വർക്കല :മാധവാനന്ദ സ്വാമിയുടെ സമാധി ദിനം (27-06-2026) ശിവഗിരി മഠത്തിൽ ഭക്തിപൂർവം ആചരിച്ചു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥന നടന്നു. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി വീരേശ്വരാനന്ദ, സ്വാമിനി ആര്യാനന്ദ ദേവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മാധവാനന്ദ സ്വാമിയുടെ കുടുംബാംഗങ്ങളും ഭക്തജനങ്ങളും സമാധി ദിനാചരണത്തിൽ സന്നിഹിതരായി. തന്റെ നാലാം ക്ലാസ് വിദ്യാഭ്യാസം നടന്നുകൊണ്ടിരിക്കുമ്പോൾ കോട്ടയം ജില്ലയിലെ മാന്നാനം ശ്രീനാരായണ ഗുരുദേവൻ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ കൂടെ ശിവഗിരിയിലേക്ക് വന്ന ഗുരുദേവ ശിഷ്യൻ ആയിരുന്നു മാധവാനന്ദ സ്വാമികൾ.
