വെള്ളാപ്പള്ളി നടേശൻ അധികാരത്തിന്റെ അന്ത്യം ശ്രീനാരായണ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവ് ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള പുതിയ യുഗത്തിന്റെ പിറവി ആരംഭിക്കുകയാണ്.
കേരളത്തിലെ ഏറ്റവും വലിയ സമുദായ സംഘടനകളിലൊന്നായ എസ്.എൻ.ഡി.പി യോഗത്തിന്റെ അമരത്ത് കാൽനൂറ്റാണ്ടിലേറെയായി നിലയുറപ്പിച്ച വെള്ളാപ്പള്ളിയെ ഹൈക്കോടതി തൂക്കിയെറിഞ്ഞു 1996-ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയ വെള്ളാപ്പള്ളിയെയാണ് ഹൈക്കോടതി ഇന്ന് അയോഗ്യനാക്കിയത്.
അധികാരവും രാഷ്ട്രീയ പിടിപാടും
വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറി സ്ഥാനം ഉറപ്പിക്കുന്നതിലും ‘മൈക്രോ ഫിനാൻസ്’ പദ്ധതിയിലൂടെ പലതരത്തിലുള്ള അഴിമതികൾ നടത്തിയും, എസ്എൻഡിപി യിലൂടെ നേടിയെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തം കുടുംബക്കാർക്കും സ്വന്തക്കാർക്കും ആയി വീതിച്ചു നൽകുകയും ചെയ്തു.
കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എസ്എൻഡിപി യോഗത്തിന് നാളിതുവരെ യാതൊരുവിധ കണക്കുകളും കൃത്യമായി നൽകാതെ വളരെ സൂത്രത്തിൽ ഭരണം കയ്യാളി വന്ന വെള്ളാപ്പള്ളി നടേശന് ഹൈക്കോടതി വിധിയിലൂടെ അദ്ദേഹം ഇതുവരെ ഉണ്ടാക്കിയിട്ടുള്ള എല്ലാ കള്ളത്തരങ്ങളും
പൊളിയുകയാണ് ഉണ്ടായിട്ടുള്ളത്. സംഘടനാപരമായ പ്രവർത്തനങ്ങളും ഏകോപിക്കുവാൻ എസ്എൻഡിപി യോഗത്തിനെ രക്ഷിക്കുവാനും ഈ ഹൈക്കോടതി വിധി ഒരു മാർഗ്ഗ നിർദ്ദേശമായി മാറും എന്നതിൽ സംശയമില്ല.
2006നു ശേഷം ഓഡിറ്റ് കണക്കുകൾ സമർപ്പിക്കാത്തതിനാൽ ഭരണസമിതിക്ക് തുടരാനുള്ള യോഗ്യത നഷ്ടപ്പെട്ടുവെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളാപ്പള്ളി നടേശനെ ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് നീക്കാനും അയോഗ്യനാക്കാനും കോടതി തീരുമാനിച്ചത്.
വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്റ് ഡോ. എം.എൻ. സോമൻ (എം.എൻ. സ്വാമി), ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് തുടങ്ങിയവർക്കും സ്ഥാനത്ത് തുടരാനുള്ള അർഹതയില്ലെന്ന് കോടതി വ്യക്തമാക്കി. ബോർഡിലെ മറ്റ് അംഗങ്ങളെയും അയോഗ്യരാക്കി.
പുതിയ ഡയറക്ടർ ബോർഡ് നിയമാനുസൃത തെരഞ്ഞെടുപ്പിലൂടെ രൂപീകരിക്കണമെന്ന് കോടതി നിർദേശിച്ചു. തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ സർക്കാർ നാമനിർദേശം ചെയ്യുന്ന ഡയറക്ടർമാരടങ്ങുന്ന താത്കാലിക ബോർഡ് സംഘടനയുടെ ഭരണംനടത്തണം. താത്കാലിക ബോർഡ് തന്നെ നിയമപരമായ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതി രൂപീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
എസ്എൻഡിപി യോഗത്തിൽ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നും കൃത്യമായ കണക്കുകൾ ബോധിപ്പിക്കുന്നില്ലെന്നും വലിയ ക്രമക്കേടുകൾ നിലനിൽക്കുന്നുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.
എസ്എൻഡിപി സമുദായ അംഗങ്ങൾ ഒന്നടങ്കം എസ്എൻഡിപിയെ രക്ഷിക്കുവാൻ പ്രൊഫസർ സാനു മാഷിന്റെയും, ഗോകുലം ഗോപാലന്റെയും മറ്റ് ശ്രീനാരായണീയ സംഘടനകളുടെയും നേതൃത്വത്തിൽ അതിശക്തമായ ബദൽ സംവിധാനങ്ങൾ, സംഘടനാപരമായ പ്രവർത്തനങ്ങളും ഏകോപിക്കുവാൻ എസ്എൻഡിപി യോഗത്തിനെ രക്ഷിക്കുവാനും ഈഴവ സമുദായം ഒന്നടങ്കം ഗോകുലം ഗോപാലൻ ജനറൽ സെക്രട്ടറി ആകണമെന്നുള്ള അഭിപ്രായം ശക്തമായി വന്നിരിക്കുകയാണ്.
