- ഗുരുദേവനില്‍ വിലയം പ്രാപിച്ച് ജീവിച്ചതിനാല്‍ ലോകം അറിയാതെ പോയ നാനാ മതസ്ഥരായ ശിഷ്യന്മാർ കൊച്ചി സ്വദേശിയായിരുന്ന ബാവാഭാരതി സ്വാമികൾ, ശ്രീനാരായണഗുരുദേവന്റെ ശിഷ്യനും സംസ്കൃത പണ്ഡിതനും വൈദിക ആചാര്യനുമായിരുന്നു. വലിയൊരു ശിഷ്യസമ്പത്തുണ്ടായിരുന്ന സ്വാമികള്‍ ഗുരുദേവന്റെ വൈദിക സമ്പ്രദായം നിലനിര്‍ത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും നിര്‍ണായക പങ്കുവഹിച്ചു. മറവൂര്‍ ഭാസ്കരന് നായര്‍-ഭാസ്കരാനന്ദസ്വാമി, വലപ്പാട് ഉണ്ണിപ്പാറന്‍ വൈദ്യന് – കഴമ്പ്രം സച്ചിദാനന്ദസ്വാമി, സ്വാമി ആത്മറാം (സംസ്കൃത പണ്ഡിതനും ബ്രഹ്മണസമുദായാംഗം) രാമസ്വാമി കൊല്ലം, കൃഷ്ണാനന്ദസ്വാമി (പെരുങ്ങോട്ടുകര) മലയാളമഹര്ഷി(ആന്ധ്രയില്‍ ഗുരുദേവനെപ്പോലെ അറിയപ്പെടുന്നു.). ഹനുമാന് ഗിരിസ്വാമി (മധുരയില്‍ ശ്രീനാരായണാശ്രമം) ശാന്തലിംഗസ്വാമി തിരുപുറം കുന്ധ്രം, ശാന്തലിംഗമഠം (തമിഴ് വംശജന്), സച്ചിദാനന്ദസ്വാമി (ശിവിഗിരി) നിര്‍മ്മലാനന്ദ സ്വാമി (ശിവിഗിരി), നീലമ്പി സ്വാമി (തൃശൂര്‍), ജലശ്ശായി സ്വാമി (തൃശൂര്‍), രാമാനന്ദസ്വാമി (മാമ്പലം), കൊച്ചുനാരായണസ്വാമി (പറവൂര്‍), മുനിവരസ്വാമി കാഞ്ചിപുരം (സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍), പൂര്‍ണാനന്ദസ്വാമി (ശിവഗിരി ഖജാന്‍ജി), കുമാരാനന്ദസ്വാമി (ശിവഗിരിമഠം പ്രസിഡന്റ്), മാധവാനന്ദസ്വാമി (കോട്ടയം മാന്നാനം സ്വദേശി) (ശിവഗിരിമഠം പ്രസിഡന്റ്), കേശവന് വേദാന്തി (പരവൂര്‍), കുമാരസ്വാമി സംന്യാസി (നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ്), മണമ്പൂര്‍ ഗോവിന്ദനാശാന്‍ (നൈഷ്ഠിക ബ്രഹ്മചാരി: യോഗി), പി.കെ.ഭാനു, ധര്‍മ്മാനന്ദജി (ഗുരുദേവ ജീവിത ചരിത്രകാരന്), ശാരദാപ്രസാദ് സ്വാമികള്‍ (കൃഷ്ണന്), പരമാനന്ദസ്വാമി ശിവഗിരി, സദാശിവ സ്വാമി ആലുവ (മട്ടാഞ്ചേരി), ശ്രീധരയോഗി (ചെങ്ങന്നൂര്‍), ഖാദര്‍ (സ്കന്ദസ്വാമി, സിലോണ്‍), കോത്തല സൂര്യനാരായണ ദീക്ഷിതര്‍, സ്വാമി ധര്മാനന്ദജീ തുടങ്ങി അറുപതിലധികം സന്യാസി ശിഷ്യന്മാര് ശ്രീനാരായണ ഗുരുദേവനുണ്ടായിരുന്നു. അവരെല്ലാം ഗുരുദേവനില്‍ വിലയം പ്രാപിച്ച് ജീവിച്ചതിനാല്‍ അവരില്‍ പലരേയും ലോകം അറിയാതെ പോയി. എല്ലാ സമുദായങ്ങളിലും പെട്ടവരായിരുന്നു ഈ ശിഷ്യന്മാര്.
