ആശയങ്ങളുടെ അഗ്നിജ്വാലയായിരുന്നു എം.പി. വിരേന്ദ്രകുമാർ: അനു ചാക്കോ

All New

തിരുവനന്തപുരം:ആശയങ്ങളുടെ അഗ്നിജ്വാലയായിരുന്നു മുൻ കേന്ദ്രമന്ത്രിയും ജനതാദൾ സംസ്ഥാന പ്രസിഡന്റും, പ്രമുഖ സോഷ്യലിസ്റ്റ്മായിരുന്നു എം.പി. വിരേന്ദ്രകുമാറെന്ന് രാഷ്ട്രീയ ജനതാ ദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറി അനു ചാക്കോ അനുസ്മരിച്ചു. രാഷ്ട്രീയത്തിൽ ചിലർ അധികാരത്തിനായി ജീവിക്കും ചിലർ പദവിക്കായി.. പക്ഷേ ചില മനുഷ്യർ ഉണ്ടാകും..അവർ ഒരു ആശയത്തിനായി ജീവിച്ചവർ. അത്തരം ഒരു അപൂർവ്വ രാഷ്ട്രീയ വ്യക്തിത്വങ്ങളിൽ ഒന്ന് അഭിമാനത്തോടെ ഓർക്കപ്പെടുന്ന പേരാണ് എം പി വിരേന്ദ്രകുമാർ.

കേരളത്തിന്റെ സോഷ്യലിസ്റ്റ് രാഷ്ട്രീയ പാരമ്പര്യത്തെ നെഞ്ചിലേറ്റി വളരെ ചെറുപ്പത്തിൽ തന്നെ അച്ഛന്റെ കൈക്ക് പിടിച്ചു വന്ന് സോഷ്യലിസ്റ്റ് ആചാര്യൻ ജയപ്രകാശ് നാരായണ ജി യുടെയും, ഡോക്ടർ ലോഹ്യജിയുടെയും ആശയങ്ങളിൽ നിന്നും രാഷ്ട്രീയ ദിശ കണ്ടെത്തിയ അദ്ദേഹം സോഷ്യലിസത്തെ വെറും മുദ്രാവാക്യമായി കണ്ടില്ല.
അത് മനുഷ്യസ്നേഹത്തിന്റെ രാഷ്ട്രീയമെന്ന നിലയിൽ ജീവിച്ചു കാണിച്ച് മാതൃകയായ നേതാവാണ് വീരേന്ദ്രകുമാറെന്ന് അനു ചാക്കോ അനുസ്മരിച്ചു.
ഒരു സാക്ഷരതയുടെ പ്രവർത്തകൻ ശാസ്ത്രബോധത്തിന്റെ പ്രവാചകൻ അസാധാരണ പത്രപ്രവർത്തകൻ
മനുഷ്യനെ മനസ്സിലാക്കിയ സാമൂഹ്യ ചിന്തകൻ, പുസ്തക രചയിതാവ്, പ്രകൃതിയെ ഹൃദയത്തിൽ സൂക്ഷിച്ച യഥാർത്ഥ പരിസ്ഥിതി സ്നേഹി.
അദ്ദേഹത്തിന്റെ രാഷ്ട്രീയം വെറും വേദികളിൽ മാത്രം ഉണ്ടായിരുന്ന ഒന്നല്ല മനുഷ്യരുടെ ജീവിതത്തിലും ഉണ്ടായിരുന്നു. അദ്ദേഹം ഉന്നത നേതാവും എംപിയും ജനതാദളിന്റെ സംസ്ഥാന പ്രസിഡന്റുമായിരുന്ന കാലഘട്ടത്തിൽ ഞാൻ കേരളത്തിൽ രാഷ്ട്രീയ ജനതാദളിന്റെ സംസ്ഥാന പ്രസിഡണ്ടായി പ്രവർത്തിക്കാൻ എത്തിയ കാലം. അന്ന് ബിഹാറിൽ ജെഡിയും ആർജെഡിയും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട് കാലം . ആ തെരഞ്ഞെടുപ്പ് പ്രചരണ ദിവസങ്ങളിൽ അദ്ദേഹത്തോടൊപ്പം ഒരുമിച്ച് കുറച്ച് ദിവസങ്ങളിൽ പ്രവർത്തിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ആ ദിവസങ്ങൾ എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പഠന കാലങ്ങളിലെ ഒന്നായിരുന്നു. കാരണം ഞാൻ അവിടെ കണ്ടത്.. ഒരു രാഷ്ട്രീയ നേതാവിനെ മാത്രമല്ല.. ഒരു ചിന്തകനെയായിരുന്നു…
ഒരു ഗുരുവിനെ ആയിരുന്നു,..ഒരു പിതാവിന്റെ വാത്സല്യത്തോടെ ചേർത്തു പിടിക്കുന്ന ഒരു മനുഷ്യനെയായിരുന്നു…. സോഷ്യലിസത്തിന്റെ പഴയ ചരിത്രത്തെ കുറിച്ചും, രാജ്യത്തിന്റെ ആത്മാവിനെക്കുറിച്ചും, മനുഷ്യനെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയത്തിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം എന്നോട് സംസാരിച്ചു. അദ്ദേഹം പറഞ്ഞ ഓരോ വാക്കുകളും ഇന്നും എന്റെ മനസ്സിൽ തീ പോലെ കത്തിക്കൊണ്ടിരിക്കുന്നു അതുകൊണ്ടുതന്നെ ഞാൻ തുറന്നു പറയട്ടെ, ഞാൻ അദ്ദേഹത്തിന്റെ ഒരു ആരാധിക മാത്രമല്ല അദ്ദേഹത്തിന്റെ ആശയങ്ങളുടെ കടപ്പെട്ട ഒരു രാഷ്ട്രീയ പ്രവർത്തക കൂടിയാണ്. ഇന്ന് രാഷ്ട്രീയം പലപ്പോഴും മൂല്യങ്ങൾ നഷ്ടപ്പെട്ട അധികാരയുദ്ധമായി മാറുമ്പോൾ എംപി വിരേന്ദ്രകുമാർജി പോലുള്ള മനുഷ്യരെ ഓർക്കുന്നത് തന്നെ ഒരു രാഷ്ട്രീയ പ്രതിരോധമാണ്. കാരണം അദ്ദേഹം പഠിപ്പിച്ചത് ഒരു കാര്യം മാത്രം… മനുഷ്യനെ സ്നേഹിക്കാത്ത രാഷ്ട്രീയം ഒരു ആശയമല്ല.. ഒരു വ്യാപാരമാണ്. കാലം കടന്നുപോകും മുഖങ്ങൾ മാറും പക്ഷേ ആശയങ്ങൾക്ക് വേണ്ടി ജീവിതം കത്തിച്ച മനുഷ്യർ ഒരിക്കലും മരിക്കില്ല. അവർ ചരിത്രത്തിന്റെ പുസ്തകങ്ങളിൽ മാത്രം ജീവിക്കില്ല അവരെ സ്നേഹിച്ച
മനുഷ്യരുടെ ഹൃദയങ്ങളിൽ തീ പോലെ ജീവിച്ചു കൊണ്ടിരിക്കും രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറി അനു ചാക്കോ അനുസ്മരിച്ചു പറഞ്ഞു.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *