ജാതി വേർതിരിവ് നിന്ന കാലത്ത് എന്റെ ജീവിതം കൊണ്ട് വിജയിച്ച വിപ്ലവകാരിയയിരുന്നു ഡോ പൽപ്പുവെന്ന് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സമുന്നത നേതാവും, ശ്രീ ഗോകുലം ഗ്രൂപ്പ് പ്രസ്ഥാനങ്ങളുടെ ചെയർമാനുമായ
ഗോകുലം ഗോപാലൻ അനുസ്മരിച്ചു.
എസ്.എൻ.ഡി.പി യോഗത്തിന്റെ സ്ഥാപകനേതാക്കളിൽ പ്രധാനിയും ഗുരുദേവന്റെ സന്തത സഹചാരിയും, ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ശില്പികളിൽ പ്രധാനിയുമാണ് ഡോ.പൽപ്പു.
ചരിത്രം പലപ്പോഴും ഡോ: പല്പുവിന്റെ നാമധേയം മൗനത്തിലാഴ്ത്തിയെങ്കിലും, സാമൂഹ്യനീതിയുടെ വഴിയിൽ കാലം മറക്കാൻ കഴിയാത്ത ഒരു വിപ്ലവബോധമാണ് അദ്ദേഹത്തിന്റേതെന്നു ഗോകുലം ഗോപാലൻ അനുസ്മരിച്ചു.
ജാതിയുടെ പേരിൽ മനുഷ്യനെ വേർതിരിച്ച കാലത്ത്, “ഈഴവൻ” എന്ന തിരിച്ചറിവ് ഒളിപ്പിക്കാതെയും ലജ്ജിക്കാതെയും, അതേ പേരിൽ തന്നെയാണ് അദ്ദേഹം അവകാശങ്ങളുടെ രാഷ്ട്രീയം ഉയർത്തിയത്. നിഷേധിക്കപ്പെട്ടത് ചോദിച്ചു വാങ്ങിയതല്ല ദീർഘമായ പോരാട്ടത്തിലൂടെ നേടിയെടുത്തതാണ് ഡോ. പൽപ്പുവിന്റെ ജീവിതചരിത്രംമെന്നു ഗോകുലം ഗോപാലൻ എടുത്തുപറഞ്ഞു.
എസ്.എൻ.ഡി.പി യോഗം എന്ന പ്രസ്ഥാനത്തിന് ആശയപരമായ അടിത്തറ പാകിയതും, ഗുരുദേവ ദർശനത്തിന് സംഘടനാപരമായ ശക്തി നൽകിയതും ഡോ. പൽപ്പുവിന്റെ നിർണ്ണായക സംഭാവനയായിരുന്നു. ജനനന്മയ്ക്കായി ആചാരങ്ങളെയും അധികാരങ്ങളെയും ചോദ്യം ചെയ്ത ആ ജീവിതം, ചരിത്രം മറന്നും ആചാരസംരക്ഷണത്തിന്റെ പേരിൽ അനീതിയെ ന്യായീകരിക്കുന്നവർക്കുള്ള ശക്തമായ ഓർമ്മപ്പെടുത്തലായി ഇന്നും നിലകൊള്ളുന്നു.
ഗുരുദേവന്റെ ദർശനത്തെ സാമൂഹ്യനീതിയുടെ വഴിയാക്കി മാറ്റാൻ ജീവിതം സമർപ്പിച്ച ഡോ. പൽപ്പുവെന്ന
ധീര നിശബ്ദ വിപ്ലവകാരിയുടെ ജനുവരി 25 ഈ സ്മൃതിദിനത്തിൽ, മനുഷ്യനനന്മയ്ക്കായിട്ടുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളെ കുറിച്ചുള്ള ജ്വലിക്കുന്ന ഓർമ്മകൾ മനുഷ്യ സമൂഹത്തിൽ നിറഞ്ഞുനിൽക്കും എന്ന് ഗോകുലം ഗോപാലൻ ഓർമ്മപ്പെടുത്തി
