തിരുവനന്തപുരം: ഗോകുലം ഗ്രൂപ്പ് പ്രസ്ഥാനങ്ങളുടെ ചെയർമാൻ ഗോകുലം ഗോപാലൻ അവർകളുടെ ഇളയ പുത്രൻ ശബരീഷ് ഗോപാലൻ നമ്മളിൽ നിന്നും വേർപിരിഞ്ഞിട്ട് 18 വർഷം. ശബരീഷ് ഗോപാലൻ എന്നും ഓർമ്മകളിൽ തെളിഞ്ഞു നിൽക്കുന്ന ഭദ്രദീപം പരിചയപ്പെടുന്ന ഓരോ വ്യക്തിക്കും ശബരീഷ് ഒരു അത്ഭുതം തന്നെയായിരുന്നു വിദേശത്തുള്ള വിദ്യാഭ്യാസം കഴിഞ്ഞ് ഗോകുലം ഗോപാലൻ അവർകളുടെ ഹോട്ടൽ സിംഗലയുടെ സാരഥിത്യം വഹിച്ചു കൊണ്ടാണ് അച്ഛനെ സഹായിക്കുവാൻ ബിസിനസ് രംഗത്ത് ശബരീഷിന്റെ തുടക്കം എല്ലാവരോടും സ്നേഹവും കരുണയും പരിചയപ്പെടുത്തുന്ന ഏതൊരാളോടും വലുപ്പച്ചെറുപ്പം നോക്കാതെ ഇടപെടുവാൻ ശബരീഷ് ശ്രദ്ധിച്ചിരുന്നു.
സ്നേഹം എന്താണെന്ന് ചെറിയ ജീവിതത്തിലൂടെ എല്ലാവരെയും പഠിപ്പിച്ചു. ഏവരെയും ചേർത്തുനിർത്തുന്ന ഒരു ഹൃദയവും, പ്രായത്തിനപ്പുറമുള്ള പക്വതയും, നാളെയെക്കുറിച്ച് സ്വപ്നം കാണാനും അതിനായി ചിന്തിക്കാനുള്ള ദീർഘവീക്ഷണവും
ശബരിക്ക് ഉണ്ടായിരുന്നു.
ഗോകുലം കുടുംബത്തിന്റെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും സന്തോഷങ്ങളുടെയും കേന്ദ്രബിന്ദു വായിരുന്നു ശബരീഷ്. അന്നും ഇന്നും എന്നും ശബരീഷ് ഒരു പ്രതിഭാസം ആയിരുന്നു പരിചയപ്പെട്ട ഒരാൾക്കും ശബരീഷിന്റെ വേർപാട് ഒരു സങ്കടക്കടലായി മാത്രമേ അവരുടെ ഓർമ്മയിൽ ഉണ്ടായിരിക്കുകയുള്ളൂ. ശബരീഷിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു.
