ഇന്ന് ലോക വനിത ദിനം …
ശ്രീമതി *അനു ചാക്കോ എന്ന ഉറച്ച ശബ്ദ്ദം*
നമ്മുടെ ലോകവും നമ്മുടെ രാജ്യവും കരുത്തരായ പതിനായിരക്കണക്കിന് വനിതകളെ കണ്ടിട്ടുണ്ട് രാജ്യത്തിൻറെ സ്വാതന്ത്രസമരപോരാട്ട പോർക്കളത്തിൽ വരെ വീരചരിതം രചിച്ച ഒരുപാട് ധീര വനിതകളെ നമ്മൾ പഠിച്ചിട്ടുണ്ട് , ലോകരാജ്യങ്ങളുടെ ഭരണാധികാരികളായും വിവിധ രാജ്യങ്ങളിൽ രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വനിതകളും ഉന്നത ന്യൂനത സാങ്കേതിക വിദ്യ അടക്കം രാജ്യത്തിൻറെ സുരക്ഷ സംവിധാനങ്ങളെ വരെ നിയന്ത്രിക്കുന്ന രൂപത്തിലേക്ക് വലതുകൾ മാറിയ വർത്തമാന കാലഘട്ടത്തിൽ, ഐ പി എസ് ഐ എ എസും അടക്കം ഉന്നത ഉദ്യോഗ മേഖലകളിൽ നേതൃത്വ പദവിയിലിരിക്കുന്നവരുണ്ട്. ,
അതുപോലെതന്നെ നേരെ വിപരീതമായി ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി ഇന്ത്യയുടെ ഹൃദയ ഭൂമികയിൽ മറ്റു മനുഷ്യരോട് കൈ നീട്ടുന്ന ലക്ഷോപലക്ഷം സ്ത്രീകളുമുണ്ട് , ദാരിദ്ര്യത്തിന്റെ കൊടും പട്ടിണിയിൽ കുടുംബത്തിന്റെ വിശപ്പിന് ശമനം നൽകുന്നതിന് വേണ്ടി പകലന്തിയോളം കത്തിജ്വലിക്കുന്ന സൂര്യന് താഴെ പണിയെടുക്കുന്ന സ്ത്രീകളുണ്ട് , സമൂഹത്തിലെ എല്ലാ അതിക്രമങ്ങൾക്കും ഇരയാകുന്ന രൂപത്തിൽ ലോകമിത്രമേറെ പരിഷ്കരിച്ചിട്ടും സ്ത്രീകൾ ഇരയാകുന്ന വർത്തമാന കാലഘട്ടം, ഈയൊരു വനിതാദിനത്തിൽ ഞാൻ കണ്ട , മനസ്സിലാക്കിയ അടുത്തറിഞ്ഞ ഒരു ധീര വനിതയെ പരിചയപ്പെടുത്താനാണ് ഞാൻ ആഗ്രഹിക്കുന്നത് , മതേതര ഇന്ത്യയിലെ ജനാധിപത്യസംരക്ഷണത്തിന്റെ
സൗഹൃദ മുഖമായ ദളിര് ന്യൂനപക്ഷ പിന്നോക്ക ജന വിഭാഗത്തിന്റെ *മിശിഹ* എന്നറിയപ്പെടുന്ന സൗഹാർദ്ദ ഇന്ത്യയുടെ പകരം വെക്കാനില്ലാത്ത രാജകുമാരൻ ശ്രീ ലാലുപ്രസാദ് യാദവ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ജനതാദളിന്റെ
സൗത്ത് ഇന്ത്യയുടെ മുഖം കേരളത്തിന്റെ സംസ്ഥാന മുൻ പ്രസിഡണ്ടടായും ദേശീയ ജനറൽ സെക്രട്ടറി യായും, ദേശീയ പാർലമെന്ററി ബോർഡ് അംഗവുമായ *ശ്രീമതി അനു ചാക്കോ* ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം ഈ രാജ്യത്തിനും സമൂഹത്തിനും പാവപ്പെട്ട ജനങ്ങൾക്കും വേണ്ടി സമർപ്പിച്ച 28വർഷങ്ങൾ,
ഒരു രാഷ്ട്രീയ പാർട്ടിയുടെ അഖിലേന്ത്യാതലത്തിലെ അറിയപ്പെടുന്ന മുഖമായി മാറിയ വനിത.
വളരെ പ്രതിസന്ധിയിലും പ്രയാസങ്ങളിലൂടെയും കടന്നുപോയ പാവപ്പെട്ട ജനങ്ങൾക്കിടയിലൂടെ സ്ത്രീകൾക്കിടയിലൂടെ അവരുടെ വിഷമങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി അവരിൽ ഒരാളായി കൊണ്ട് ചേർന്നുനിന്ന് , ഇന്ത്യയുടെ ഹൃദയ ഭൂമികയായ ബീഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത ഏറ്റവും മഹത്തരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശ്രീമതി അനു ചാക്കോ ,
അവരൊന്ന് ശ്രമിച്ചാൽ എംഎൽഎയോ എംപി യോ മന്ത്രിയോ ആകുമായിരുന്ന കാലഘട്ടത്തിൽ പോലും അധികാരത്തിന് പകരം ജനസേവനം മുഖ മുദ്രയാക്കി , വർഷങ്ങളോളം തന്റെ പ്രവർത്തനമണ്ഡലം ഡൽഹിയിലും ബീഹാറിലും മറ്റ് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും ജനങ്ങൾക്കിടയിലൂടെ ചെലവഴിച്ച്.
മൂന്ന് പതിറ്റാണ്ട് കാലത്തെ പൊതുപ്രവർത്തനത്തിനിടയിൽ സന്തോഷകരമായി ജീവിക്കാൻ പോലും മറന്നുപോയ ശ്രീമതി അനു ചാക്കോ … ഇന്നു കോടിക്കണക്കിന് രൂപ വിലമതിക്കുന്ന തന്റെ സ്വത്ത് തുച്ഛമായ വിലക്ക് വിറ്റ് ആ പണം പോലും രാഷ്ട്രീയ ജീവകാരുണ്യ സാമൂഹിക പ്രവർത്തനത്തിന് വേണ്ടി ചെലവഴിച്ച , ഇന്ത്യൻ രാഷ്ട്രീയത്തിൽ തുല്യതയില്ലാത്ത അഭിമാന വനിത, ഇന്ത്യൻ രാഷ്ട്രീയം
പല തര രാഷ്ട്രീയ കാറ്റും കോളിലും പെട്ട് പല രൂപത്തിലുള്ള അധികാര ആഗ്രഹങ്ങളുടെ വലയങ്ങളിലേക്ക് വ്യതിചലിച്ചു പോയപ്പോഴും ,
ആശയ ആദർശത്തിന്റെ നിലപാടിന്റെ രാജകുമാരൻ റാന്തലാങ്കരിത ഹരിത പതാക നെഞ്ചോട് ചേർത്തുപിടിച്ച് , ഇന്ത്യയിലെ മതേതര ജനങ്ങൾക്ക് കാവൽഭടനായി നിലകൊണ്ട പ്രിയപ്പെട്ട ലാലുജിയുടെ പ്രസ്ഥാനത്തിന് ,
സൗത്ത് ഇന്ത്യയിൽ അടിവേരു ഉറപ്പിക്കുന്നതിനും തളർന്നു പോവാതെ തകരാതെ താങ്ങും തണലുമായി ഊണും ഉറക്കവും ഒഴിച്ച് ഈ പ്രസ്ഥാനത്തിന് കാവൽ നിന്ന ധീരയായ വനിത ശ്രീമതി അനു ചാക്കോ , സകല പ്രതിസന്ധികളെയും പ്രയാസങ്ങളെയും തന്റെ ഉറച്ച നിലപാടിലൂടെ ആത്മധൈര്യത്തോടെ സധൈര്യം നേരിട്ട് , ഇന്നും ഇന്ത്യൻ രാഷ്ട്രീയത്തിലെ സംശുദ്ദ രാഷ്ട്രീയത്തിന്റെ അടയാളമായി നിൽക്കുന്ന നിലപാടിന്റെ രാഷ്ട്രീയ സത്യസന്ധതയുടെ പ്രതീകമായ ശ്രീമതി അനുചാക്കോ ,
യുവത്വത്തിന്റെ ത്രസിപ്പിൽ ഇന്ത്യയുടെ അങ്ങോളമിങ്ങോളം ഉള്ള സംസ്ഥാനങ്ങളിലെ കുഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്,
അവിടത്തെ പാവപ്പെട്ട സ്ത്രീകളുടെ പ്രതിസന്ധികളും പ്രയാസങ്ങളും മനസ്സിലാക്കി അവർക്കാവശ്യമായ സഹായസഹകരണങ്ങൾ ചെയ്തുകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിലെ തുല്യതയില്ലാത്ത വനിതാ നേതാവായി ഇന്നും തിളങ്ങി നിൽക്കുന്ന അനു ചാക്കോ ,
പതിനായിരക്കണക്കിന് മനുഷ്യരുടെ ഹൃദയാന്തരങ്ങളിൽ നന്ദിയോടെ സ്നേഹത്തോടെ ജീവിക്കുന്ന അനു ചാക്കോ ,
സാമൂഹിക സേവന പ്രവർത്തനങ്ങൾ ശാരീരികമായ അവശതകളെയും മറ്റു പ്രയാസങ്ങളെയും വകവെക്കാതെ, കൂടുതൽ ഊർജ്ജസ്വലതയോടുകൂടി പ്രവർത്തനമണ്ഡലത്തിൽ സജീവമാണ് , രാഷ്ട്രീയ ജനതാദൾ കേരള ഘടകത്തിന്റെ സംസ്ഥാന പ്രസിഡണ്ട് എന്ന നിലക്ക് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് അടിവേരുള്ള കേരളത്തിന്റെ മണ്ണിൽ 28 വർഷത്തോളമായി ഈ പ്രസ്ഥാനത്തിന് നേതൃത്വം നൽകിവന്നിരുന്നു , വൈകാരിക മതരാഷ്ട്രീയപാർട്ടികളും ,
വർഗീയ ഫാസിസ്റ്റ് ഭീകരന്മാരും അധികാര കേന്ദ്രങ്ങളിൽ നിലയുറപ്പിച്ചപ്പോയും .
തളരാതെ ഇടറാതെ പതറാതെ രാഷ്ട്രീയ ജനതാദൾ എന്ന പ്രസ്ഥാനത്തിനെ മുറുകെ പിടിച്ച് മുന്നോട്ട് നയിക്കുന്ന സൗത്ത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഝാൻസിറാണി എന്നറിയപ്പെടുന്ന , നിലപാടിന്റെ റാണി…
ഈ ഉരുക്കു വനിതക്കാവട്ടെ ഇന്നത്തെ എന്റെ വനിതാദിന ആശംസകൾ .
മാന്നാനം സുരേഷ്
(ലോഹ്യ കർമ്മ സമിതി പ്രസിഡന്റ )
