പ്രമുഖ വ്യവസായി സാജൻ മാണിയുടെ പുത്രൻ ജോയൽ വിവാഹിതനായി.

All New

ഇടുക്കി: തൊടുപുഴ കരിങ്കുന്നം, കണിയാർകുഴിയിൽ സാജൻ മാണിയുടെയും( ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സീസർ പാലസ് ഹോട്ടൽസ് ) ടീന സാജന്റെയും പുത്രൻ ജോയലും, കോട്ടയം വിരുത്തികുളങ്ങര വീട്ടിൽ തങ്കച്ചൻ വിരുത്തികുളങ്ങര യുടെയും, മിനി തങ്കച്ചന്റെയും പുത്രി മണികയും തമ്മിലുള്ള വിവാഹം തൊടുപുഴ കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് കാനയ കത്തലിക് ചർച്ചിൽ മംഗളമായി നടന്നു. തുടർന്ന് പാലാ ബേസ് ലോൺ  കൺവെൻഷൻ സെന്ററിൽ വിവാഹ സൽക്കാരവും നടന്നു. മന്ത്രിമാരായ ഷിബു ബേബി ജോൺ, മോൻസ് ജോസഫ്, ഡോ ജോൺ ബ്രിട്ടാസ് എംപി,ആന്റോ ആന്റണി എം പി, മണി സി കാപ്പൻ എംഎൽഎ, കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി, സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ, എൻ കൃഷ്ണദാസ് എക്സ് എം പി, വി എൻ വാസവൻ എക്സ് എംഎൽഎ, ജോസഫ് വാഴയ്ക്കൻ എക്സ് എം എൽ എ, സംവിധായകൻ പിടി കുഞ്ഞുമുഹമ്മദ്, ജൂബിലി ജോയ്, അനുമോൻ തൊടുപുഴ, തൊമ്മികുഞ്ഞ് നീണ്ടൂർ, തെക്കനാട്ട് ജോസ് തുടങ്ങി കേരളത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക, വ്യവസായ, രംഗങ്ങളിലെ ആയിരക്കണക്കിന് പ്രമുഖർ പങ്കെടുത്തു.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *