ഗോകുലം ഗോപാലനെ വിളിക്കൂ! SNDP യോഗത്തെ രക്ഷിക്കൂ! മുദ്രാവാക്യവുമായി ശ്രീനാരായണീയർ രംഗത്ത്

India News

ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ പ്രസ്ഥാനം ഇന്ന് ഗുരുതരമായ ഒരു ചോദ്യത്തിന്റെ മുന്നിൽ നിൽക്കുകയാണ്.

ഗുരുദേവൻ സമൂഹത്തിന്റെ മോചനത്തിനായി തീർത്ത SNDP യോഗം ഇന്ന് ചിലരുടെ വ്യക്തിപ്രഭാവത്തിന്റെയും അധികാര രാഷ്ട്രീയത്തിന്റെയും പിടിയിൽ( വെള്ളാപ്പള്ളിമാരുടെ ) പെടുകയാണെന്ന വേദന ശ്രീനാരായണീയ സമൂഹത്തിന്റെ ഹൃദയത്തിൽ ഉയരുകയാണ്.
SNDP വെള്ളാപ്പള്ളിയുടെ കുടുംബത്തിന്റെ സ്വത്തല്ല.
SNDP ഒരു വ്യക്തിയുടെ രാജ്യമല്ല.
SNDP ഗുരുദേവന്റെ ദർശനമാണ്… സമൂഹത്തിന്റെ ആത്മാവാണ്. അയിത്തത്തിനും അനാചാരത്തിനും എതിരെ ആത്മീയതയുടെയും, ദൈവീകതയുടെയും രൂപഭാവവുമായി ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ഉയർന്നുനിൽക്കുന്ന പ്രസ്ഥാനമാണ് എസ്എൻഡിപി യോഗം.ഗുരുദേവൻ സ്വപ്നം കണ്ടത്
സമത്വവും, സ്വാഭിമാനവും, സമൂഹത്തിന്റെ ഉയർച്ചയും ആയിരുന്നു.
അത് വ്യക്തിപ്രഭാവത്തിനോ അധികാരത്തിന്റെ കളിക്കോ വേണ്ടി അല്ല.
ഇന്ന് SNDPയ്ക്ക് ആവശ്യം
അധികാരത്തിന്റെ ആഡംബരം അല്ല —
സത്യസന്ധതയും ദർശനവുമുള്ള നേതൃത്ത്വമാണ്.

വ്യവസായ ലോകത്ത് തൊട്ടതെല്ലാം പൊന്നാക്കിയ,
സമൂഹത്തിനായി കോടികൾ ചെലവഴിച്ച,
ഗുരുദേവന്റെ ആശയങ്ങളോട് ആത്മാർത്ഥമായ വിശ്വാസമുള്ള ഒരാൾ…
ഗോകുലം ഗോപാലൻ.
അദ്ദേഹം ഒരു വ്യവസായി മാത്രമല്ല…
സമൂഹത്തിന്റെ വിശ്വാസം നേടിയ ഒരു നേതാവാണ്.
SNDP വീണ്ടും ശക്തിയാർജിക്കണമെങ്കിൽ
ഗുരുദേവന്റെ വഴിയിലേക്ക് തിരിച്ചു വരണമെങ്കിൽ
സമൂഹത്തിന്റെ ആത്മവിശ്വാസം തിരിച്ചുപിടിക്കണമെങ്കിൽ
ഇപ്പോൾ ഒരു വലിയ വിളി ഉയരണം…
“ഗോകുലം ഗോപാലനെ വിളിക്കൂ… SNDP യോഗത്തെ രക്ഷിക്കൂ! ഗുരുദേവന്റെ പ്രസ്ഥാനം വെള്ളാപ്പള്ളിയുടെ കൈവശം തടവിലാകാൻ അനുവദിക്കില്ല!

സമൂഹം എഴുന്നേൽക്കണം…
SNDPയെ രക്ഷിക്കണം!
ഇത് ഒരു നേതാവിനെതിരായ പോരാട്ടമല്ല…
ഇത് ഗുരുദേവന്റെ ദർശനത്തെ തിരിച്ചു പിടിക്കാനുള്ള സമരം ആണ്. എസ്എൻഡിപി യോഗം മുൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയതിനെ ശ്രീനാരായണ സമൂഹത്തിന്റെ ആത്മീയ കേന്ദ്രമായ ശിവഗിരി മഠം സ്വാഗതം ചെയ്തത് ശ്രീനാരായണീയർക്ക് പ്രചോദനമാണ് ഉണ്ടായിട്ടുള്ളത്. ഗോകുലം ഗോപാലനെ വിളിക്കൂ…
SNDP യോഗത്തെ രക്ഷിക്കൂ!”

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *