ങളിൽ ഇവിടെ ഉയർന്നു കേൾക്കുന്നു
ഈ സിനിമയുടെ തിരക്കഥയും രചിച്ചിരിക്കുന്നത് മുട്ടത്തുവർക്കിയുടെ തന്നെ സ്റ്റോറിയെ ആസ്പദമാക്കി ഡെന്നിസ് ജോസഫ് ആണ്
ശങ്കുനാദം കൂടിക്കാഴ്ച, മാന്യന്മാർ, കസ്റ്റംസ് ഡയറി, ഉപ്പുകണ്ടം ബ്രദേഴ്സ്, പാളയം, പ്രായിക്കര പാപ്പാൻ, ഇന്ത്യൻ മിലിട്ടറി ഇൻ ഇന്റലിജൻസ്, ശിബിരം, സ്റ്റാലിൻ ശിവദാസ്, മാർക്ക് ആന്റണി, കന്യാകുമാരി എക്സ്പ്രസ്, എന്നിങ്ങനെ ഒട്ടനവധി ഹിറ്റ് സിനിമകൾ മലയാള സിനിമ ലോകത്തിന് ഇദ്ദേഹം സംഭാവന ചെയ്തു
ഇതിൽ ഉപ്പുകണ്ടം ബ്രദേഴ്സ്,,മാന്യന്മാർ പ്രായിക്കര പാപ്പാൻ, പാളയം, മാര്ക്കാന്റണി മുതലായ സിനിമകൾ മലയാള സിനിമ ലോകത്തെ ബംബർഹിറ്റുകൾ തന്നെയായിരുന്നു.
നല്ല സിനിമകൾക്ക് ഒപ്പം തന്നെ തന്റെ സിനിമയുടെ നല്ല ഗാനങ്ങൾ ഉൾപ്പെടുത്താനും എന്നും അദ്ദേഹം ശ്രദ്ധിച്ചിരുന്നതിന്റെ തെളിവാണ് പ്രായിക്കര പാപ്പാൻ പോലുള്ള സിനിമകൾ എത്ര മനോഹരമായ ഗാനങ്ങളാണ് ആ സിനിമയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചലച്ചിത്രരംഗത്ത് അനുമതി നിരവധി ശിഷ്യന്മാരായ സംവിധായകർ നിരവധിപേർ ഇദ്ദേഹത്തിനുണ്ട്.
ജഗദീഷും ചിത്രചേച്ചിയും ആലപിച്ച കൊക്കുംപൂഞ്ചിറകും ഒക്കും കാട്ടുകിളി എന്ന് തുടങ്ങുന്ന അതിമനോഹരമായ ഗാനം ഈ സിനിമയിലാണ്
അദ്ദേഹത്തിന്റെ മികച്ച ഒരു ഡയറക്ടർ ബ്രില്ലിയൻസിന്റെ കഴിവാണ് പ്രായിക്കര പാപ്പാൻ പോലുള്ള ഒരു ആനച്ചിത്രം വിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞത് മധുവിനെ പോലത്തെ ഇന്ത്യൻ സിനിമ ലോകത്തെ ഒരു പ്രമുഖനെ തന്റെ സിനിമയിൽ ഒരു ടൈറ്റിൽ റോളിൽ കൊണ്ടുവന്ന് സിനിമ വിജയിപ്പിക്കുക എന്ന ദൗത്യം അദ്ദേഹം സ്വയം ഏറ്റെടുക്കുകയായിരുന്നു മഹാനടൻ മധുവിനെ ലഭിച്ച ഒരു മനോഹര വേഷം തന്നെയായിരിക്കും അത്
ഇത്രത്തോളം സിനിമകൾ ഇദ്ദേഹം ചെയ്തെങ്കിലും മോഹൻലാലിനെ നായകനായി ഇദ്ദേഹം സിനിമകൾ ഒന്നും ചെയ്തിട്ടില്ല എന്നതും ശ്രദ്ദേയമാണ്
കൊമേഴ്സിലി ഇദ്ദേഹത്തിന്റെ സിനിമകളെല്ലാം തന്നെ ആവറേജ് അതിന് മുകളിലും വിജയം നേടിയ ചിത്രങ്ങൾ തന്നെയായിരുന്നു. ഒരു ഇടവേളയ്ക്കുശേഷം ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ഡിഎൻഎ വളരെ പുതിയ സാങ്കേതിക മികവോടുകൂടിയ ഇറങ്ങിയ ചിത്രമായിരുന്നു. മോഹൻലാൽ നായകനായ രണ്ട് ചിത്രങ്ങളും. മമ്മൂട്ടി നായകനാകുന്ന സ്വന്തം പ്രൊഡക്ഷൻ ചിത്രവും. സുരേഷ് ഗോപി, ബാബു ആന്റണി എന്നിവർ നായകനാകുന്ന ഓരോ ചിത്രവും സംവിധാനം ചെയ്യുന്നതിനുള്ള തിരക്കഥ രചനയിലും മറ്റും തിരക്കിലാണ് സുരേഷ് ബാബു ഇപ്പോൾ. തിരുവനന്തപുരം പൂജപ്പുരയാണ് ഇദ്ദേഹത്തിന്റെ ജന്മദേശം
