തിരുവനന്തപുരം:ശ്രീ ഗോകുലം ഭഗവതി ക്ഷേത്രത്തിൽ ഉത്രം മഹോത്സവം ഭക്തി 29ന് ആചരിച്ചു. ക്ഷേത്രം മുഖ്യ രക്ഷാധികാരി ഗോകുലം ഗോപാലൻ ചടങ്ങുകളിൽ പങ്കെടുത്തു .
27ന് തീയതി നടന്ന അന്നദാന വിതരണം ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ കെ കെ മനോജൻനും, മാനേജിംഗ് ഡയറക്ടർ ഡോ ഷീജാ ജി മനോജനും, വിദ്യുത് മനോജും ചേർന്ന് നിർവഹിച്ചു. അന്നദാന കർമ്മത്തിൽ ആയിരത്തിലധികം ആൾക്കാർ പങ്കെടുത്തു.ഏപ്രിൽ 26,27,28 തീയതികളിൽ ആണ് ഉത്സവം നടന്നത്. വിവിധ കലാപരിപാടികളും, മറ്റും നടക്കുകയുണ്ടായി. 28 ചൊവ്വാഴ്ച നൂറുകണക്കിന് ആൾക്കാർ പങ്കെടുത്ത ദേശ പൊങ്കാലയും, മഹാ അന്നദാനവും നടന്നു. ക്ഷേത്രം മുഖ്യ രക്ഷാധികാരിയും, ഗോകുലം ഗ്രൂപ്പ് പ്രസ്ഥാനങ്ങളുടെ ചെയർമാൻ ഗോകുലം ഗോപാലൻ അന്നദാന വിതരണം നടത്തി. കരിമരുന്ന് കരാപ്രകടനം, വിവിധ കലാപരിപാടികൾ, തുടങ്ങി വ്യത്യസ്തമായ പരിപാടികളോടെ ഉത്സവം പര്യവ സാനിച്ചു ഉത്സവ പരിപാടികൾക്കും മറ്റും ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ജിതോഷ് കുമാരൻ , സുബിൻ, മനു, വാസു, അനിൽ,അജി, ജയശങ്കർ, ക്ഷേത്രം മേൽശാന്തി കൃഷ്ണൻ നമ്പൂരി തുടങ്ങിയവർ നേതൃത്വം നൽകി.
