വെഞ്ഞാറമൂട്: ശ്രീ ഗോകുലം നേഴ്സിംഗ് കോളേജ് കമ്മ്യൂണിറ്റി ഹെൽത്ത് നേഴ്സിംഗ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഫയർ ആൻഡ് സേഫ്റ്റി മോക്ക്ഡ്രിൽ സംഘടിപ്പിച്ചു. ഏഴാം സെമസ്റ്റർ ബി എസ് സ്സി
നേഴ്സിംഗ് വിദ്യാർത്ഥി കൾക്കും രണ്ടാം വർഷ പോസ്റ്റ് ബേസിക് ബിഎസ്‌സ്സി നേഴ്സിംഗ് വിദ്യാർത്ഥികൾക്കും വേണ്ടിയാണ് ഇത് സംഘടിപ്പിച്ചത്. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ചീഫ് സെക്യൂരിറ്റി ഓഫീസർ മിസ്റ്റർ സലീം, ഫയർ ആൻഡ് സേഫ്റ്റി ഓഫീസർമാരായ ഹരീഷ് എസ്, ഷെഫീഖ് എന്നിവർ ഫയർ ആൻഡ് സേഫ്റ്റിയെ കുറിച്ചുള്ള ക്ലാസുകളും, റെസ്ക്യൂ രീതികളും വിദ്യാർത്ഥികളെ പഠിപ്പിക്കുകയും അതിനുള്ള പരിശീലനം നൽകുകയും ചെയ്തു.
