ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ശ്രീ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ സന്ദർശിച്ചു.

India News

തിരുവനന്തപുരം:കേരളത്തിന്റെ പുതിയ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ പ്രിയ നേതാവ് രമേശ്‌ ചെന്നിത്തലയെ ശ്രീ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ സന്ദർശിച്ച് പിറന്നാൾ ആശംസകളും ആദരവും അർപ്പിച്ചു.

ജനങ്ങളുടെ വിശ്വാസവും സംസ്ഥാനത്തിന്റെ സുരക്ഷയും ഒരുപോലെ കാത്തുസൂക്ഷിക്കേണ്ട വലിയ ഉത്തരവാദിത്വമാണ് ഈ പദവിയോട് ചേർന്നിരിക്കുന്നത് അത് കൂടുതൽ കരുത്തോടും ഭംഗിയോടും കൂടി ചെയ്യാൻ രമേശ് ചെന്നിത്തലക്ക് കഴിയട്ടെ എന്ന് ഗോകുലം ഗോപാലൻ ആശംസകൾ നേർന്നു പറഞ്ഞു.

ദീർഘകാല രാഷ്ട്രീയ അനുഭവവും ജനങ്ങളോടുള്ള ആത്മാർത്ഥ പ്രതിബദ്ധതയും കൊണ്ട് അദ്ദേഹം ഈ ദൗത്യം വിജയകരമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് വിശ്വസിക്കുന്നു.
കേരളത്തിന്റെ നന്മക്കും പുരോഗതിക്കും വേണ്ടി അദ്ദേഹം കൈകൊള്ളുന്ന ഓരോ തീരുമാന ങ്ങൾക്കും
പുതിയ ഉത്തരവാദിത്വത്തിന്റെ വഴികളിൽ കൂടുതൽ കരുത്തും വിജയവും കൈവരിക്കാൻ അദ്ദേഹത്തിനു കഴിയട്ടെയെന്നും, സംഘടന രംഗത്തും ഭരണപരമായ രംഗത്തും കൂടുതൽ ഉയർന്ന പദവികളിലേക്ക് രമേശ് ചെന്നിത്തല ഉയർന്നു വരട്ടെയെന്നും ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ പിറന്നാൾ ആശംസ നേർന്നുകൊണ്ട് പറഞ്ഞു.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *