തിരുവനന്തപുരം:ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. L367 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൻ്റെ രചന, സംവിധാനം വിഷ്ണു മോഹൻ. വമ്പൻ കാൻവാസിൽ ഒരുങ്ങാൻ പോകുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ- ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. “മേപ്പടിയാൻ” എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‍കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകൻ ആണ് വിഷ്ണു മോഹൻ.
വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ അണിനിരക്കുന്ന ചിത്രം, ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ഒരുങ്ങുക. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തിന്റെ താരനിര, സാങ്കേതിക സംഘം എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും.
ദക്ഷിണേന്ത്യയാകെ വ്യാപിച്ചുകിടക്കുന്ന ശ്രീ ഗോകുലം ചിറ്റിസ് & ഫൈനാൻസ് കമ്പനി, ശ്രീ ഗോകുലം ഹോട്ടൽ ആൻഡ് റിസോർട്ട്, ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ, ശ്രീ ഗോകുലം ഹോളി അക്വാ മിനറൽ വാട്ടർ, ശ്രീ ഗോകുലം പബ്ലിക് സ്കൂൾസ്, ശ്രീ ഗോകുലം ആർട്ട് സയൻസ് കോളേജസ് തുടങ്ങി വിവിധതരം സ്ഥാപനങ്ങളുടെ ചെയർമാനും, ശ്രീ ഗോകുലം മാസിക ചീഫ് എഡിറ്റർ& മാനേജിംഗ് ഡയറക്ടറാറും, 24 ന്യൂസ്, ഫ്ലവേഴ്സ് ചാനൽ ചെയർമാനായും
ശ്രീനാരായണ സഹോദര ധർമ്മവേദി ചെയർമാൻ, വേൾഡ് മലയാളി അസോസിയേഷൻ, തമിഴ്നാട് മലയാളി അസോസിയേഷൻ, തുടങ്ങി നാനാ തുറകളിലുള്ള സംഘടനകളുടെ സാരഥിത്യവുമായി ഗോകുലം ഗോപാലൻ
നിറസാന്നിധ്യമായി നിറഞ്ഞുനിൽക്കുന്നു.
മലയാളത്തിൽ അൻപതിലധികം സിനിമകൾ ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ചിട്ടുണ്ട്. 25ലധികം മറ്റുഭാഷ ചിത്രങ്ങൾ വിതരണത്തിലും എടുത്തിട്ടുണ്ട്.
സുരേഷ് ഗോപി നായകനായ “ഒറ്റക്കൊമ്പൻ”, ജയറാം – കാളിദാസ് ജയറാം ടീം ഒന്നിക്കുന്ന “ആശകൾ ആയിരം”, ജയസൂര്യ നായകനായ “കത്തനാർ”, നിവിൻ പോളി നായകനാവുന്ന ബി ഉണ്ണികൃഷ്ണൻ ചിത്രം, എസ് ജെ സൂര്യ ഒരുക്കുന്ന “കില്ലർ”, എന്നിവയാണ് ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്ന വമ്പൻ ചിത്രങ്ങൾ. പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, പിആർഒ- ശബരി, വാഴൂർ ജോസ്
