നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കുറ്റവാളികളെ അറസ്റ്റ് ചെയ്യണം : മാന്നാനം സുരേഷ്

India News

ന്യൂഡൽഹി : രാജ്യത്തെ 30 ലക്ഷത്തിലതികം മെഡിക്കൽ വിദ്യാർഥികളുടെ ഭാവിയെ ബാധിച്ച മെഡിക്കൽ ചോദ്യപേപ്പർ ചോർച്ച കുറ്റവാളികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും, അതി ഗുരുതരമായ വകുപ്പുകൾ പ്രകാരം ജാമ്യം കിട്ടാത്ത തരത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്നും ലോഹ്യ കർമ്മ സമിതി ദേശീയ അധ്യക്ഷനും രാഷ്ട്രീയ ജനതാദൾ ദേശീയ നേതാവുമായ മാന്നാനം സുരേഷ് ആവശ്യപ്പെട്ടു.

നീറ്റ് മെഡിക്കൽ പരീക്ഷയിൽ രാജ്യത്തെ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളെയും അവരുടെ ഭാവി പകർത്തുന്ന തരത്തിലുള്ള രീതിയിലാണ് ചോദ്യപേപ്പർ ചോർത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന ഒരു പറ്റം കുറ്റവാളികൾ നമ്മുടെ സമൂഹത്തിൽ ജീവിച്ചിരിക്കുന്നു ആയതിനാൽ നീറ്റ് പരീക്ഷ സംവിധാനം വളരെ ഉറ്റമറ്റ രീതിയിലാക്കുവാനുള്ള നടപടി കേന്ദ്രസർക്കാർ അടിയന്തരമായി
എടുക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു.

ലോകോത്തര രാജ്യങ്ങളുടെ മുന്നിൽ ഇത് വലിയ നാണക്കേടാണ് നമുക്ക് ഉണ്ടാക്കിയിരിക്കുന്നത് പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ മനസ്സിൽ വലിയ ആഘാതമാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത് എത്രയും പെട്ടെന്ന് നീറ്റ് പരീക്ഷയ്ക്കുള്ള സംവിധാനങ്ങൾ കുറ്റമറ്റ രീതിയിൽ ഉണ്ടാക്കേണ്ടതുണ്ടെന്നും മാന്നാനം സുരേഷ് എടുത്തു പറഞ്ഞു.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *