ശ്രീ ഗോകുലം നഴ്സിംഗ് കോളേജിൽ ഗ്രാജ് വേഷൻ സെറിമണി ജൂലൈ 7ന് ഗോകുലം ഗോപാലൻ, ഡോ മോഹനൻ കുന്നുമ്മേൽ, അരുൺ ആർ ബി കൃഷ്ണ ഐപിഎസ്, ഡോക്ടർ കെ കെ മനോജൻ, ഡോ ഷീജ ജി മനോജൻ എന്നിവർ പങ്കെടുക്കും.

All New

വെഞ്ഞാറമൂട്:ശ്രീ ഗോകുലം നഴ്സിംഗ് കോളേജിൽ പതിമൂന്നാം ബാച്ച് ഗ്രാജ് വേഷൻ സെറിമണിയും, കോളേജ് ഡേയും ജൂലൈ 7ന് ശ്രീ ഗോകുലം നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഗോകുലം ഗോപാലൻ അധ്യക്ഷത വഹിക്കും, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് വൈസ് ചാൻസ് ലർ ഡോ മോഹനൻ കുന്നുമ്മേൽ  ഗ്രാജ് വേഷൻ സെർമണിയും, കോളേജ് ഡേയും ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഡോ അരുൺ ആർ ബി കൃഷ്ണ ഐപിഎസ് മുഖ്യ അതിഥിയാവും, ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ, ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ മാനേജിങ് ഡയറക്ടർ ഡോ ഷീജ ജി മനോജൻ, ശ്രീ ഗോകുലം മെഡിക്കൽ ഡോ പി ചന്ദ്രമോഹൻ, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ കൃഷ്ണ ജി, ശ്രീ ഗോകുലം നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ലെഫ്റ്റനന്റ് കേണൽ പ്രൊഫസർ മീരാ കെ പിള്ള, ശ്രീ ഗോകുലം നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ പ്രൊഫസർ സുലജ വി, ശ്രീ ഗോകുലം നേഴ്സിങ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ലിജ ആർ നാഥ്, പ്രൊഫസർ ഡോ ഹെപ്സിബാ, പ്രൊഫസർ പ്രീത കരോളിൻ എന്നിവർ പ്രസംഗിക്കും. നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും തുടർന്ന് ഉണ്ടായിരിക്കും.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *