തിരുവനന്തപുരം:എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷനും ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമിയും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാര സമർപ്പണവും 22 വാർഷികാഘോഷവും മെയ് മൂന്നാം തീയതി വൈകിട്ട് 4 മുതൽ വർക്കല മുൻസിപ്പൽ ടൗൺഹാളിൽ നടക്കും.
വാർഷികാഘോഷവും പുരസ്കാരദാന സമർപ്പണ ചടങ്ങും ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.മുൻ ചീഫ് സെക്രട്ടറി ഡോ. ജിജി തോംസൺ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോക്ടർ പി ചന്ദ്രമോഹൻ, വർക്കല നഗരസഭ ചെയർപേഴ്സൺ ഗീതാ ഹേമ ചന്ദ്രൻ ,അനർട്ട് മുൻ ഡയറക്ടർ ഡോ.എം ജയരാജു, ഫൗണ്ടേഷൻ ചെയർമാൻ അഡ്വക്കേറ്റ് എസ് കൃഷ്ണകുമാർ, അഡ്വക്കേറ്റ് എസ് രമേശൻ , അഡ്വക്കേറ്റ് ആർ അനിൽകുമാർ, ബി.ജോഷി ബാസു എന്നിവർ സംസാരിക്കും.
എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷൻ സംഗീത പ്രതിഭാ പുരസ്കാരം പ്രശസ്ത കർണാടക സംഗീതജ്ഞ വിശാലക്ഷ്മി ആനന്ദിനും സംഗീത രത്ന പുരസ്കാരം ചെങ്കോട്ടൈ ഹരിഹര സുബ്രഹ്മണ്യ അയ്യർക്കും എം എസ് സുബ്ബുലക്ഷ്മി ചലച്ചിത്ര പ്രതിഭാ പുരസ്കാരം പ്രശസ്ത നടി നവ്യാനായർക്കും എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷൻ ദൃശ്യമാധ്യമ പുരസ്കാരം 24ന്യൂസ് ചാനലിൽ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിമിനും മുൻ ചീഫ് സെക്രട്ടറി സി പി നായരുടെ സ്‌മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള സി പി നായർ മെമ്മോറിയൽ എൻഡോവ്മെൻറ് അവാർഡ് ഐഎസ്ആർഒ മുൻ ചെയർമാൻ ഡോക്ടർ എസ് സോമനാഥനും നൽകും .
ഗാനമേള, നൃത്ത വിസ്മയം, എംഎസ് ഡോക്യുമെൻററി എന്നിവയും വാർഷികാഘോഷത്തോടനുബന്ധിച്ചു ഉണ്ടായിരിക്കും.
