മണർകാട് സ്വദേശിയായ വ്യവസായി കെ വി സുരേഷ്(മാലംസുരേഷ്)ന്റെ എതിരെ നൽകിയ റിപ്പോർട്ടിലെ കേസുകളുടെ വിശദാംശങ്ങൾ നൽകാൻ സർക്കാരിന് നിർദേശം നൽകി ഹൈക്കോടതി

All New

കോട്ടയം: തനിക്കെതിരെ തെറ്റായ റിപ്പോർട്ട് നൽകി കെ.ഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയ മണർകാട് മുൻ സ്റ്റേഷൻ ഹൗസ് ഓഫിസർ അനിൽ ജോർജിന് എതിരെ മണർകാട് സ്വദേശിയായ വ്യവസായി നൽകിയ ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്ന കേസുകളുടെ വിശദാംശങ്ങളും, ഫൈനൽ റിപ്പോർട്ടും സഹിതം രണ്ടാഴ്ചയക്കകം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്. മണർകാട് മാലം വാവത്തിൽ കെ.വി സുരേഷിന്റെ(മാലം) ഹർജിയിലാണ് ഇപ്പോൾ ഹൈക്കോടതി സിംഗിൽ ബെഞ്ച് ജഡ്ജി ജി.ഗിരീഷ് നിർണ്ണായക ഉത്തരവ് നൽകിയിരിക്കുന്നത്

2017 ലെ ഡിവൈഎസ്പിയുടെ റിപ്പോർട്ട് അനുസരിച്ചു 2025 ൽ റൗഡി ലിസ്റ്റിൽ തന്നെ തെറ്റായി ഉൾപ്പെടുത്തിയതായി ആരോപിച്ച് സുരേഷ് പരാതി നൽകിയിരുന്നു. ആ സമയം തനിക്കെതിരെ നിലവിൽ കേസുകളൊന്നുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. തന്നെ തെറ്റായി മണർകാട് പൊലീസ് സ്റ്റേഷനിലെ റൌഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനെതിരെ സുരേഷ് ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ സമർപിച്ചു. ഈ പെറ്റീഷനിൽ അനിൽ ജോർജ് കോടതിയിൽ തെറ്റായ റിപ്പോർട്ട് സമർപ്പിച്ചതായി സുരേഷ് പറയുന്നു. സുരേഷ് വാദിയും പ്രതിയല്ലാത്തതും, കോടതി തള്ളിക്കളഞ്ഞതുമായ കേസുകൾ അടക്കം ഉൾപ്പെടുത്തിയാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇതിനെതിരെ സുരേഷ് കഴിഞ്ഞ മാർച്ചിൽ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നൽകി. ഈ പരാതിയിൽ മൂന്നു മാസമായിട്ടും നടപടിയില്ലാതെ വന്നതോടെ വീണ്ടും മാലം സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. ഈ കേസിൽ ഹൈക്കോടതി അനിൽ ജോർജിനെതിരെ നടപടിയെടുക്കാൻ നിർദേശിച്ചു. എന്നാൽ, ജില്ലാ പൊലീസ് നടപടിയെടുക്കാതെ പൂഴ്ത്തി വയ്ക്കുകയായിരുന്നുവെന്നാണ് മാലം സുരേഷിന്റെ പരാതി. തുടർന്ന് വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് കോടതി കേസിൽ സർക്കാരിനോട് വിശദീകരണം തേടിയത്. 2025 സെപ്റ്റംബർ 27 ന് മണർകാട് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ തെറ്റായി ഉൾപ്പെടുത്തിയതാണ് എന്ന് ഹർജിക്കാരൻ വാദിച്ചു. അടിമാലി , പാലക്കാട് പൊലീസ് സ്റ്റേഷനിൽ തനിക്കെതിരായി കേസുണ്ടെന്ന വ്യാജ വിവരമാണ് ഉൾപ്പെടുത്തിയതെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഇത് മണർകാട് ഇൻസ്‌പെക്ടർ മനപൂർവം വിവരങ്ങൾ തെറ്റായി വളച്ചൊടിച്ച് കോടതിയെ തെറ്റിധരിപ്പിച്ചതാണ് എന്നും ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഷാകൻ വാദിച്ചു.

ഈ സാഹചര്യത്തിൽ ഈ റിപ്പോർട്ടിൽ ഉൾപ്പെട്ടകേസുകളുടെ പ്രഥമവിവര റിപ്പോർട്ടും, ഇതുമായി ബന്ധപ്പെട്ടഅനുബന്ധ രേഖകളും, ഫൈനൽ റിപ്പോർട്ടും അടക്കം ജൂലൈ 21 ന് മുൻ കോടതിയിൽ ഹാജരാക്കാനും ഇപ്പോൾ കോടതി നിർദേശിച്ചു.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *