തിരുവനന്തപുരം: മുപ്പത് വർഷത്തിനു മുമ്പുള്ള ഈഴവ സമുദായത്തെ കുറിച്ചുള്ള വൃത്തിഹീനമായ അഭിപ്രായം മൂഢന്മാരുടെ സ്വർഗ്ഗാരോഹണം പോലെയിരിക്കുമെന്ന് ശ്രീനാരായണ സർവീസ് സൊസൈറ്റി ദേശീയ പ്രസിഡണ്ടും, എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് ഗുരു പക്ഷം പ്രസിഡണ്ട് സ്ഥാനാർത്ഥി കൂടിയായ ആർസി രാജീവ് പ്രസ്താവിച്ചു. വെള്ളാപള്ളിയുടെ വാക്കുകൾ ചരിത്രത്തെ അപമാനിക്കുന്നതും
ഗുരുദേവനും കുമാരനാശാനും ‘വിലയില്ലാത്തവർ’ ആയി ചിത്രീകരിക്കുകയും
നവോത്ഥാന ചരിത്രത്തെ മായ്ച്ചുകളയുന്ന പ്രസ്താവനയാണ് കെയർ ടേക്കർ ആയ SNDP യോഗം ജനറൽ സെക്രട്ടറി നടത്തിയിരിക്കുന്നത്
ഈഴവ സമുദായത്തിന്റെ പേരിൽ കഴിഞ്ഞ മുപ്പത് വർഷത്തിനുള്ളിൽ സാമ്പത്തിക നേട്ടം വെള്ളാപ്പളളിയ്ക്കും കുടുംബക്കാർക്കുമാണുണ്ടായത്
ഈഴവ സമുദായത്തിലെ കാതലായ പല പ്രമുഖരെയും തന്റെ സ്ഥാനം നഷ്ടപ്പെടുമെന്ന ഭയത്താൽ അവരെയെല്ലാം അകറ്റി നിർത്തി കൊണ്ടാണ് വെള്ളാപ്പള്ളി വിലകുറഞ്ഞ പ്രസ്ഥാവനകൾ നടത്തുന്നത്
താൻ ജനറൽ സെക്രട്ടറി ആയതിന് ശേഷമാണ് ഈഴവർക്കു വില കിട്ടിയത് അതുവരെ പട്ടിയുടെ വില പോലും ഉണ്ടായിരുന്നില്ല എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന, വെറും വിവാദവാക്കല്ല. അത് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തോടുള്ള പരസ്യമായ അവഹേളനമാണ്. ഒരു സമുദായത്തിന്റെ സാമൂഹിക അഭിമാനം ഒരു വ്യക്തിയുടെ സംഘടനാ പദവിയിൽ നിന്നാണ് ആരംഭിച്ചതെന്ന വാദം, ചരിത്രത്തെ വളച്ചൊടിക്കുന്ന രാഷ്ട്രീയ വാചകമായി മാത്രം വായിക്കാനാവും.
ഈഴവ സമൂഹത്തിന് ‘വില’ ലഭിച്ചത് ഒരു സംഘടനാ ജനറൽ സെക്രട്ടറിയുടെ കാലത്താണെന്ന അവകാശവാദം, ശ്രീനാരായണ ഗുരുദേവന്റെ ദർശനത്തോട് നീതികേടാണ് കാട്ടിയതെന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്.ഗുരുദേവൻ ജീവിച്ച കാലഘട്ടത്തിൽ തന്നെ ഈഴവ സമൂഹം കേരളത്തിന്റെ സാമൂഹിക മനസ്സാക്ഷിയിൽ ഇടം നേടിയിരുന്നു. ജാതിവ്യവസ്ഥയുടെ കെട്ടുകളെ നേരിട്ട് ചോദ്യം ചെയ്ത ആ ദർശനമാണ് ഇന്നത്തെ സമൂഹത്തിന് ആത്മാഭിമാനവും സ്വയംബോധവും നൽകിയത്. അതിനെ ‘വിലയില്ലാത്ത കാലം’ എന്ന് വിശേഷിപ്പിക്കുന്നത്, നവോത്ഥാനത്തെ തന്നെ അപമാനിക്കുന്ന ഭാഷയാണ്.
കുമാരനാശന്റെ കവിതകൾ
സാമൂഹിക ബോധോദയത്തിന്റെ തീപ്പൊരികളായിരുന്നു.
ടി. കെ. മാധവൻ നയിച്ച വൈക്കം സത്യാഗ്രഹം കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിൽ വഴിത്തിരിവായിരുന്നു. SNDP യോഗത്തിന്റെ നേതാവായിരുന്ന
ആർ. ശങ്കർ മുഖ്യമന്ത്രിയായത്,
ഈഴവ സമൂഹത്തിന്റെ രാഷ്ട്രീയ അംഗീകാരത്തിന്റെ ശക്തമായ അടയാളവുമായിരുന്നു. ഇവയെല്ലാം ഒരു വ്യക്തിയുടെ സംഘടനാ പദവിക്ക് മുമ്പുള്ള ‘അവഗണനയുടെ കാലം’ ആയി ചിത്രീകരിക്കുന്നത്, ചരിത്രത്തെ മായ്ച്ചുകളയുന്ന അധികാരവാദമാണ്.
നേതൃത്വം ചരിത്രത്തിന്റെ തുടക്കമല്ല.
അത് ചരിത്രത്തിന്റെ തുടർച്ചയാണ്. ഒരു സംഘടനയുടെ ശക്തി അതിന്റെ പദവികളിൽ നിന്നല്ല; അത് ഉയർന്നത് സമൂഹം നൽകിയ വിശ്വാസത്തിൽ നിന്നാണ്. ആ വിശ്വാസത്തിന്റെ അടിസ്ഥാനം ഗുരുദേവനും നവോത്ഥാന നേതാക്കളും പടുത്തുയർത്തിയ മൂല്യങ്ങളാണ്. ആ പാരമ്പര്യത്തെ ചെറുതാക്കിക്കൊണ്ട് ഒരു സംഘടനയെയും ഒരു നേതാവിനെയും ഉയർത്തിക്കാട്ടാനാവില്ല.
വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന, ഈഴവ സമൂഹത്തെ ഉയർത്തുന്നതല്ല മറിച്ച് അവരുടെ ചരിത്രത്തെ അപമാനിച്ചുകൊണ്ട് ഇന്നത്തെ അധികാരത്തെ മഹത്വവൽക്കരിക്കാനുള്ള ശ്രമമാണ് വെള്ളാപ്പള്ളി നടത്തുന്നത്.
ഇത് ഗുരുദേവ നിന്ദയായി വായിക്കപ്പെടുന്നത് അതുകൊണ്ടുതന്നെയാണ്. നവോത്ഥാനം വ്യക്തികളുടെ പദവികളാൽ അളക്കപ്പെടുന്ന ഒന്നല്ല; അത് സമൂഹത്തിന്റെ ചിന്താമാറ്റമാണ്.
കേരളത്തിന്റെ നവോത്ഥാന ചരിത്രം ഒരാളുടെ കൈയൊപ്പിൽ തുടങ്ങിയതല്ല. അത് ത്യാഗത്തിന്റെയും ധൈര്യത്തിന്റെയും ദർശനത്തിന്റെയും കൂട്ടായ പൈതൃകമാണ്. ആ പൈതൃകത്തെ ‘വില’ എന്ന പദത്തിൽ ചുരുക്കുന്ന ഭാഷ, നവോത്ഥാന കേരളത്തിന് അംഗീകരിക്കാനാവില്ല.
പദവികൾ മാറും.
സംഘടനകൾ മാറും.
അധികാരം കൈമാറപ്പെടും.
എന്നാൽ ഗുരുദേവനും, കുമാരനാശനും,
ടി. കെ. മാധവനും, ആർ. ശങ്കറും കേരളത്തിന് നൽകിയ സാമൂഹിക
ദിശാബോധം മാറ്റാനാവില്ല.ഗു ഗുരുദേവന്നെയും,
ഡോ.പല്പുവിനെയും, കുമാരനാശാനെയും,
ആർ. ശങ്കറെയും, രാഘവൻ വക്കീലിനെയും
നവോത്ഥാനത്തെയും അപമാനിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ തരംതാണ വാക്കുകൾക്ക് ഈഴവരുടെ
മൗനം പിന്തുണയാകരുത്.
ചരിത്രത്തെ സംരക്ഷിക്കുന്നത് വ്യക്തികളെയല്ല –
മൂല്യങ്ങളെയാണന്നും ആർ.സി.രാജീവ്
പ്രസ്താവനയിൽ കുറ്റപ്പെടുത്തി
